മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം; ജീവിതത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് നടി മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ

2359

നടൻ ദിലീപുമായുള്ള വിവാഹശേഷം 14 വർഷത്തോളമാണ് നടി മഞ്ജു വാരിയർ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. ഒരുകാലത്ത് സിനിമാ ലോകം അടക്കിവാണ നടി വിവാഹത്തോടെ വിട്ടുനിന്നത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷമുള്ള നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് സിനിമാ ലോകം ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കികൊണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്കോവറും അഭിനയ മികവും നടിയുടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

Advertisements

ഇന്ന് മലയാള സിനിമയുടെ ലേഡീസൂപ്പർ സ്റ്റാർ കൂടിയായി മാറിയിരിക്കുകയാണ് മഞ്ജു വാരിയർ. ഓണത്തോടനുബന്ധിച്ച് ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിലും മഞ്ജു എത്തിയിരുന്നു. പരിപാടിക്ക് മുൻപുള്ള പ്രമോ വിഡിയോയും തരംഗം സൃഷ്ടിച്ചിരുന്നു. പരിപാടിയിൽ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ നടി പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകും മുമ്പേ ഷംന കാസിമിന്റെ ജീവിതത്തിൽ പുതിയ സന്തോഷ വാർത്ത, ആശംസകളുമായി ആരാധകർ

അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് അച്ഛനെ കുറിച്ചും വ്യക്തി ജീവിതത്തിൽ നടന്നതിനെ കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ജീവിതത്തിൽ ചില ശക്തമായ തീരുമാനങ്ങൾ എടുത്തപ്പോൾ അച്ഛന് ആശങ്ക വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ‘ചില തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛൻ പറഞ്ഞു എന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.

എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിനെ അനുസരിച്ചായിരിക്കും എന്റെ തീരുമാനം. മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോൾ അവൾ തനിച്ചാവില്ലേ, അവൾക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ വല്ലാതെ അലട്ടിയിട്ടുണ്ടാവാമെന്ന് മഞ്ജു ഷോയിൽ പറഞ്ഞു.

അതേസമയം, തനിക്ക് അത്രയ്ക്കൊന്നും മെമ്മറി പവറില്ലെന്നും, ചില സന്ദർഭങ്ങളിൽ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. അങ്ങനെ ഓർത്തോർത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങൾ വരെ മറന്ന് പോവാറുണ്ടെന്നും മഞ്ജു പറയുന്നു. സംവിധായകൻ സത്യൻ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തോർത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് ഇല്ലാതെ പോയെന്നും മഞ്ജു പറഞ്ഞു.

കൂടാതെ, ബോളിവുഡ് നടൻ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളും മഞ്ജു വാര്യർ പങ്കുവെച്ചു. ‘അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോ ഓഫ് കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.

Also Read
ഞാൻ അപ്പോഴെ പറഞ്ഞതാണ് അയാൾ പറ്റിക്കുമെന്ന്, സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ വരെ പുറത്താക്കി, പുള്ളിക്ക് എല്ലാരേം വിശ്വാസമാണ്: ഉണ്ണി മുകുന്ദന് എതിരെ തുറന്നടിച്ച് എലിസബത്ത്

ഇത്രയൊക്കെ നേടിയിട്ടും അവരുടെ പെരുമാറ്റം മാതൃകയാക്കേണ്ട ഒന്നാണ്. എന്നെ ആദ്യം കണ്ടപ്പോൾ ‘അയാം അമിതാഭ് ബച്ചൻ’ എന്ന് പറഞ്ഞ് അദ്ദേഹം തൊഴുതു. ചിത്രീകരണത്തിന് മുൻപ് തന്നെ പുള്ളി എത്തും. നമ്മൾ അപ്പോഴാണ് ചെല്ലുന്നതെങ്കിൽ എഴുന്നേറ്റ് നമസ്‌കാരവും പറയുമെന്ന് നടി വെളിപ്പെടുത്തി. നമ്മൾ ഇരുന്നാൽ മാത്രമേ അദ്ദേഹം ഇരിക്കാറുള്ളൂ. അതാണ് അഭിതാഭ് ബച്ചന്റെ സ്വഭാവമെന്നും മഞ്ജു തന്റെ അനുഭവം പങ്കുവെച്ചു.

Advertisement