തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങൾ മലയാളത്തിൽ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകൻ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ നായികയായി എത്തിയ താരം പിന്നീട് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിൽ എറെ സിനിമ കളിൽ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോൾ അമേരിക്കയിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തി വരികയാണ്. ഇപ്പോഴിതാ തന്റെ ഇഷ്ടനായകനായ മോഹൻലാലിനെ കുറിച്ച് മുൻപ് നടി പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ ഇഷ്ട നായകനെ കുറിച്ച് ദിവ്യാ ഉണ്ണി സംസാരിച്ചത്.
Also Read
പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ
സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ താൻ മോഹൻലാൽ ഫാനാണ്. അദ്ദേഹത്തെ ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്.
മോഹൻലാലിന്റെ നായികയായി എത്തിയത് വർണപകിട്ടിലാണ്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആ സിനിമ ചെയ്തത്.
സിനിമയുടെ കഥ പറഞ്ഞതിനൊപ്പം ചിത്രത്തിലെ പാട്ട് കൂടി കേട്ടപ്പോൾ താൻ ഫ്‌ളാറ്റായെന്നും ദിവ്യ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു വർണപകിട്ട് നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സഹോദരിയായി താൻ അഭിനയിച്ചിട്ട് ഉണ്ടെങ്കിലും വർണപകിട്ടിൽ മാത്രമണ് നായികയായി എത്തയിതെന്നും ദിവ്യാ ഉണ്ണി വ്യക്തമാക്കുന്നു.
അതേ സമയം സൂപ്പർതാരവും ഇപ്പോൾ ബിജെപി നേതാവുമായ സുരേഷ് ഗോപിയും ആയും തനിക്ക് നല്ല സൗഹൃദം ആണെന്നും അദ്ദേഹം അമ്മയെ കറുമ്പി എന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. ഇടക്ക് ഫോൺ വിളിക്കുമ്പോളും കുറുമ്പത്തിക്കും അച്ഛനും സുഖമാമാണോ എന്നാണ് ചോദിക്കാറുള്ളതെന്നും താരം പറയുന്നു.ഇവരെ പോലെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയോടും സൗഹൃദം സൂക്ഷിച്ചിരുവെന്നും ദിവ്യ ഉണ്ണി പറയുന്നു.
ഒരിക്കൽ മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ ആദരിക്കുന്ന ചടങ്ങ് താനായിരുന്നു അവതരിപ്പിച്ചത്. അന്ന് എഴുതി പഠിച്ച പ്രസംഗം വേദിയിൽ വെച്ച് പറഞ്ഞപ്പോൾ അതിൽ മയിലും കുയിലുമൊക്കെ അടങ്ങിയ സാഹിത്യം കടന്നുവന്നെന്നും തന്റെ ഉപമകൾ കേട്ട് ചിരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയത് മനസിലായതെന്നും ദിവ്യാ ഉണ്ണി പറയുന്നു.