ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ വിശേഷം പറഞ്ഞ് ദേവിക നമ്പ്യാർ, ഞാൻ പ്രേമിച്ചിരുന്ന പെൺകുട്ടിയാണോ ഇതെന്ന് ഞെട്ടി എംജി ശ്രീകുമാർ

202

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭർത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകൾ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.

മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ വിവാഹിതരാകാൻ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Advertisements

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്നു. പുതിയ വ്ളോഗ് വീഡിയോയിലൂടെയാണ് സന്തോഷ വാർത്ത താരങ്ങൾ പുറത്തുവിട്ടത്. ഇത്രനാളും വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരൻ ഞാനല്ല, പക്ഷെ ആ ഗർഭത്തിന്റെ ഉത്തരവാദി ഞാനാണ് എന്നാണ് വിജയ് മാധവ് പറയുന്നത്. എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗായകൻ. ഇപ്പോഴിതാ ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവേ താൻ ആദ്യമായി അഭിനയിച്ചതിനെ കുറിച്ചൊക്കെ പറയുകയാണ് ദേവിക.

ALSO READ- മറ്റ് മക്കൾ തലയിൽ കയറി നിരങ്ങും, എന്നാൽ ഞാൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കുന്ന ഫാൻ ബോയ് ആണ് ഗോകുലെന്ന് സുരേഷ് ഗോപി; അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഗോകുലും!

കരിയർ തുടങ്ങിയതിനെ കുറിച്ച് എംജി ശ്രീകുമാർ ദേവികയോട് ചോദിച്ചതോടെയാണ് ആറാം ക്ലാസിലും ഏഴിലും പഠിക്കുമ്പോൾ ചെറുതായി ഷോർട്ട് ഫിലിമിലൊക്കെ ഞാൻ അഭിനയിച്ചിരുന്നുവെന്ന് ദേവിക പറയുന്നത്. പിന്നീട് സീരിയസായി അഭിനയത്തെ കാണാൻ തുടങ്ങിയത് എപ്പോഴാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

ആദ്യം മ്യൂസിക് ആൽബവും ഷോർട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ചാണ് കരിയർ തുടങ്ങുന്നത്. പിന്നെ കേരളത്തിൽ ഞാൻ ശ്രദ്ധിക്കപ്പെടുന്നത് എംജി ശ്രീകുമാറിനൊപ്പം ഒരു പാട്ടിൽ അഭിനയിച്ചപ്പോഴാണെന്നാണ് ദേവിക പറയുന്നത്. എല്ലാത്തിനും പിന്നിൽ ഞാനാണോ ഉള്ളതെന്ന് എംജി ശ്രീകുമാറും ചോദിക്കുന്നു.

ALSO READ-രാത്രി മുഴുവൻ ഗീതു മോഹൻദാസ് കരയുക ആയിരുന്നു, സംവിധായകന് പറ്റിയത് ഇങ്ങനെ; അന്ന് സെറ്റിൽ നടന്നത് വെളിപ്പെടുത്തി നിർമ്മാതാവ്

‘പൂവിതളല്ലേ, ഫാസിലാ..’ എന്ന് തുടങ്ങുന്ന പാട്ടിൽ സാറിന്റെ കൂടെ താൻ അഭിനയിച്ചിട്ടുണ്ടെന്നാണ് ദേവിക പറയുന്നത്. അതിൽ എംജി ശ്രീകുമാർ അഭിനയിച്ചതിന്റെ ഓർമ്മകളും താരം പങ്കുവെച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് അതിന്റെ ഷൂട്ടിങ് നടന്നത്. ദേവിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിറന്നാളിന് പൂവുമായി വരുന്ന ആളുടെ വേഷമാണ് എംജി ശ്രീകുമാർ ചെയ്തിരുന്നത്.

ആൽബത്തിന്റെ ക്ലൈമാക്‌സിൽ അതിൽ താൻ പ്രേമിച്ചിരുന്ന പെൺകുട്ടിയാണോ ഇതെന്ന് അറിഞ്ഞ് എംജി ഞെട്ടുന്നുണ്ട്. പാട്ടിൽ ഞാൻ പാട്ട് പാടി ആ പെൺകുട്ടിയെ പ്രണയിക്കുന്നതാണ് കാണിക്കുന്നത്. എന്നാൽ ആ പെൺകുട്ടി വേറെ ആരെയോ കാത്തിരിക്കുകയാണ്. അവസാനം ഒരു പയ്യൻ പൂവും കൊണ്ട് വന്ന് കൊടുക്കുന്നു. ഇതോടെ താരം അയ്യടാ.. എന്നായി നിൽക്കുമ്പോൾ എന്റെ പുറകിൽ ആരോ വന്നു തട്ടുന്നു. അത് എംജിയുടെ ഭാര്യ ലേഖ ശ്രീകുമാറായിരുന്നു. അങ്ങനൊരു സീനിലൂടെയാണ് താൻ വന്നതെന്ന് ദേവിക പറയുന്നു.

അതേസമയം, ഗർഭിണിയായ ദേവികയും വിജയ് മാധവും അവരുടെ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്ന കാര്യം താരദമ്പതിമാർ പുറംലോകത്തെ അറിയിച്ചത്. ഇത്തവണത്തെ ഓണത്തിന് വലിയ സന്തോഷങ്ങളാണ് തങ്ങളെ തേടി എത്തിയതെന്നാണ് ദേവികയും വിജയും ആരാധകരോടായി പറയുകയാണ്.

Advertisement