എന്റെ ഒരു ഫംഗ്ഷന് വന്നിരുന്നിട്ട് നീ വളരെ തടിച്ചിട്ടാണെന്ന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു; നടി അപർണ ബാലമുരളി

1471

മലയാളത്തിലെ യുവ നടിമാരിലെ ശ്രദ്ധേയ താരമാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അപർണ പിന്നീട് സൺഡേ ഹോളിഡേ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധ നേടി. സുരരൈ പൊട്ര് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ നടിക്കുള്ള പുരസ്‌കാരം വരെ നേടി നിൽക്കുകയാണ് താരം.

Advertisements

ചെയ്ത സിനിമകൾ കുറവാണെങ്കിലും ഇവയിൽ ഭൂരിഭാഗം സിനിമകളിലും അപർണയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ പുതിയ സിനിമ സുന്ദരി ഗാർഡൻസ് പുറത്തിറങ്ങിയിരിക്കുകയാണ്. നീരജ് മാധവിനൊപ്പമാണ് അപർണ ചിത്രത്തിലെത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Also read; മറ്റ് മക്കൾ തലയിൽ കയറി നിരങ്ങും, എന്നാൽ ഞാൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കുന്ന ഫാൻ ബോയ് ആണ് ഗോകുലെന്ന് സുരേഷ് ഗോപി; അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഗോകുലും!

ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് അപർണ ബാലമുരളി. സുന്ദരി സാറ മാത്യുസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അപർണ അവതരിപ്പിക്കുന്നത്. തന്നിൽ നിന്നും ഏറെ വ്യത്യസ്തയാണ് ഈ കഥാപാത്രമെന്ന് അപർണ പറയുന്നു. വിവാഹോ മോചനം നേടിയ കഥാപാത്രമാണിത്. ജീവിതത്തോട് വളരെ ആഗ്രഹമുള്ള വ്യക്തിയാണ് സുന്ദരിയെന്നും നടി പറഞ്ഞു.

ഇതിനെല്ലാം പുറമെ, നടി ബോഡി ഷെയിമിംഗിന് ഇരയാകുന്നുണ്ടായിരുന്നു. ഇതിനെല്ലാം താരം വ്യക്തമായ മറുപടി നൽകുന്നുണ്ട്. ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ് താനെന്നും അതിനാൽ തന്നെ ഇപ്പോൾ വണ്ണം വെച്ചെന്നും അപർണ തുറന്നു പറഞ്ഞു. മെലിഞ്ഞിരിക്കുക എന്നതിനപ്പുറത്ത് ആരോഗ്യത്തോടെ ഇരിക്കുന്നതിനാണ് പ്രാധാന്യം. വണ്ണത്തിന്റെ പേരിൽ തനിക്കൊരിക്കൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംങും അപർണ തുറന്നു പറയുന്നുണ്ട്.

അപർണ്ണയുടെ വാക്കുകളിലേയ്ക്ക്;

‘നമ്മളോടുള്ള കരുതൽ കൊണ്ട് പറയുന്ന ഒരുപാട് പേരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളും ആരോഗ്യത്തോടെ ഇരിക്കുന്നതിനാണ് പ്രാധാന്യം. പ്രത്യേകിച്ചും കൊവിഡ് സമയത്തൊക്കെ നമ്മൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്. സിനിമയിൽ വരുമ്പോൾ മെലിയണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന ചിന്ത എനിക്ക് എപ്പോഴും പോവാറുണ്ട്. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ അതിന് തയ്യാറാണ്.

‘എന്റെ ഹെൽത്ത് കളഞ്ഞിട്ട് സ്റ്റിക്ക് ആവാൻ പറ്റില്ല. കുറഞ്ഞത് അതിനൊരു സമയം തരണം. അതൊന്നും തരാതെയാണ് നമ്മളെ കണ്ട ഉടനെ ജഡ്ജ് ചെയ്തിട്ട് വേണ്ടായെന്ന് പറയുന്നത്. അതൊക്കെ ബ്രേക്ക് ചെയ്ത ഒരുപാട് പേരുണ്ട്. എന്നാലും ഇപ്പോഴും അതൊരു വിഷയമാണ്. സ്‌ട്രെസ് ഔട്ട് ആയിട്ട് വീണ്ടും തടി കൂടും.

Also read; എന്തൊരു മാറ്റമാണ്; ചാക്കോച്ചന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും നിറഞ്ഞ് പ്രിയത്തിലെ നായിക

‘അടുത്തിടെ ഞാൻ എന്റെയൊരു ഓഡിയോ ലോഞ്ചിന് പോയിരുന്നപ്പോൾ നിങ്ങൾ വണ്ണം വെച്ചോ എന്ന് ഒരാൾ ചോദിച്ചു. അതെ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. യു ബെറ്റർ, അദർവൈസ് യു ടൂ ബിഗ് എന്നയാൾ പറഞ്ഞു. ഞാനയാളെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല. എന്നെ അത് വളരെ വേദനിപ്പിച്ചു. എന്താണ് അയാളുടെ പ്രശ്‌നം. എന്റെ ഒരു ഫംങ്ഷന് വന്നിരുന്നിട്ട് നീ വളരെ തടിച്ചിട്ടാണെന്ന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു.

Advertisement