വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകൾ, ശ്രീത്വം വിളങ്ങുന്ന മുഖം, ശാലീന സൗന്ദര്യം, ഇതെല്ലാം ഒത്തുചേരുന്ന താരമായിരുന്നു നടി കാവ്യ. മുൻകാലങ്ങളിൽ കാവ്യ മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. ബാലതാരമായി എത്തിയ കാവ്യ പിന്നീട് സിനിമകളിൽ നായികയായി എത്തി പ്രേക്ഷകരുടെ മനംകവർന്നു. ആദ്യ വിവാഹം പരാജയമായിരുന്നുവെങ്കിലും രണ്ടാം വിവാഹ ജീവിതം വിജയകരമായി മുൻപോട്ട് പോവുകയാണ്.
നടി മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം നേടി നിന്ന നടൻ ദിലീപിനെയാണ് കാവ്യ മാധവൻ വിവാഹം ചെയ്തത്. പിന്നീട് നടി സിനിമയിൽ നിന്നും അപ്രത്യക്ഷമായി. കുടുംബ ജീവിതവുമായി ക്യാമറയ്ക്ക് മുൻപിൽ നിന്ന് മാറി നിൽക്കുകയാണ് നടി ഇപ്പോൾ. എങ്കിലും താരം വാർത്തകളിൽ നിറയാറുണ്ട്. അപൂർവ്വമായി പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുക്കാറുണ്ട്.
അതേസമയം, ആരാധകർക്കിടയിൽ ഇപ്പോൾ വൈറലാകുന്നത് മഴവിൽ മനോരമയിലെ ഒരു പരിപാടിയിലെത്തി താരം പറഞ്ഞ വാക്കുകളാണ്. കുട്ടിക്കാലത്തെ വിശേഷങ്ങളും സിനിമാ ജീവിതവുമായിരുന്നു നടി തുറന്നു പറഞ്ഞത്. അമ്മ ജോലി ചെയ്യുന്ന സമയം എന്നെ അച്ഛന്റെ കടയിലാണ് നിർത്തുന്നത്. കൂടുതൽ സമയവും അവിടെയാണ് ചെലവഴിച്ചത്. അവിടെ വരുന്ന ആളുകളുമായി ഞാൻ വലിയ ചങ്ങാത്തം കൂടും.
അച്ഛന് പോലും കടയിൽ എത്തുന്ന ആ ഒരാളെ മാത്രമേ പരിചയമുണ്ടാവുള്ളൂ. പക്ഷെ എനിക്ക് അവരുടെ വീട്ടിലെ ബാക്കിയുള്ളവരുടെ കാര്യം പോലും അറിയാം. ഇതുകണ്ട് അച്ഛന് അത്ഭുതമായി. ഇത്രയും വർഷക്കാലം ഞാൻ ഇവിടെ ഉണ്ടായിരുന്നിട്ടും എനിക്ക് ഒരാളുടെ പേരെ അറിയുള്ളൂ. നീ ഇതെല്ലാം പഠിച്ചല്ലോ എന്ന് അച്ഛൻ പറഞ്ഞുവെന്നും കാവ്യ പറഞ്ഞു.
സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കലാകാരിയാണ് എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരികയുടെ ചോദ്യത്തിനും നടി മറുപടി നൽകി. ചെറുപ്പത്തിൽ തനിയെ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ വീട്ടിൽ ആരെങ്കിലുമൊക്കെ വന്ന് കഴിഞ്ഞാൽ അവരെ അനുകരിക്കും, പാട്ട് ഒക്കെ കേൽക്കുമ്പോൽ ഡാൻസും ചെയ്യും, ഇതെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്.
അന്ന് ‘വന്ദനം’ എന്ന സിനിമയിലെ അന്തിപ്പൊൻ വട്ടം എന്ന് തുടങ്ങുന്ന ഗാനത്തിലെ ‘താന തിന്തിന്താന’ എന്ന ബിറ്റ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിലെ ആ വരി കേൾക്കുമ്പോൾ കൈയ്യിൽ എന്തെങ്കിലും എടുത്ത് ഡാൻസ് കളിക്കാറുണ്ടായിരുന്നു. ആരെങ്കിലും കാണുമെന്നോ അങ്ങനെയൊന്നും ഇല്ലായിരുന്നു ഡാൻസ് കളിക്കാൻ തോന്നിയാൽ കളിക്കുമെന്നും നടി വെളിപ്പെടുത്തി. അതേസമയം, കാവ്യയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്ന ആരാധകരും ഇന്ന് ഒരുപാട് ഉണ്ട്.
അടുത്തിടെ നടിയുടെ പുതിയ ലുക്കും ഏറെ ചർച്ചയായിരുന്നു. താരം തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ എത്തിയത്. ന്നാൽ പണം ഉണ്ടാക്കാൻ വേണ്ടി സിനിമകൾ ചെയ്യില്ലെന്ന് മുൻപൊരിക്കൽ കാവ്യ പറഞ്ഞിരുന്നു.’ പണം ഉണ്ടാക്കാൻ വേണ്ടി ഞാൻ കുറേ സിനിമകൾ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ കുറച്ച് നാൾ ഫ്രീയായിട്ട് ഇരുന്നപ്പോൾ എനിക്ക് സിനിമകൾ ചെയ്യാമായിരുന്നു. ഉള്ളിടത്തോളം കാലം നല്ലത് പോലെ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണെന്നാണ് കാവ്യ പറഞ്ഞത്.