പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബാലയും കുടുംബവും, എല്ലാ ഐശ്വര്യങ്ങള്‍ക്ക് കാരണം എലിസബത്ത് ആണെന്ന് ആരാധകര്‍

1849

തമിഴ്, മലയാളം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടന്‍ ബാല. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന് തമിഴ് ചിത്രങ്ങള്‍ ചെയ്തു. ‘കളഭം’ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലേയ്ക്ക് എത്തിയത്. പിന്നീട്, വില്ലനായും നായകനായും സ്വഭാവ നടനായും താരം സിനിമയില്‍ തിളങ്ങി.

Advertisements

കഴിഞ്ഞ വര്‍ഷമാണ് ബാല രണ്ടാമത് വിവാഹിതനായത്. എലിസബത്ത് ആണ് നടന്റെ ഭാര്യ. ഗായിക അമൃത സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹ മോചനം നേടിയത്. ബാലയെ വിവാഹം ചെയ്തതോടെ പിന്നണി ഗാനരംഗത്ത് നിന്നും അമൃത സുരേഷ് മാറി നിന്നിരുന്നു.

Also Read: പലരും സൂപ്പര്‍ സ്റ്റാറായേനെ, ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിയുമായിരുന്നു, ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് റിതുമന്ത്ര

ശേഷം, വേര്‍പിരിഞ്ഞതോടെയാണ് താരം വീണ്ടും ഗാനലോകത്തേയ്ക്ക് തിരിച്ചെത്തിയത്. ബാലയുമായുള്ള വിവാഹ ജീവിതത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്. ഇതിന് പന്നാലെ താരം വീണ്ടും വിവാഹിതനായി. ഡോക്ടര്‍ എലിസബത്താണ് താരത്തിന്റെ ഇപ്പോഴത്തെ ഭാര്യ.

എലിസബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെക്കാറുണ്ട്. ഒരു കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബാലയും എലിസബത്തും. ഈ സന്തോഷ വാര്‍ത്ത നേരത്തെ താരം പങ്കുവെച്ചിരുന്നു.

Also Read: മുണ്ടും ഷര്‍ട്ടുമണിഞ്ഞ് അടിപൊളി ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും, നിമിഷ നേരം കൊണ്ട് വൈറലായി വീഡിയോ

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് ബാല. ബാല സംവിധാനം ചെയ്ത ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ ഹിറ്റ് ആയി മാറിയിരുന്നു, ഇതിന് പിന്നാലെ മറ്റൊരു ചിത്രം കൂടി താന്‍ സംവിധാനം ചെയ്യാന്‍ പോകുകയാണെന്നാണ് താരത്തിന്റെ പുതിയ സന്തോഷ വാര്‍ത്ത.

തമിഴിലെ പ്രശസ്ത നടന്‍ സൂര്യ ആണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ഭാര്യ എലിസബത്ത് തന്റെ കൂടെ എല്ലാത്തിനും പിന്തുണയായി ഉണ്ടെന്ന് സന്തോഷ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ ബാല പറയുന്നു. അതേസമയം, ബാലയുടെ ജീവിതത്തിലെ ഐശ്വര്യങ്ങള്‍ക്ക് കാരണം എലിസബത്ത് ആണെന്ന് ആരാധകരും പറയുന്നു.

Advertisement