സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തിൽ ജനിച്ചുവളർന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു.
അഭയ ഏറെ വാർത്തകളിൽ നിറഞ്ഞത് സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിനിടെയായിരുന്നു. തങ്ങളുടെ ലിവിങ് ടുഗദർ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവർഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതർ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറയാൻ അഭയ മടിച്ചിരുന്നില്ല.
തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് ഗോപി സുന്ദറിനെ പരിചയപ്പെട്ടതെന്ന് അഭയ പതന്നെയാണ് വെളിപ്പെടുത്തിയിരുന്നു. ഗോപി സുന്ദറുമായി 12 വയസ്സിന്റെ വ്യത്യാസമാണ് അഭയയ്ക്കുണ്ടായിരുന്നത്. ഈയടുത്ത് വഴിപിരിഞ്ഞ ഇരുവരും പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരുന്നില്ല. പത്ത് വർഷത്തോളം നീണ്ട ലിവിങ് ടുഗെദർ ബന്ധമാണ് തകർന്നത്. ഇപ്പോള് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ് ഇരുവരുടേയും പ്രണയം സോഷ്യൽമീഡിയ ആഘോഷിക്കുമ്പോൾ തന്റെതായ തിരക്കുകളിലാണ് അഭയയും.
സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവ് ആണ് അഭയ. തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം താരം പങ്കു വെക്കാറുണ്ട്. തന്റെ പല ഗ്ലാമറസ് ഫോട്ടോകൾ പങ്കുവെക്കാനും താരത്തിന് മടിയുണ്ടാകാറില്ല. സാരിയിൽ സുന്ദരിയായി നിൽക്കുന്ന അഭയയുടെ ഫോട്ടോകൾ ഇതിനിടെ ആരാധകർ ഏറ്റെടുത്തിരുന്നു.
അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഗായികയായ അമൃത സുരേഷുമായാണ് പ്രണയത്തിലായത്. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെ അഭയക്ക് നേരെ വലിയ രീതിയിൽ കളിയാക്കലുകളും മറ്റും ഉണ്ടായി. ഗോപി സുന്ദറിന് പിറകെ നടന്ന് വർഷങ്ങൾ കളഞ്ഞുവെന്ന് പലരും അഭയയെ പരിഹസിച്ചു. എന്നാൽ എല്ലാ പരിഹാസങ്ങൾക്കും തന്റെ പ്രവർത്തിയിലൂടെയാണ് അഭയ മറുപടി നൽകിയത്. എല്ലാത്തിനേയും മറികടന്ന് സ്വന്തം ജീവിതത്തിന്റെ തിരക്കുകളിലാണ് ഗായിക.
ഇപ്പോഴിതാ ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്‌നേഹത്തെ കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും അത് തെറ്റാണെന്ന് ഇപ്പോൾ മനസിലായെന്നും അഭയ പറയുന്നു. ചെറുപ്പം മുതൽ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്ന ആളാണ് താനെന്നും അത് ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് നിൽക്കാനാവില്ലെന്നും അങ്ങനെയുള്ളിടത് തുടരാറുമില്ലെന്ന് താരം പറയുന്നു.
‘ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാൻ വളർന്നത്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാൻ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകൾ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്. സങ്കടങ്ങൾ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങൾ ആസ്വദിക്കാനാകുന്നത്. നല്ല ഓർമകൾ, ചെറിയ നേട്ടങ്ങൾ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല.’
‘ഇപ്പോഴാണ് ഞാൻ സ്വയം സ്നേഹിക്കാൻ പഠിച്ചത്െന്നും താരം പറയുന്നുണ്ട്. ‘സ്നേഹം പകുത്തുകൊടുക്കുന്നതിൽ ഞാൻ എപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു. ഞാൻ ആർക്കാണ് സ്നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതൽ സ്നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്. ഞാൻ എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.’ അഭയ ഹിരൺമയി പറഞ്ഞതിങ്ങനെ.