മോഹൻലാൽ ചിത്രത്തിന്റെ കഥ ആലോചനയിലാണ്, മഹാഭാരതത്തിലെ ഭീമനെ വച്ച് വൺലൈൻ ഉണ്ടാക്കിയിട്ടുണ്ട്, വമ്പൻ വെളിപ്പെടുത്തലുമായി വിനയൻ

347

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുകയാണെന്ന് സംവിധായകൻ വിനയൻ പ്രഖ്യാപിച്ചിട്ട് നാളുകൾ കുറേയായി. ഇപ്പോഴിതാ അതിനുള്ള കഥ ആലോചനയിൽ ആണെന്നും അതിന് മുമ്പ് മറ്റൊരു വലിയ സിനിമ കൂടി ചെയ്തേക്കാം എന്നുമാണ് വിനയൻ പറയുന്നത്.

വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ 8 തിരുവോണ ദിനത്തിൽ റിലീസിന് ഒരുങ്ങുകയാണ്. യുവ നടൻ സിജു വിത്സൻ നായകൻ ആകുന്ന വിനയന്റെ ഈ സ്വപ്ന ചിത്രം സാമൂഹിക പരിഷ്‌കർത്താവ് ആയിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് പറയുന്നത്.

Advertisements

ഈ സിനിമയ്ക്ക് ശേഷം സിജുവിനെ നായകനാക്കി മറ്റൊരു സിനിമ കൂടി ഒരുക്കാൻ ഒരുങ്ങുകയാണെന്നും വിനയൻ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നുണ്ട്, അതിനുള്ള കഥ ആലോചനയിലാണ്. എന്നാൽ അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്തേയ്ക്കും.

Also Read
ഭാര്യയ്ക്ക് ഞാനത് കൊടുത്തിട്ടില്ല, കല്യാണം കഴിഞ്ഞ് ഇവർ എന്തു ചെയ്യുമെന്ന്‌ എല്ലാവർക്കും കൺഫ്യൂഷനാണ്, എനിക്ക് കുട്ടിത്തം കൂടുതലാണ്, മഹാലക്ഷ്മിയുടെ ഭർത്താവ് പറയുന്നത് കേട്ടോ

മഹാഭാരതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമൻ. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തു വച്ചിട്ടുണ്ട്. എംടി സാർ ഭീമന് കൊടുത്ത വിഷ്വൽ നമ്മുടെയൊക്കെ മുന്നിലുണ്ട്. അത് പോലെയല്ല തന്റെ മനസിലെ ഭീമൻ.

പത്തൊമ്പതാം നൂറ്റാണ്ടിലെ സിജുവിനെ വേറെ തലത്തിൽ പ്രേക്ഷകർ സ്വീകരിച്ചാൽ സിജുവിനെ വച്ച് ആ സിനിമയുമായി മുന്നോട്ടു പോകും. വലിയ രീതിയൽ ചെയ്യുന്ന ആ സിനിമയിൽ മലയാളത്തിൽ നിന്ന് സിജു മാത്രമാകും ഉണ്ടാകുക. ഇതര ഭാഷകളിൽ നിന്നുള്ളവരാകും മറ്റ് അഭിനേതാക്കൾ എന്നാണ വിനയൻ പറയുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ സംസാരിച്ചത്. അതേ സമയം താൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധ നേടിയ സിനിമയാണ് ബറോസ്.

ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുക ആണ്.ബറോസ് ഈ വർഷം സെൻസർ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ പലതും വിദേശത്താണ് നടക്കുന്നത്. ഒരുപാട് വർക്ക് തായ്ലൻഡിൽ നടക്കുന്നുണ്ട്. ഇന്ത്യയിലും നടക്കുന്നുണ്ട്. മ്യൂസിക് മിക്സ് ചെയ്യേണ്ടത് ലോസ് ഏഞ്ചൽസിലാണ്.

സംഗീതത്തിന് വലിയ പ്രാധാന്യമാണ് സിനിമയിൽ. ഈ വർഷം സെൻസർ ചെയ്യാൻ പറ്റിയാൽ അടുത്ത വർഷം മാർച്ചിനുള്ളിൽ സിനിമ കൊണ്ടുവരും എന്നാണ് മോഹൻലാൽ പറയുന്നത്. ഞാനും രാജീവും കൂടി ഒരു 3 ഡി ഷോ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു. അത് സിനിമയെക്കാളും വലിയ അധ്വാനം വേണ്ടിയിരുന്ന ഒന്നായിരുന്നു. 3 ഡി കണ്ണട വച്ച് ആസ്വദിക്കാവുന്ന നാടകം എന്നതായിരുന്നു ആശയം.

Also Read
എനിക്ക് പ്രായമായി, നീ ഇപ്പോഴും പഴയതുപോലെ തന്നെ, ഞാൻ നിന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു: ഭാര്യയെ കുറിച്ച് ദുൽഖർ സൽമാൻ

അത് ചെയ്യാൻ പറ്റുന്ന കാര്യം ആയിരുന്നു. പക്ഷേ ചെലവ് വളരെ അധികമായിരുന്നു. പിന്നെ നാടകം അവതരിപ്പിക്കുന്ന സ്ഥലത്തേക്ക് ഒക്കെ ഒരുപാട് ഉപകരണങ്ങൾ കൊണ്ടു പോവേണ്ടിയിരുന്നു. ആ സമയത്താണ് ജിജോ ഇങ്ങനെയൊരു നോവലിനെ കുറിച്ചും അതിന്റെ സിനിമാ സാധ്യതയെ കുറിച്ചുമൊക്കെ സംസാരിക്കുന്നത്. ജിജോ തന്നെ സംവിധാനം ചെയ്യണമെന്നായിരുന്നു ഞങ്ങൾക്ക്.

പക്ഷേ അദ്ദേഹത്തിന് അത് താൽപര്യമില്ലായിരുന്നു. കഥയിൽ എന്ത് മാറ്റവും വരുത്താനുള്ള സമ്മതം അദ്ദേഹം തന്നിരുന്നു. അസോസിയേറ്റ് ഡയറക്ടർ ആയി രാജീവ് കുമാർ എന്നെ സഹായിക്കാൻ വന്നു എന്നാണ് മോഹൻലാൽ വ്യക്തമാക്കുന്നു.

Advertisement