മറ്റുള്ളവരുടെ പടം വിജയിച്ചാല്‍ കൈയ്യില്‍ ഒരു കാര്‍ കൂടി എത്തും; സുരേഷ് ഗോപിയുടെ സിനിമ വിജയിച്ചാല്‍ ആ പണം ഒരുപാട് പേരുടെ കണ്ണീര്‍ ഒപ്പാനാണ് എത്തുക; വൈറലായി കുറിപ്പ്

985

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറികൊണ്ടരിക്കുന്ന പുതിയ സിനിമ. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയ സുരേഷ് ഗോപി പിന്നീട് 1986 ല്‍ ഇറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാര്‍’ എന്ന കഥാപാത്രമായാണ് ആരാധകരെ സൃഷ്ടിച്ചത്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പര്‍ താരനിരകളുടെ ലിസ്റ്റിലേക്ക് താരം എത്തി.

Advertisements

സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം ഇടയ്ക്ക് വെച്ച് ഒരു ഇടവേളയെടുത്ത താരം വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുമെല്ലാം സജീവമാണ് താരമിപ്പോള്‍. സുരേഷ് ഗോപി നടന്‍ എന്നതിലുപരി പാവങ്ങളെയും വേദനിക്കുന്നവരേയും സഹായിക്കുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. മരിച്ചുപോയ ആദ്യ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് താരം ഈ സഹായങ്ങള്‍ ചെയ്യുന്നത്. സ്വന്തം അധ്വാനത്തിന്റെ ഒരു വീതത്തില്‍ നിന്നുമാണ് താരം മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നത്. ഈയടുത്ത് ഇറങ്ങിയ സുരേഷ് ഗോപി ചിത്രം പാപ്പാന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ഈ സിനിമയ്ക്ക് ലഭിച്ച പ്രതിഫലവും മിമിക്രി താരങ്ങള്‍ ഉള്‍പ്പടെ ഉള്ളവരുടെ ക്ഷേമത്തിനായി ചെലവഴിച്ചിരുന്നു.

ALSO READ- സംവിധായകന്റെ സ്വഭാവം മാറി; മറ്റുള്ളവരുടെ മുന്നിൽ പ്രണയം പോലെ ആക്കി മാറ്റി; അനാവശ്യമായ മെസേജ് ചെയ്യലും മറ്റ് ആരോട് എങ്കിലും സംസാരിച്ചാൽ പ്രശ്‌നമാക്കും; ട്രോമയെ കുറിച്ച് ഹണി റോസ്

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് അഞ്ചു പാര്‍വ്വതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അഞ്ജുവിന്റെ കുറിപ്പിങ്ങനെ: ‘ഇവിടുത്തെ കുറച്ച് സൂപ്പര്‍ താരങ്ങളുടെ പടങ്ങള്‍ സൂപ്പര്‍ ഹിറ്റാകുമ്പോള്‍ അവരുടെ ശേഖരത്തില്‍ മുന്തിയ ഒരു കാര്‍ കൂടി എത്തും. അല്ലെങ്കില്‍ കുടുംബവുമൊത്ത് അടിപൊളി ഒരു വിദേശയാത്ര. ഒപ്പം കുറെ പാര്‍ട്ടി ബാഷ് , തീര്‍ന്നു, എന്നാല്‍ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യന്‍ ഒരു സിനിമയ്ക്ക് കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയില്‍ പോലും ആളുടെ മനസ്സ് തന്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും.

ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ ഒരു പടം വിജയിക്കുമ്പോള്‍ അതിന്റെ ഏറിയ പങ്കും ചെന്നെത്തുന്നത് ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാന്‍ വേണ്ടിയാകും, കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പര്‍ശമാവാനാണ്.. അതുപോലെ പാവപ്പെട്ടവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവര്‍ സഹകരണ സംഘങ്ങളില്‍ കൊണ്ടിടുമ്പോള്‍ അധികാരത്തിന്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവര്‍ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്.

ALSO READ- ലിസി ആയിരുന്നു പ്രിയദർശന്റെ ഭാഗ്യം, ജീവിത പങ്കാളിയായി ലിസിയെ കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിയിുക ആയിരുന്നു, അഭൂതപൂർവമായ വളർച്ച ആയിരുന്നു പ്രിയദർശന്റേത് പക്ഷേ, വെളിപ്പെടുത്തൽ

‘ഇവിടെ ഒരു ജോലിയും കൂലിയും ഇല്ലാത്ത കുറച്ച് അവന്മാര്‍ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ ആ മനുഷ്യനെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ ഈ മഴപ്പാഴുകളൊക്കെ അവസാനം സ്വന്തം രക്ഷക്ക് വേണ്ടി വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്‌നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ഏത് മലയാള താരരാജാവിനേക്കാള്‍ വലിയ മള്‍ട്ടി മില്യണയര്‍ ആയിരുന്നേനേ ഈ സുരേഷ് ഗോപി.’

‘ഈ സിനിമ ലോകം തന്നെ ഒരു സമയത്ത് അദ്ദേഹത്തിന് ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ ന,ന്മ മുതല്‍ക്കൂട്ടായി കരുതിയ ആ മനുഷ്യന്‍ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ സിനിമകള്‍ വിജയിക്കണമെന്ന്, ചിന്തയില്‍ മ,ത രാ,ഷ്ട്രീ,യ വി,ഷം തീണ്ടാത്ത സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സര്‍വ്വശക്തന്‍ സാധിപ്പിച്ചും തരുന്നു.’ എന്നാണ് അഞ്ജു കുറിക്കുന്നത്.

Advertisement