ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് എന്നെ എങ്ങനെ കൊല്ലാം എന്ന് നവ്യ ആലോചിച്ചത്; സത്യാവസ്ഥ വെളിപ്പെടുത്തി നവ്യ, സംഭവം ഇങ്ങനെ

119

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ മലയാളി പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുത്തത്. ഒരിക്കൽ ജെബി ജംഗ്ഷനിൽ നവ്യ അതിഥിയായി എത്തിയിരുന്നു. ഈ സമയത്ത് നന്ദനത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

Advertisements

എന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രത്തിനായി പുതുമുഖ നടിയെ കുറേ അന്വേഷിച്ചിട്ടുള്ളത് നന്ദനത്തിലെ ബാലാമണിയ്ക്ക് വേണ്ടിയാണ്. അവസാനമാണ് നവ്യയിലേക്ക് എത്തുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നവ്യയ്ക്ക് ആ കഥാപാത്രത്തെ ചെയ്യാൻ പറ്റുമെന്ന് മനസിലായിരുന്നു. അത് സത്യമായിരുന്നുവെന്ന് പ്രേക്ഷകർക്കും പിന്നീട് മനസിലായി എന്ന് സംവിധായകൻ രഞ്ജിത് പറയുന്നു.

Also read; ഏറ്റവും കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചത് ഞാനായിരിക്കും, ഏറ്റവും ഇഷ്ടപ്പെട്ട് തിരുവനന്തപുരം ജയിൽ; വെളിപ്പെടുത്തലുമായി നടി ഗീത

ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് എന്നെ എങ്ങനെ കൊല്ലാം എന്നുവരെ നവ്യ ആലോചിച്ചിരുന്നുവെന്ന് നവ്യ എന്നോട് പറയുന്നത്. അത്രയ്ക്ക് അധികം വഴക്ക് കേട്ടിരുന്നു. പൃഥ്വിരാജിന് അധികം വഴക്ക് കേട്ടിരുന്നില്ല എന്നാതായിരുന്നു നവ്യയെ ചൊടിപ്പിച്ചതെന്നും രഞ്ജിത് പറഞ്ഞിരുന്നു. അത് വെറുതെ പറയുകയാണ്.

എന്നേയും രാജു ചേട്ടനേയും ഒരേപോലെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചിരുന്നാണ് കുറ്റം പറഞ്ഞിരുന്നത്. ശരിക്കും നടന്ന സംഭവം വേറെയാണെന്നും നവ്യ മറുപടിയായി പറഞ്ഞു. പിന്നാലെ നവ്യ നടന്ന സംഭവം വിശദീകരിക്കുകയായിരുന്നു.

നവ്യയുടെ വാക്കുകൾ ഇങ്ങനെ;

ഞാനും രേവതി ചേച്ചിയും കലാരഞ്ജിനി ചേച്ചിയും ഒരുമിച്ചുളള രംഗമുണ്ടായിരുന്നു. ഡയലോഗ് പറഞ്ഞ ശേഷം ഞാനും കലാരഞ്ജിനി ചേച്ചിയും ക്യാമറയുടെ ഇടത് വശത്തു കൂടെ കടന്നു പോകുന്നതായിരുന്നു രംഗം. പക്ഷെ കലാരഞ്ജിനി ചേച്ചി വലത് വശത്തു കൂടി പോയി. എന്നോട് ഇടത് ആയിരുന്നു പറഞ്ഞിരുന്നത്. അതിനാൽ ഞാൻ ഇടത് വശത്തു കൂടി തന്നെ പോയി.

