‘ഞങ്ങളെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്, ഇപ്പോള്‍ ഗോപി ചേട്ടന്‍ കുടുംബത്തിലേക്ക് വന്നതോടെ പിക്ചര്‍ കംപ്ലീറ്റായി’; പാപ്പുവും ഹാപ്പിയെന്ന് അഭിരാമി!

412

ഗായികയായ അമൃത സുരേഷു സംഗീതഞ്ജന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. അമൃതയും ഗോപിയും ജീവിതത്തിലെ ഓരോ സന്തോഷങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെയ്ക്കാറുമുണ്ട്.

ഈപങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അധികം നാളായിട്ടില്ല പ്രണയം ആരംഭിച്ചിട്ട് എങ്കിലും ആരാധകര്‍ക്കിടയില്‍ ഇരുവരുടെയും വിശേഷങ്ങള്‍ ഹിറ്റാണ്. പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും പറയാറില്ലെങ്കിലും ഗോപി സുന്ദറിനെ ഭര്‍ത്താവ് എന്നാണ് അമൃത സംബോധന ചെയ്യാറുള്ളത്.

Advertisements

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് ഭര്‍ത്താവാണെന്ന് അമൃത പറയാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലും ഗോപി സുന്ദറിനായിരുന്നു അമൃത ക്രഡിറ്റ് കൊടുത്തത്. ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി പങ്കുവെച്ച ഓണച്ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ALSO READ- കൊടുത്തത് തിരിച്ചു ചോദിക്കുമോ? രണ്ട് പെൺമക്കൾ ബാധ്യതയാകുമോ എന്ന് അവർ ഭയന്നു; രണ്ടാം വിവാഹത്തിന് മക്കൾ നിർബന്ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി യമുന

ഹലോ കുട്ടിച്ചാത്തന്‍ അടക്കമുള്ള സീരിയലിലൂടെ ആരാദകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് അഭിരാമി. അഭിനയത്തിലും പാട്ടിലും വ്‌ളോഗിംഗിലുമെല്ലാം കഴിവ് തെളിയിച്ച അഭിരാമി അമൃതയുടേയും ഗോപി സുന്ദറിന്റെയും കൂടെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍.

അമൃതയും ഗോപി സുന്ദറും ജീവിതത്തില്‍ ഒന്നിക്കുകയാണെന്ന് ആരാധകരെ അറിയിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷമാണ് ഇത്. അതുകൊണ്ടു തന്നെ വളരെ ഗംഭീരമായാണ് ഓണം കൊണ്ടാടിയത്. ഗോപി സുന്ദര്‍ കൂടി തങ്ങളുടെ കുടുംബാംഗമായതിനെ കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി ഫിമിലി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

ALSO READ- മറ്റുള്ളവരുടെ പടം വിജയിച്ചാല്‍ കൈയ്യില്‍ ഒരു കാര്‍ കൂടി എത്തും; സുരേഷ് ഗോപിയുടെ സിനിമ വിജയിച്ചാല്‍ ആ പണം ഒരുപാട് പേരുടെ കണ്ണീര്‍ ഒപ്പാനാണ് എത്തുക; വൈറലായി കുറിപ്പ്

തന്റെ ജീവിതയാത്രയിലെ ഒരു വലിയ മൈല്‍ സ്റ്റോണ്‍ സംഭവിച്ചിരിക്കുകയാണ്. ഞാന്‍ സ്വന്തമായി ഒരു കഫേ തുടങ്ങി. കഫേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഓണത്തിന് എന്റെ ഏറ്റവും വലിയ സന്തോഷം ഇത് തന്നെയാണ് എന്ന് അഭിരാമി പറയുന്നു. കൂടാതെ, ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങള്‍ക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം നല്‍കുന്നുണ്ട്.

അച്ഛനും ചേച്ചിയും ഞാനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോള്‍ ആ പിക്ചറിന് ഒരു കംപ്ലീറ്റ്‌നസ് വന്നത് പോലെ തോന്നുന്നു. ഇനി എനിക്കും ഒരു സ്‌പെയ്‌സ് ഉണ്ട്. അതുകൂടി നടന്ന് കഴിയുമ്പോള്‍ പിക്ചര്‍ കൂടുതല്‍ പൂര്‍ത്തിയാകുമെന്ന് അഭിരാമി സന്തോഷത്തോടെ പറയുന്നു.

ഗോപി ചേട്ടനോടുള്ള കമ്യൂണിക്കേഷന്‍ കുറച്ച് കൂടി എളുപ്പമാണ്. ബാക്കി ജെല്ലിങ് സീനൊന്നുമില്ല. പാട്ടാണ് ഞങ്ങളുടെ സംസാരമെല്ലാം. പാപ്പു അടക്കം എല്ലാവരും ഹാപ്പിയാണ്. ഈ വര്‍ഷത്തെ ഓണം ചേട്ടനെ കൂടി ഉള്‍പ്പെടുത്തി ഭയങ്കര സംഭവമാണെന്നാണ് അഭിരാമി പറയുന്നത്. അതേസമയം, തിരുവോണ ദിനത്തില്‍ ഗോപി സുന്ദറിനും പാപ്പുവിനുമൊപ്പമുള്ള മനോഹര ചിത്രവുമായി അമൃത സുരേഷ് എത്തിയിരുന്നു. പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമായിരുന്നു അത്.

ഇതിനിടെ, ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃതയോടൊപ്പം ചേര്‍ന്ന് നിരവധി മ്യൂസിക്ക് ആല്‍ബങ്ങള്‍ പുറത്തിറക്കിയിരുന്നു. ഓണം സ്‌പെഷ്യലായി ഇറക്കിയ മാബലി വന്നേ എന്ന മ്യൂസിക്ക് ആല്‍ബം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപി സുന്ദറാണ്. അമൃത സുരേഷും ഗോപി സുന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചതും അഭിനയിച്ചിരിക്കുന്നതും.

Advertisement