വാനമ്പാടിയിലെ അനുമോളുടെ ചേച്ചിക്ക് മാംഗല്യം; നടി വരനെ സ്വീകരിച്ചത് കൈയിൽ പൂത്താലവും ദീപവുമേന്തി; ചടങ്ങിൽ വധുവിനേക്കാൾ തിളങ്ങി ഗൗരി പ്രകാശ്

141

കുട്ടിത്താരമായി ആരാധകരുടെ മനം കവർന്ന വാനമ്പാടിയിലെ അനുമോൾ എന്ന ഗൗരി പ്രകാശ് ഇപ്പോൾ ടീനേജുകാരിയായിരിക്കുകയാണ്. ഒട്ടേറെ ആരാധകരുണ്ട് ഗൗരിക്ക്. ഗൗരിയുടെ നിഷ്‌കളങ്കമായ ചിരിയും ഓമനത്തവും ഐശ്വര്യവും തുളുമ്പുന്ന മുഖവും എല്ലാം കുടുംബപ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയിട്ട് കുറച്ചു നാളുകളായി.

വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിൽ അനുമോൾ വളരെയേറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. താരത്തിന്റേത് ഗംഭീര അഭിനയ പ്രകടനം ആയിരുന്നു സീരിയലിൽ. നടൻ മോഹൻകുമാറിന്റെ കഥാപാത്രത്തിന് വിവാഹത്തിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു. അതിൽ നിന്നും ജനിച്ച കുട്ടിയാണ് അനുമോൾ. പിന്നീട് ഇരുവരും കണ്ടുമുട്ടുകയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം.

Advertisements

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരി ജനിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. ഗൗരി പ്രകാശ് കൃഷ്ണയുടെ അമ്മ അമ്പിളിയും നല്ലൊരു ഒരു പാട്ടുക്കാരിയാണ്. സീരിയലിൽ സംഗീത വാസനയുള്ള കുട്ടിയായി എത്തിയ ഗൗരി തന്റെ യഥാർത്ഥ ജീവിതത്തിലും ഗായികയായി തിളങ്ങുന്നുണ്ട്.

ALSO READ- ഭർത്താവ് മതിയെന്ന് പറയുന്നത് വരെ തുടരാനാണ് തീരുമാനം; അത് ഈയടുത്ത് ഒന്നും നിർത്തില്ലെന്ന് നടി സജിത ബേട്ടി

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന നാടക പുരസ്‌കാരം ഈ കൊച്ചു മിടുക്കി നേടി. ഗൗരിയുടെ ഈ നേട്ടങ്ങൾ കാണുവാൻ സാധിക്കാതെ വിധിയുടെ ക്രൂരതയ്ക്ക് കീഴടങ്ങുകയായിരുന്നു ഗൗരിയുടെ അച്ഛൻ. ഒരു അപകടത്തിലാണ് അച്ഛൻ മരിച്ചു പോയത്. അച്ഛന്റെ വേർപ്പാട് ഈ കുട്ടി താരത്തെയും കുടുംബത്തെയും ഒരുപാട് തളർത്തിയിരുന്നു.

അഭിനയത്തിലും ഗാന രംഗത്തും ഈ കൊച്ചു മിടുക്കി ഇപ്പോഴും തിളങ്ങി കൊണ്ടിരിക്കുകയാണ്. ഗൗരി പ്രകാശിന്റെ ഈ നേട്ടങ്ങളാണ് തന്റെ കുടുംബത്തിൽ ഇപ്പോൾ സന്തോഷം നിറയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് വൈറൽ ആയിരിക്കുന്നത്. താരത്തിന്റെ ചേച്ചിയുടെ വിവാഹമാണ്. ചേച്ചിയുടെ വിവാഹമാണെങ്കിലും ചടങ്ങിൽ തിളങ്ങുന്നത് ഗൗരിയാണ്. വലുതായൊന്നും താരം ഒരുങ്ങിയിട്ടില്ലെങ്കിലും മലയാള തനിമയിൽ ഒരു സുന്ദരി കുട്ടി ആയിരിക്കുകയാണ് ഗൗരി.

ALSO READ-മാർക്ക് കുറഞ്ഞതിന്റെ പേരിൽ 16 വർഷം മുൻപ് ഇറക്കിവിട്ട അതേ സ്‌കൂളിൽ ഓണത്തിന് അതിഥിയായി എത്തി റോബിൻ; മാസ് എൻട്രിക്ക് കൈയ്യടിച്ച് ആരാധകർ

നീല നിറത്തിലുള്ള ലഹങ്കയിൽ വരനെ സ്വീകരിക്കാൻ ഗൗരി നിൽക്കുന്ന ചിത്രമാണ് വൈറലാകുന്നത്. കൈയിൽ പൂത്താലവും ദീപവുമേന്തിയാണ് ചേച്ചിയുടെ കല്യാണ പയ്യനെ താരം സ്വീകരിച്ചത്.താരത്തിന്റെ ഈ സിമ്പിൾ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചേച്ചിയുടെ കല്യാണത്തിന് പോലും താരം ഇത്രയും സിമ്പിൾ ആണോ എന്നാണ് ആരാധകരുടെ ചോദ്യം.

Advertisement