മലയാളം മിനിസ്ക്രീൻ ബിഗ് സ്ക്രാീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ അവതാര ആയും നടിയായും മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് താരം.
മാലിക്ക് അടക്കമുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തിരുന്നു മീനാക്ഷി. പ്രമുഖ സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറ് മത്സരാർഥികളിൽ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.
തന്റെ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താൻ ലാൽ ജോസ് നടത്തിയ റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്. ഇവർ പ്രധാന താരങ്ങളായ സോളമന്റെ തേനീച്ചകൾ എന്ന സിനിമ അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതേ സമയം മാലിക്കിന് ശേഷം ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയിലും മീനാക്ഷി രവീന്ദ്രൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. 19ാം വയസിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ കാബിൻ ക്രൂവായി മീനാക്ഷിക്ക് ജോലി കിട്ടിയിരുന്നു. എന്നാൽ ജോലിയും ഷോയും ഒരുമിച്ച് തുടരാനാകാതെ വന്നതോടെയാണ് രാജി വെച്ചതെന്നും അഭിനയത്തിൽ സജീവം ആയതെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിൽ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് മീനാക്ഷി ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടിയാണ് മീനാക്ഷി. ഇപ്പോഴിത കാസ്റ്റിങ് കൗച്ചിനെ കുറിച്ചും താൻ ബസിനുള്ളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മീനാക്ഷി.
സിനിമ സെറ്റിൽ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാൽ ചെറുത്ത് നിൽക്കാൻ പറ്റുമോയെന്ന് ചേദിച്ചാൽ പറയാൻ പറ്റില്ല. നമ്മൾ ചിലപ്പോൾ സ്റ്റക്കാകും. ബസിൽ വെച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ കൺഫ്യൂസാകും.
ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക്. പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോ എന്ന് ചിലപ്പോൾ അതിനുള്ള ചിന്തപോലും അപ്പോൾ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാൻ. എനിക്ക് അങ്ങനൊരു അനുഭവമുണ്ട്. ഒരിക്കൽ ബസ്സിൽ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിൾ ഇരിപ്പുണ്ടായിരുന്നു.
ഞാൻ വിൻഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാൻ ഉറങ്ങി. പിന്നീട് ബസ്സിൽ തിരക്ക് കൂടി അപ്പോൾ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോൾ അയാളുടെ കൈ എന്റെ തുടയിൽ ഇരിക്കുന്നു. ഞാൻ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാൾ കൈയ്യെടുത്തു. ഉച്ചത്തിൽ എല്ലാവരോടും പറഞ്ഞ് പ്രശ്നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോൾ മനസിലൂടെ പോയത്.
ശേഷം എനിക്ക് മനസിലായി അതൊരു ബാഡ് ടച്ച് തന്നെ ആയിരുന്നുവെന്ന്. അന്ന് ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങൾ കാരണമാണ് വലിയ രീതിയിൽ പ്രതികരിക്കാൻ പറ്റാതെ പോയത്. ലുലു മാളിൽ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മോഡേൺ ഡ്രസ് ധരിക്കുന്നതിൽ കംഫേർട്ടാണ് ചുരിദാറൊന്നും ധരിച്ച് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്.
ഒരിക്കൽ ഞാൻ ലുലുവിൽ പോയപ്പോൾ സ്ലീവ് ലെസ് ടോപ്പും ഷോർട്ട് സ്കേർട്ടുമാണ് ധരിച്ചിരുന്നത്. അന്ന് ഞാൻ നായിക നായകൻ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഒരാൾ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാൾ എന്റെ കക്ഷത്തിന്റെ ഭാഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി.
അവസാനം സഹികെട്ട് അടുത്തുപോയി എന്താ ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടൻ അയാൾ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചു. കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാൾ പറഞ്ഞാലോയെന്ന് കരുതി കൂടുതൽ ഒന്നും പറഞ്ഞില്ല ഞാൻ. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നു എന്നും മീനാക്ഷി വ്യക്തമാക്കുന്നു.