ഹോളിവുഡ് ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ്. അടുത്തകാലത്തായി ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടുന്നില്ലെങ്കിലുെ ബോളിവുഡ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സെലിബ്രിറ്റി താരങ്ങളുടെ സ്വകാര്യ ജീവിതവും വെള്ളിത്തിര പോലെ തന്നെ ചർച്ചയാകുന്ന കാലമാണിത്. താരങ്ങൾക്ക് ഇക്കാരണത്താൽ പലപ്പോഴും താരങ്ങൾക്ക് സ്വകാര്യത എന്നത് സ്വപ്നം മാത്രമാണ്. എങ്കിലും ചില കാര്യങ്ങൾ മറച്ചുപിടിച്ചു തന്നെയാണ് താരങ്ങൾ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇവിടെ ഇപ്പോഴിതാ ബോളിവുഡിലെ ചില ജനപ്രിയ താരങ്ങളെക്കുറിച്ചും അവരുടെ അധികമാർക്കും അറിയാത്ത അപൂർവ്വ ശീലങ്ങളുമാണ് സോഷ്യൽമീഡിയയിൽ ചർച്ച. ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ ആയ ഷാരൂഖ് ഖാന്റെ വിചിത്ര സ്വഭാവത്തെ കുറിച്ചാണ് ആദ്യത്തെ വാർത്ത. നീല നിറത്തിലുള്ള ജീൻസുകളോടാണ് ഷാരൂഖ് ഖാന് താൽപര്യം. താരത്തിന്റെ ശേഖരത്തിൽ ആയിരത്തലധികം ജീൻസുകളുണ്ടെന്നാണ് വിവരം.
അതുപോലെ തന്നെ വീഡിയോ ഗെയിമിംഗിനോടും വലിയ താൽപര്യമാണ് കിങ് ഖാന്. മന്നത്തിലെ ഒരു നില തന്നെ ഷാരൂഖ് മാറ്റിവെച്ചിരിക്കുന്നത് തന്റെ ഇത്തരം ക്രേസി ശേഖരങ്ങൾക്കായിട്ടാണ്. തന്റെ സുഹൃത്തുക്കളെ ഇവിടേക്ക് ക്ഷണിക്കാറുമുണ്ട് ഷാരൂഖ് ഖാൻ. അതേസമയം, കുറച്ചുകാലമായി പുതിയ ചിത്രമൊന്നും ഇറക്കാത്ത കിങ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പത്താൻ എന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രത്തിലൂടെയാകും താരം തിരികെ വരിക.
ബോളിവുഡിലെ സൂപ്പർ താരമായ രൺവീർ സിംഗിനും ഇത്തരത്തിലുള്ള സവിശേഷതകളുണ്ട്. യുവതലമുറയിലെ മികച്ച നടന്മാരിൽ ഒരാളായ രൺവീർ വൃത്തിയുടെ കാര്യത്തിൽ ഒസിഡിയുള്ള ആളാണ്. അതുകൊണ്ട് തന്നെ ഹോളിയിൽ പങ്കെടുക്കാൻ താരം തയ്യാറാകില്ല. ഇടയ്ക്കിടയ്ക്ക് കുളിക്കുന്ന ശീലക്കാരനായ രൺവീർ കോവിഡ് കാലത്തിന് മുൻപ് തന്നെ സാനിറ്റൈസർ കൈവശം വെക്കുന്ന ശീലക്കാരനായിരുന്നു. ജയേഷ് ഭായ് ജോർദാർ ആണ് രൺവീറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല.
ബോളിവുഡിലെ സൂപ്പര് താരമായ സൽമാൻ ഖാന് ഒട്ടേറെ ശേഖരങ്ങളുടെ ക്രേസി തന്നെയുണ്ട്. സിനിമാ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയ സൽമാൻ ഖാൻ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വിലസുകയാണ്. സോപ്പുകളും പെർഫ്യൂമുകളും ശേഖരിക്കുന്ന സ്വഭാവക്കാരനാണ് സൽമാൻ ഖാൻ. ഹാൻഡ്മെയ്ഡ് സോപ്പുകളോടാണ് താൽപര്യം കൂടുതലും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിലകൂടി സോപ്പുകൾ അദ്ദേഹത്തിന്റെ പക്കലുണ്ട്.
ഇന്ത്യൻ സിനിമയുടെ ആചാര്യനായ അമിതാഭ് ബച്ചനും പ്രത്യേക സ്വഭാവത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അദ്ദേഹത്തിന്റെ താൽപര്യം വാച്ചുകളിലാണ്. രണ്ട് കൈയ്യിലും വാച്ച് കെട്ടുന്ന ശീലക്കാരനാണ് അമിതാഭ് ബച്ചൻ. പ്രത്യേകിച്ചും തന്റെ കുടുംബാംഗങ്ങൾ വിദേശത്ത് പോകുന്ന സമയത്ത് ബച്ചൻ രണ്ട് കൈയ്യിലും ഓരോ വാച്ചുകൾ കെട്ടും. ഒന്നിൽ ഇന്ത്യൻ സമയവും മറ്റേതിൽ വിദേശത്തെ സമയവുമായിരിക്കും ഉണ്ടാവുക. നെറ്റ് വർക്ക് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഒന്നിലധികം ഫോണുകളും അദ്ദേഹം കൈവശം വെയ്ക്കും.
ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളായ പ്രീതി സിന്റയാകട്ടെ മറ്റൊരു വൃത്തിക്കാരിയാണ്. താരത്തിന്റെ ശ്രദ്ധ വൃത്തിയുള്ള ബാത്ത് റൂമുകളോടാണ്. നല്ല വൃത്തിയുള്ള ബാത്ത് റൂം ആണെങ്കിൽ ാത്രമേ പ്രീതി ഉപയോഗിക്കാറുള്ളൂ. ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ ബാത്ത് റൂമിന്റെ വൃത്തിയുടെ കാര്യത്തിൽ പ്രീതി ഉറപ്പു വരുത്താറുണ്ട്.
ഇതേ മാതൃകയിൽ ത്തിയുടെ കാര്യത്തിൽ പിടിവാശിയുള്ള മറ്റൊരു താരമാണ് സണ്ണി ലിയോണി. തന്റെ കാലുകളുടെ വൃത്തിയുടെ കാര്യത്തിലാണ് സണ്ണി ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. ഒരോ പതിനഞ്ചു മിനുറ്റിലും തന്റെ കാൽപാദം വൃത്തിയാക്കുന്ന ശീലമുണ്ട് സണ്ണി ലിയോണിന് എന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തിന്റെ പേരിൽ ഷൂട്ട് വൈകിയാൽ പോലും താരം പിന്മാറില്ലെന്നാണ് റിപ്പോർട്ടുകൾ.
ബോളിവുഡിലെ സൂപ്പർ താരങ്ങളായ കരീന കപൂറും പ്രിയങ്ക ചോപ്രയും ഷൂസുകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വിവിധ ബ്രാന്റുകളുടെ വിവിധ തരത്തിലുള്ള വിലകൂടി ഷൂസുകളുടെ വലിയ ശേഖരം തന്നെ രണ്ടു പേർക്കുമുണ്ട്.