കൊടുത്തത് തിരിച്ചു ചോദിക്കുമോ? രണ്ട് പെൺമക്കൾ ബാധ്യതയാകുമോ എന്ന് അവർ ഭയന്നു; രണ്ടാം വിവാഹത്തിന് മക്കൾ നിർബന്ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി യമുന

151

മലയാളം ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് യമുന. ടെലിവിഷൻ മെഗാ സീരിയലുകളുടെ തുടക്കം മുതൽ പല കഥാപാത്രങ്ങലായി പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ള നടിയാണ് യമുന. അഭിനയ ജീവിതത്തിൽ യമുനയ്ക്ക് കരിയർ ബ്രേക്കായത് ജ്വാലയായി എന്ന സീരിയലിലെ ലിസി എന്ന കഥാപാത്രമാണ്.

ഉസ്താദ്, പല്ലാവൂർ ദേവനാരായണൻ, വല്ല്യേട്ടൻ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പട്ടണത്തിൽ സുന്ദരൻ തുടങ്ങി നാൽപ്പത്തഞ്ചോളം സിനിമകളിലും അമ്പതിൽ അധികം സീരിയലുകളിലും യമുന അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷം പിന്നിട്ട അഭിനയ ജീവിതത്തിനിടെ നിരവധി കഥാപാത്രങ്ങളായി യമുന മാറി. ഇന്നും സീരിയൽ രംഗത്ത് സജീവമാണ് താരം.

Advertisements

25 വർഷം മുമ്പ് മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുമ്പോൾ യമുനയ്ക്ക് വെറും 19 വയസായിരുന്നു പ്രായം. ഒരു സുഹൃത്തിന്റെ സഹോദരൻ സംവിധാനം ചെയ്ത ഒരു ഓണ ആൽബം ഗാനത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ആൽബത്തിന്റെ എഡിറ്റിങ് പുരോഗമിക്കുന്നതിനിടയിൽ പ്രശസ്ത എഴുത്തുകാരൻ കാവാലം നാരായണപ്പണിക്കർ അത് കാണാനിടയായി. അന്ന് യമുനയുടെ പ്രകടനം കണ്ട് ആകൃഷ്ടനായ അദ്ദേഹം യമുനയെ താൻ സംവിധാനം ചെയ്ത പുനർജനി എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചു. അങ്ങനെയായിരുന്നു തുടക്കം.

ALSO READ- മറ്റുള്ളവരുടെ പടം വിജയിച്ചാല്‍ കൈയ്യില്‍ ഒരു കാര്‍ കൂടി എത്തും; സുരേഷ് ഗോപിയുടെ സിനിമ വിജയിച്ചാല്‍ ആ പണം ഒരുപാട് പേരുടെ കണ്ണീര്‍ ഒപ്പാനാണ് എത്തുക; വൈറലായി കുറിപ്പ്

ഇതിനിടെ താരം യമുനയുടെ രണ്ടാം വിവാഹം വലിയ വാർത്തയായിരുന്നു. ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെൺമക്കൾ ചേർന്നാണ് യമുനയുടെ വിവാഹം നടത്തിയത്. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനാണ് യമുനയുടെ ഭർത്താവ്. മക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത് എന്ന് നടി പറഞ്ഞിരുന്നു. ആ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും തന്റെ കുടുംബ ജീവിതത്തെ കുറിച്ചും എല്ലാം യമുന തുറന്നുപറയുകയാണ് ഇപ്പോൾ.

എന്റെ ആദ്യ വിവാഹ ജീവിതം തക ർന്നപ്പോൾ തന്നെ എന്റെ മക്കൾ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചു തുടങ്ങിയിരുന്നു. അമ്മ ഇനിയൊരു വിവാഹം കഴിക്കണം, കുറച്ച് കഴിഞ്ഞാൽ ജോലി ഒക്കെയായി ഞങ്ങൾ പുറത്തേക്ക് പോവും, അപ്പോൾ അമ്മ തനിച്ചാവും എന്നൊക്കെ അവർ പറയുമായിരുന്നു. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്, എനിക്ക് ഫാമിലി സപ്പോർട്ട് ഇല്ല. മക്കൾ അല്ലാതെ മറ്റാരും ഇല്ലെന്നും യമുന വെളിപ്പെടുത്തി.

