സമൂഹമാധ്യമത്തിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ധന്യയും ഭര്‍ത്താവും, സന്തോഷമറിയിച്ച് ആരാധകര്‍

160

ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ്‌ബോസ് ഫിനാലെയിലേക്ക് എത്തിയ നാലാം സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് നടിയായ ധന്യാ മേരി വര്‍ഗീസ്. ആദ്യമൊന്നും വീട്ടില്‍ സജീവമല്ലായിരുന്നു താരം.

എന്നാല്‍ പിന്നീട് ഫൈനല്‍ ഫൈവില്‍ ഇടം പിടിച്ചത് തന്നെ താരത്തിന്റെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോള്‍ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാര്‍ത്തയും ഡാന്‍സറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

Advertisements

എന്നാല്‍ പിന്നീട് ധന്യ മേരി വര്‍ഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകര്‍ക്കും താരം പ്രിയപ്പെട്ടവളായി. പരിചിതരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്.

Also Read: മുണ്ടും ഷര്‍ട്ടുമണിഞ്ഞ് അടിപൊളി ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും, നിമിഷ നേരം കൊണ്ട് വൈറലായി വീഡിയോ

വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാര്‍ത്ഥിയേയും കൂടുതല്‍ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.

ധന്യ മേരി വര്‍ഗ്ഗീസ് എന്ന അഭിനേത്രിയില്‍ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു ധന്യയുടെയും ഭര്‍ത്താവ് ജോണിന്റേയും പേരില്‍ ചില തട്ടിപ്പുകേസുകള്‍ വന്നത്.

Also Read: പലരും സൂപ്പര്‍ സ്റ്റാറായേനെ, ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിയുമായിരുന്നു, ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് റിതുമന്ത്ര

ഇതോടെ ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ താരങ്ങള്‍ എത്തിയത്. ബിഗ് ബോസില്‍ എത്തും മുന്‍പ് തന്നെ ആരാധകര്‍ക്ക് സിനിമയിലൂടെയും സീത കല്യാണം എന്ന പരമ്പരയിലൂടെയുമൊക്കെ ധന്യ മേരി വര്‍ഗീസിനെ അടുത്ത് അറിയാമായിരുന്നു.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ധന്യയും ഭര്‍്ത്താവ് ജോണും. താരങ്ങളുടെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജോണും ധന്യയും ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഇത് വൈറലാക്കിയത്.

ചുവപ്പും ബ്ലൗസും സെറ്റ് സാരിയും ചുവന്ന പൂക്കള്‍ മുടിയിലും ചൂടിയാണ് ധന്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വള്ള ജുബയും മുണ്ടുമാണ് ഭര്‍ത്താവ് ധരിച്ചിരിക്കു്ന്നത്. താരങ്ങളുടെ ഓണചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement