മലയാളികള്‍ക്കും ഏറെ സുപരിചിതയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് നടി നിക്കി ഗല്‍റാണി. നിവിന്‍ പോളി നായകനായ 1983 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നിക്കി ഗല്‍റാണി പ്രിയങ്കരിയായി മാറിയത്. നിക്കിയുടെ കരിയറിലെ തന്നെ ആദ്യ സിനിമയും മലയാളത്തില്‍ ആയിരുന്നു.
ഈ ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന് പാട്ട് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പു തന്നെ ഹിറ്റായി മാറിയിരുന്നു. പാട്ട് വൈറലായതോടെ സിനിമാ പ്രേമികളുടെ മനസില്‍ നായിക നിക്കി ഗല്‍റാണി കയറിപ്പറ്റി. നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തും പ്രണയിനിയുമായ മഞ്ജുളയായിട്ടാണ് 1983ല്‍ നിക്കി വേഷമിട്ടത്.
ഈ സിനിമയില്‍ അഭിനയിച്ചതിലൂടെ നിക്കിയ്ക്ക് ആ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങിയ മലയാള സിനിമകളിലും പിന്നീട് നിക്കി ഗല്‍റാണി അഭിനയിച്ചു.
മലയാളത്തില്‍ രണ്ട് സിനിമകള്‍ ചെയ്ത ശേഷമാണ് നിക്കി ഗല്‍റാണിയെ തേടിയെ മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നത്. 1983യ്ക്ക് ശേഷം ഓം ശാന്തി ഓശാന എന്ന ചിത്രത്തിലാണ് നിക്കി ഗല്‍റാണി അഭിനയിച്ചത്. തെന്നല്‍ എന്ന കഥാപാത്രമായി ഗസ്റ്റ് റോളിലാണ് നിക്കി ഓം ശാന്തി ഓശാനയില്‍ പ്രത്യക്ഷപ്പെട്ടത്.
മലയാളത്തില്‍ അഭിനയിച്ച ശേഷം നിക്കിക്ക് കന്നടയിലേക്കാണ് ക്ഷണം ലഭിച്ചത്. അജിത്ത്, ജംബു സവാരി എന്നീ കന്നട സിനിമകളിലാണ് പിന്നീട് നിക്കി ഗല്‍റാണി അഭിനയിച്ചത്. നിക്കിയുടെ മൂന്നാമത്തെ മലയാള ചിത്രം ബിജു മേനോന്റെ വെള്ളിമൂങ്ങ ആയിരുന്നു. ലിസ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ നിക്കി അവതരിപ്പിച്ചത്.
അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. തമിഴ് യുവ നടന്‍ ആദിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഒരുമിച്ച് സിനിമകള്‍ ചെയ്തപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. വിവാഹശേഷം അഭിനയവുമായി മുന്നോട്ട് പോവുകയാണ് നിക്കിയും ആദിയും.
ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിക്കി ഗല്‍റാണി. വിവാഹത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തതെന്നും വിവാഹ സ്വപ്നം കണ്ടു തുടങ്ങിയ നാള്‍ മുതലുള്ള ആഗ്രഹമായിരുന്നു അതെന്നും നിക്കി പറയുന്നു.
”ഞങ്ങളുടെ വിവാഹത്തിന് പരമ്പരാഗതമായ ചടങ്ങുകളെല്ലാം ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അത് സാധിച്ചു. ഏറ്റവും പ്രിയപ്പെട്ട കുറച്ചു പേരുടെ അനുഗ്രഹത്തോടെ ആദിയുടെ വധുവാകാന്‍ കഴിഞ്ഞത് അനുഗ്രഹീതമാണെന്നും’ നിക്കി പറയുന്നു.
”വിവാഹ ചടങ്ങുകള്‍ തെലുങ്ക് ആചാരപ്രകാരമാണ് നടത്തിയത്. അതായിരുന്നു ആദിയ്ക്കുള്ള എന്റെ വിവാഹ സമ്മാനം. കുറേ വര്‍ഷങ്ങളായി സുഹൃത്തുക്കള്‍ ആയിരുന്നു ഞങ്ങള്‍. അതിനിടെ തങ്ങള്ക്കിടയിലെ പ്രത്യേക വൈബ് തിരിച്ചറിയുകയും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു.” നിക്കി കൂട്ടിച്ചേര്‍ത്തു.