ALSO READ- സംവിധായകന്റെ സ്വഭാവം മാറി; മറ്റുള്ളവരുടെ മുന്നിൽ പ്രണയം പോലെ ആക്കി മാറ്റി; അനാവശ്യമായ മെസേജ് ചെയ്യലും മറ്റ് ആരോട് എങ്കിലും സംസാരിച്ചാൽ പ്രശ്‌നമാക്കും; ട്രോമയെ കുറിച്ച് ഹണി റോസ്

എനിക്കും ജീവിതത്തിൽ എല്ലാവരും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്റെ കൈയ്യിൽ പണം ഉണ്ടായിരുന്നപ്പോൾ. ഞാൻ എന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയായിരുന്നു അപ്പോൾ. എന്നാൽ എന്റെ കൈയ്യിലെ പണം എല്ലാം തീർന്ന് കഴിഞ്ഞപ്പോൾ നട്ടെല്ല് മാത്രമല്ല, ഒരു എല്ലും ഇല്ല എന്ന അവസ്ഥയിലായി. ഇത് ഇപ്പോഴും പറയാൻ എനിക്ക് മടിയൊന്നും ഇല്ലെന്നും യമുന തുറന്നടിക്കുന്നു. കൂടാതെ തനിക്ക് രണ്ട് പെൺകുട്ടികളാണല്ലോ. എന്നെ നോക്കിയാൽ മക്കൾ തലയിലാവുമോ, ഒന്നും ഇല്ലാത്ത കാലത്ത് എന്നെ ഏറ്റെടുത്താൽ അവർക്ക് കൊടുത്തത് എല്ലാം ഞാൻ തിരിച്ച് ചോദിക്കുമോ എന്നൊക്കെയായിരുന്നു ഓരോരുത്തരുടെയും ടെൻഷൻ. അപ്പോഴാണ് മക്കൾ ഇനിയൊരു വിവാഹം കൂടെ ചെയ്യണം എന്ന് നിർബന്ധിച്ചതെന്നും യമുന വെളിപ്പെടുത്തി.

വിവാഹം എത്രാമത്തെ എന്നതല്ല, നല്ലവണഅണം ആലോചിക്കണമെന്നാണ് യമുനയ്ക്ക് പറയാനുള്ളത്. ആദ്യത്തെ ആയാലും രണ്ടാമത്തെ ആയാലും വിവാഹം ചെയ്യുമ്പോൾ നന്നായി ആലോചിക്കണം. ദേവേട്ടനെ കുറിച്ച് ഞാൻ നന്നാക്കി മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. ദേവേട്ടന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായി എനിക്ക് അനുഭവം ഉണ്ടായാൽ ഞാൻ മാത്രമല്ല, എന്റെ മക്കളും അത് അനുഭവിയ്ക്കണം. അതുകൊണ്ട് തന്നെ വളരെ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു രണ്ടാമത്തെ വിവാഹമെന്നും യമുന വെളിപ്പെടുത്തി.

വിവാഹത്തിന് പ്രായം ഒരു തടസ്സമാണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ സമയത്ത് പ്രണയിച്ച് നേരം കളയാൻ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് ഒരു റിലേഷൻഷിപ്പിൽ ആവുകയാണ് എങ്കിൽ അത് വിവാഹത്തിന് വേണ്ടിയായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. രണ്ടാമത്തെ വിവാഹം എന്റെ തീരുമാനമാണ്. ആദ്യത്തേത്ത് എന്റേത് ആയിരുന്നില്ല. മുൻപ് ഞാൻ പലരും പറയുന്ന വഴികളിലൂടെയാണ് പോയത്. ഇപ്പോൾ എന്റെ ജീവിതത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ തന്നെയാണെന്നും താരം സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Advertisement