കഴിഞ്ഞ ദിവസമാണ് നടിയും വീഡിയോ ജോക്കിയുമായ മഹാലക്ഷ്മി വിവാഹിതയായത്. നിർമാതാവും നടനുമായ രവീന്ദർ ചന്ദ്രശേഖരനാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. ഇരുവരുടെയും വിവാഹ ചിത്രവും വാർത്തയും എത്തിയതോടെ സൈബർ ആക്രമണവും നടന്ന് വരികയാണ്. സോഷ്യൽമീഡിയയിൽ വൻ ട്രോളുകളാണ് നിറയുന്നത്.
മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമാണ് ഇത്. പണത്തിന് വേണ്ടി ആഗ്രഹിച്ചിട്ടാണ് നടി രണ്ടാം വിവാഹത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്ന തരത്തിലാണ് വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്. ‘പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാൻ പറ്റുമോ’ എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നാണ് ഒരാളുടെ കമന്റ്.
ഇത് യഥാർത്ഥ കല്യാണമാണോ, അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. പണം ഉണ്ടെങ്കിൽ പ്രണയും ഉണ്ടാവും. പണം തീർന്നാൽ ഡൈവോഴ്സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ് എന്നാണ് മറ്റ് ചിലുരുടെ കമന്റുകൾ. വ്യക്തിഹത്യ നടത്തും വിധമുള്ള കമന്റുകളും നിറയുന്നുണ്ട്. എന്നാൽ ഇവയ്ക്ക് ഒക്കെ ചുട്ടമറുപടി നൽകുന്ന മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
‘ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ’- എന്നായിരുന്നു മഹാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താലിയണിഞ്ഞുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. രവീന്ദ്രറിനെ ടാഗ് ചെയ്തായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ പങ്കുവെച്ചത്. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഫോട്ടോ പകർത്തിയത്. ജീവിതത്തിലെ പുതിയ തുടക്കം നല്ലതാവട്ടെ, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഹാപ്പി മാരീഡ് ലൈഫ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
നിങ്ങളെ എനിക്ക് പങ്കാളിയായി ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ എന്നായിരുന്നു നേരത്തെ മഹാലക്ഷ്മി കുറിച്ചത്. താലികെട്ടിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരെല്ലാം നവദമ്പതികൾക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. വിവാഹശേഷം പങ്കുവെച്ച മഹാലക്ഷ്മിയുടേയും രവീന്ദറിന്റെയും വിവാഹ ചിത്രങ്ങൾ നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്.
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് പലരും ഇരുവരേയും വിമർശിച്ചിരുന്നു. ബോഡി ഷെയ്മിംഗ് കമന്റുകളും ചർച്ചയായിരുന്നു. വിമർശിക്കുന്നവർക്കുള്ള മറുപടിയായാണ് മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റ് എന്ന് വേണമെങ്കിലും കരുതാമെന്നാണ് ആരാധകർ പറയുന്നത്.
തമിഴിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമയാണ് രവീന്ദർ. നളനും നന്ദിയും, സുട്ട കഥൈ തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് രവീന്ദറാണ്. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിനിടയിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.