ഭക്ഷണം അമ്മ വാരിയാണ് കൊടുത്തിരുന്നത്, ആ മരണം കനകയെ ഇല്ലാതാക്കിക്കളഞ്ഞു, നടിയുടെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി സിദ്ധിഖ്

1557

ഒരു കാലത്ത് സിനിമാ ലോകം അടക്കി വാണിരുന്ന നടിയാണ് കനക. ഒരുപാട് ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളിലേയ്ക്ക് കയറി കൂടിയ നടി കൂടിയായിരുന്നു താരം.ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ ഹിറ്റ് സിനിമകളിൽ നായികയായെത്തിയ കനക അക്കാലഘട്ടത്തിലെ തിരക്കുള്ള നടി കൂടിയായിരുന്നു.

Advertisements

മലയാളത്തിന് പുറമെ തമിഴിൽ രജനീകാന്ത് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പവും കനക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു ജീവിതത്തിൽ പ്രതീക്ഷികാത്ത ചില തിരിച്ചടികളുണ്ടായത്. പൊടുന്നനെ സ്‌ക്രീനിൽ നിന്ന് നടിയെ കാണാതായത് പ്രേക്ഷകരിൽ നിരാശയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നടിയുടെ ജീവിതത്തിൽ സംഭവിച്ച താളപിഴകൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ്.

Also read; ഇപ്പോഴും സിനിമ-സീരിയൽ വേർതിരിവ് ഉണ്ട്; മഞ്ജു പിള്ളയും ബീന ആന്റണിയും ഇരകൾ; സീരിയൽ താരങ്ങളെ സിനിമയിൽ മാറ്റി നിർത്തുന്നു; എന്തിനെന്ന് ചോദ്യം ചെയ്ത് സ്വാസിക

യഥാർത്ഥത്തിൽ കനകയെ ആയിരുന്നില്ല ഗോഡ്ഫാദർ എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. നടി ഉർവശിയെ ആയിരുന്നു. എന്നാൽ ഉർവശിക്ക് പകരം പിന്നീട് കനകയെ തീരുമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയ സിദ്ധിഖ് പിന്നീട് താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തുകയായിരുന്നു.

കനകയെ കൂടാതെ മുകേഷ്, എൻഎൻ പിള്ള, ഫിലോമിന, ജഗദീഷ്, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങി വൻ താരനിര ഗോഡ്ഫാദറിൽ അണിനിരന്നിരുന്നു. എൻഎൻ പിള്ള, ഫിലോമിന എന്നിവർ പ്രായാധിക്യം മൂലമുള്ള അവശതകൾ നേരിടവെയാണ് ഈ സിനിമയിൽ അഭിനയിച്ചത്. ഇതേപറ്റിയും സിദ്ദിഖ് സംസാരിക്കുന്നുണ്ട്.

എൻഎൻ പിള്ളയെ ഷോട്ട് റെഡിയാവുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ സഹോദരി പിടിച്ചു കൊണ്ടു നിർത്തുകയായിരുന്നു. ഫിലോമിന ചേച്ചിക്ക് ഡയലോഗുകൾ ഓർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരു സീനിൽ ഫിലോമിന ബോധം കെട്ട് വീണെന്നും സിദ്ദിഖ് പറഞ്ഞു. പക്ഷെ രണ്ട് പേരുടെയും ഈ അവശതകൾ സിനിമയിൽ കാണില്ലെന്നും അത്രയും മികച്ച രീതിയിലാണ് ഇരുവരും അഭിനയിച്ചതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

സിദ്ധിഖിന്റെ വാക്കുകളിലേയ്ക്ക്;

ഈ സിനിമയിൽ ഹീറോയിന്റെ കാര്യത്തിലാണ് വലിയൊരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉർവശിയെ ആയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉർവശിക്ക് വരാൻ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോൾ. ആ സിനിമ വലിയ ഹിറ്റായിരുന്നു’ ‘ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയിൽ കനകയുടെ വരവും ഗോഡ്ഫാദറിന് ഗുണം ചെയ്തു.

കനക തമിഴിൽ ആദ്യമായി അഭിനയിച്ച കരകാട്ടക്കാരൻ എന്ന സിനിമ അവിടത്തെ ബ്ലോക്ബസ്റ്റർ ആയിരുന്നു. നടി മലയാളത്തിലഭിനയിച്ച ആദ്യ സിനിമയും ബ്ലോക്ബസ്റ്റർ ആയി. കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു. എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാർ വാല്യു ഉള്ള നടിയായിരുന്നു ദേവിക.

അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്’

Also read; വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകാൻ പണമില്ല; അന്ന് സഹായിച്ചവരെ ഇന്നും മറക്കില്ല; ഏഴാം വിവാഹ വാർഷികത്തിനിടെ ജീവയുടെ വാക്കുകൾ വൈറൽ

‘കനക പിന്നീട് വളരെ അപ്സെറ്റായിരുന്നു. അത്രയും ഡിപന്റഡ് ആയിരുന്നു അമ്മയോട് കനക. കനക പിന്നീട് വേറെ സിനിമകളിലും അഭിനയിച്ചു. മലയാളത്തിലും കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും കുറേക്കാലത്തിന് ശേഷം കനക മരിച്ചു പോയി എന്ന് വരെ വാർത്തകൾ അടിച്ചിറക്കിയിരുന്നു. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ പാവം കുട്ടിയാണ് കനക. ആദ്യ സിനിമകളിൽ രണ്ടും വലിയ ഹിറ്റ് ആണെന്നതാണ് കനകയുടെ ഏറ്റവും വലിയ പ്ലസ്

Advertisement