കുടുംബം വലുതാകുന്നു; ഓണനാളിൽ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് മൈഥിലി, ചിത്രങ്ങൾ

642

ഗ്ലാമറസ് വേഷങ്ങളിലൂടെ എത്തി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരെ കൈപിടിയിൽ ഒതുക്കിയ നടിയാണ് മൈഥിലി. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെ ജീവിതത്തിലെ സന്തോഷങ്ങൾ നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. ഏപ്രിൽ 28ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു നടി സമ്പത്തിന്റെ ജീവിത പങ്കാളിയായത്.

Advertisements

കൊടൈക്കനാലിലെ ഒരു ട്രീ ഹൗസിൽ വെച്ചാണ് നടിയും സമ്പത്തും തമ്മിൽ ആദ്യമായി കണ്ട്. നഗരത്തിരക്കിൽ നിന്നും മാറി താമസിക്കാനായി കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് പോയത്. അവിടെ വെച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടുമുട്ടിയതെന്ന് നേരത്തെ മൈഥിലി പറഞ്ഞിരുന്നു. പിന്നീട് ആ പരിചയം സുഹൃത്തുക്കളാക്കി, പിന്നീട് പ്രണയിതാക്കളുമാക്കി

Also read; സിനിമ ചര്‍ച്ച ചെയ്യലും മക്കളുമായി സമയം ചെലവഴിക്കലും എല്ലാം അമ്മയാണ്; മക്കള്‍ക്ക് സുചിയുമായാണ് കൂടുതല്‍ ബന്ധമെന്ന് മോഹന്‍ലാല്‍

ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ട സ്ഥലം സ്വന്തമാക്കുകയും ചെയ്തു. വിവാഹം കഴിച്ചാലോ എന്ന് ആദ്യം ചോദിച്ചത് സമ്പത്താണെന്ന് മൈഥിലി വെളിപ്പെടുത്തിയിരുന്നു. കൊടൈക്കനാലിൽ സ്ഥലം നോക്കാൻ ചെന്നപ്പോൾ സമ്പത്താണ് ഞങ്ങൾക്കൊപ്പം വന്നത്. ആ യാത്രകൾക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം ആയി. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടിയാണ് ഞെട്ടിച്ചതെന്ന് നടി പറഞ്ഞു.

സമ്പത്തിനെ പോലെ ഒരാളെ മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആദ്യം കണ്ടപ്പോഴേ അമ്മ ആഗ്രഹിച്ചിരുന്നുവത്രെ, ദൈവം അമ്മയുടെ ആ പ്രാർഥന കേട്ടിട്ടുണ്ടാവണമെന്നും നടി വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിലെ അനുഗ്രഹമാണ് സമ്പത്ത് എന്നും മൈഥിലി പറഞ്ഞിരുന്നു. രണ്ട് കുടുംബങ്ങളുടേയും പിന്തുണയോടെ ലവ് കം അറേഞ്ച്ഡ് മാരേജായാണ് നടന്നത്.

തനിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താൻ അമ്മയാകാൻ തയ്യാറെടുക്കുകയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഭാർത്താവിനൊപ്പമുള്ള ചിത്രവും നടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരാധകരെ താൻ അമ്മയാകാൻ പോകുന്ന സന്തോഷം അറിയിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ഓണാശംസകളും കൂടെ കൂടുംബം വലുതാവുന്നതിന്റെ സന്തോഷവും താരം കുറിച്ചു. സിനിമാ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേർ ആശംസകൾ നേർന്നു. എല്ലാവർക്കും ഓണാശംസകൾ. അതിനൊപ്പം ഞാനൊരു സന്തോഷവാർത്ത കൂടി നിങ്ങളോട് പങ്കുവെക്കുകയാണ്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ ഇപ്പോൾ നടി മൈഥിലി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

Also read; ‘ഞങ്ങളെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്, ഇപ്പോള്‍ ഗോപി ചേട്ടന്‍ കുടുംബത്തിലേക്ക് വന്നതോടെ പിക്ചര്‍ കംപ്ലീറ്റായി’; പാപ്പുവും ഹാപ്പിയെന്ന് അഭിരാമി!

ബ്രെറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, കേരള കഫെ, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലി അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Advertisement