എനിക്ക് അത്രയ്ക്ക് സന്തോഷം തോന്നിയില്ല, ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്, ഏറ്റവും കൂടുതൽ പിഷാരടിയോട്; പൊട്ടിത്തെറിച്ച് നടൻ ബാല

351

നടൻ ബാലയെക്കുറിച്ച് രമേശ് പിഷാരടിയും ടിനി ടോമും പറഞ്ഞ കാര്യങ്ങളാണ് അടുത്തിടെ ഏറെ വൈറലായത്. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലേയ്ക്ക് തന്നെ അഭിനയിക്കാൻ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഓർമകളുമാണ് രണ്ടുപേരും ആരാധകരോട് വെളിപ്പെടുത്തിയത്. ബാലയെ അനുകരിക്കുന്ന ടിനിയുടെ ഡയലോഗ് ട്രോളുകളിലും നിറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാല. സംഭവത്തിൽ താൻ അത്ര സന്തോഷവാനല്ലെന്നാണ് ബാല പറയുന്നത്. നേരിൽ കണ്ടാൽ ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ബാല രോഷത്തോടെ പറഞ്ഞു. കൂടാതെ ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് രമേശ് പിഷാരടിയോടാണെന്നും ബാല വെളിപ്പെടുത്തി.

Also read; ഐ.എൻ.എസ് വിക്രാന്ത് കൊണ്ടുവരാൻ ബ്രിട്ടനിൽ പോയ കൃഷ്ണൻ നായർ, അതാണ് മലയാള സിനിമാ ലോകം കണ്ട അത്ഭുതം; ജയനെ കുറിച്ച് എൻഎസ് മാധവൻ

ടിനിയുടെ വാക്കുകളിലേയ്ക്ക്;

”എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാൽ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയർപോർട്ട് മുതൽ എല്ലായിടത്തും ആളുകൾ ലൈം ടീയെ കുറിച്ചാണ് ആളുകൾ സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോൾ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു.

ടിനിയേക്കാൾ രമേശ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങൾ കള്ളത്തരം പറയുകയാണെന്ന്. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ഷൻ കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതൽ ആളുകൾ എന്നെയാണ് സൈബർ ആക്രമണം നടത്തുന്നത്.

ഇവിടെ ഇരുന്നു കാണുമ്പോൾ ചിലപ്പോൾ മനസിലാകില്ല. സത്യത്തിൽ എല്ലാവർക്കും സൈബർ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയിൽ തന്നെ നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇപ്പോൾ ഞാൻ ഫെയ്‌സ്ബുക്കിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടാൻ പോകുന്നത് എനിക്കറിയാം.

Also read; സ്വന്തം അച്ഛനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ച ആളാണ് മഞ്ജു വാരിയര്‍, മാപ്പ് പറയാതെ എങ്ങോട്ടും വരില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ അദ്ദേഹം എന്നെ കാണാന്‍ വന്നു; വെളിപ്പെടുത്തി സുരേഷ് ഗോപി

നടൻ പൃഥ്വിരാജ്, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലൈം ടീ’ എന്നായിരിക്കും. അതിനേക്കാളും നല്ലത് ഞാൻ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാൻ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം കുളമാക്കും.

Advertisement