കടം കൊണ്ട് കഴുത്തറ്റം മുങ്ങി, ഞാനാണ് ആ സ്ഥാനത്തെങ്കില്‍ ആത്മഹത്യ ചെയ്‌തേനെ, നടന്‍ രതീഷിനെയും കുടുംബത്തെയും കുറിച്ച് സുരേഷ് ഗോപി

372

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

Advertisements

2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറികൊണ്ടരിക്കുന്ന പുതിയ സിനിമ.

Also Read: 17 സിനിമകളുടെ ഓഫര്‍ വന്നു, ലാലേട്ടന്‍ തന്നത് രണ്ട് സിനിമകളിലെ അവസരങ്ങള്‍, പക്ഷേ രണ്ടരവര്‍ഷക്കാലം കണ്ടകശനി ആയിരുന്നു, രജിത് കുമാര്‍ പറയുന്നു

ഇപ്പോഴിതാ, സുരേഷ് ഗോപി ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നടന്‍ രതീഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നായകനായും വില്ലനായുമൊക്കെ തിളങ്ങിയ രതീഷിന്റെ ജീവിതം വളരെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു.

രതീഷും ഭാര്യ ഡയാനയും മരിച്ചതോടെ അനാഥരായ നാല് കുഞ്ഞുങ്ങള്‍ക്ക് തുണയായത് സുരേഷ് ഗോപിയായിരുന്നു. ‘ഞാനാണ് ഡയാന ചേച്ചിയെങ്കില്‍ രതീഷേട്ടന്‍ പോയ പിന്നാലെ ആത്മഹത്യ ചെയ്‌തേനെ’ എന്ന് അമൃത ടിവി സ്‌പെഷ്യല്‍ പ്രോഗ്രാം ജനനായകനില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓര്‍ത്ത് നിറ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നു.

Also Read: വിവാഹം സെപ്റ്റംബർ 4ന് എകെജി സെന്ററിൽ വെച്ച്, ഉപഹാരങ്ങൾ വേണ്ട, നൽകണമെന്ന് ആഗ്രഹിക്കുന്നവർ വൃദ്ധ, അഗതി മന്ദിരങ്ങളിൽ നൽകണം, ഏവരേയും വിവാഹം ക്ഷണിച്ച് മേയർ ആര്യാ രാജേന്ദ്രൻ

രതീഷിന്റെ മരണത്തിന് പിന്നാലെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധയാണ് നേരിട്ടത്. സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് രതീഷിന്റെ മക്കളുടെ വിവാഹം പോലും നടന്നത്. കഴുത്തറ്റം കടം കൊണ്ട് മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ പ്രിയസുഹൃത്തുക്കളായ സുരേഷ് ഗോപിയും നിര്മാതാവ് സുരേഷ് കുമാറുമായിരുന്നു.

Advertisement