ഉടനെ യു ബ്ലഡി ഇഡയിറ്റ് ഫെല്ലോ എന്നൊക്കെ പറഞ്ഞ് രഞ്ജിത്തേട്ടൻ ചീത്ത വിൽക്കാൻ തുടങ്ങി. ഇംഗ്ലീഷിൽ എന്തൊക്കയോ വിളിച്ചു. അതൊന്നും ഞാൻ ഈ സഭയിൽ പറയുന്നത്. ദേഷ്യപ്പെടുമ്പോൾ ചുറ്റിനും അമ്പതിനായിരം പേരുണ്ട്. എനിക്ക് സങ്കടം വന്നു. ഞാൻ കരഞ്ഞു കൊണ്ട് മാറി നിന്നു. ആ സീൻ ഷൂട്ട് കഴിഞ്ഞതും രഞ്ജിയേട്ടനെ നോക്കം മുഖം കൊണ്ട് ഒരു ആക്ഷനൊക്കെ ഇട്ട് നേരെ മുകളിലെ മേക്കപ്പ് റൂമിലേക്ക് പോയി. അവിടെയിരുന്ന ഞാൻ എന്തൊക്കയെ പറഞ്ഞു.

എന്റെ ദേഷ്യവും സങ്കടവുമൊക്കെ ഒറ്റയ്ക്കിരുന്ന് പറഞ്ഞു. വായിൽ തോന്നിയതൊക്കെ പറഞ്ഞു അന്നുച്ചയ്ക്ക് ശേഷം രഞ്ജിയേട്ടൻ ലൊക്കേഷനില്ല. ഞാൻ ഹാപ്പിയായി. പപ്പേട്ടൻ, പദ്മകുമാർ, ആയിരുന്നു പിന്നെ ഷൂട്ട് ചെയ്തത്. രഞ്ജിയേട്ടൻ എന്തിയെ എന്നു പോലും ഞാൻ ചോദിച്ചില്ല. തിരിച്ചു റൂമിൽ എത്തുമ്പോഴാണ്, അങ്ങേർക്ക് എന്തിന്റെ സൂക്കേടാണ് എന്ന് ഞാൻ പറഞ്ഞത് ആരോ രഞ്ജിയേട്ടനോട് പോയി പറഞ്ഞുവെന്നും അത് കാരണമാണ് അദ്ദേഹം വരാതിരുന്നതെന്നും സ്റ്റിൽ ഫോട്ടോഗ്രാഫർ എന്റെ അച്ഛനോട് പറയുന്നത്.

അങ്ങനെ ഞാൻ പറഞ്ഞോ എന്ന് പോലും എനിക്കോർമ്മയില്ല. ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകാം. പക്ഷെ അതിനകത്ത് മോശമായൊരു അർത്ഥമൊന്നും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനുള്ള പ്രായവും എനിക്കന്ന് അല്ല. തുടർന്ന് ഞാൻ രഞ്ജിയേട്ടനെ ഫോൺ വിളിച്ചു. അപ്പോൾ നീ അങ്ങനെ ഒരു വാക്ക് പറഞ്ഞിരുന്നുവോ എന്ന് ചോദിച്ചു.

Also read;ഭർത്താവ് പകർത്തിയ ഈ ചിത്രങ്ങൾ എനിക്ക് ഏറെ വിശേഷപ്പെട്ടത്! ഗോപി സുന്ദർ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ്! കൈയ്യടിച്ച് ആരാധകർ

ഇല്ല എന്ന് പറയാൻ പറ്റില്ല, ഞാൻ പറഞ്ഞിട്ടുണ്ടാകാം എന്നു ഞാൻ പറഞ്ഞു. ദേഷ്യം വന്നപ്പോൾ എന്തൊക്കയോ പറഞ്ഞതാണെന്നും പറഞ്ഞു. സാരമില്ല, നീ ഇല്ല എന്ന് കള്ളം പറഞ്ഞിരുന്നുവെങ്കിൽ നീ വെറുമൊരു നടിയാണെന്ന് ഞാൻ കരുതിയേനെ പക്ഷെ സത്യസന്ധമായി മറുപടി പറഞ്ഞത് കൊണ്ട് എനിക്ക് നിന്നോട് മതിപ്പാണെന്നും നിന്നോട് എനിക്ക് ദേഷ്യമില്ലെന്നും എന്റെ അനിയത്തിയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement