വനിത ടെക്കി ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; സമീപം ഒഴിഞ്ഞ രണ്ടു മദ്യ കുപ്പികള്‍

37

ചെന്നൈ: വനിത ടെക്കി ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ചെന്നൈ സ്വദേശിനിയായ സ്വാതിയാണു മരിച്ചത്. അമിത മദ്യപാനമാണു യുവതിയുടെ മരണകാരണം എന്നാണ് പ്രഥമിക നിഗമനം. സ്വാതി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്നും കാലിയായ രണ്ടു മദ്യ കുപ്പികള്‍ കണ്ടെടുത്തു.

Advertisements

ഇവര്‍ ഒരു പ്രമുഖ സോഫ്റ്റവെയര്‍ കമ്പനിയിലെ എഞ്ചിനിയര്‍ ആണ്. വെള്ളിയാഴ്ചയായിരുന്നു ഇവര്‍ ഹോട്ടലില്‍ മുറി എടുത്തത്. മുറി വൃത്തിയാക്കാന്‍ എത്തിയവര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വാതിയുടെ മൂക്കില്‍ നിന്നും രക്തം പുറത്തുവന്ന അവസ്ഥയിലായിരുന്നു. ഇതു കൊലപാതകമാണോ എന്ന സംശയം പോലീസില്‍ ഉണ്ടാക്കിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അമിത മദ്യപാനമാണ് എന്നു കണ്ടെത്തി. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടായ ഡീഹൈഡ്രേഷനാണു മരണകാരണം എന്നു കണ്ടെത്തി.

വര്‍ഷങ്ങളോളം അമേരിക്കയിലായിരുന്ന സ്വാതി കഴിഞ്ഞ രണ്ടു വര്‍ഷമായി അമിത മദ്യപാനിയായിരുന്നു എന്നു പറയുന്നു. താന്‍ തടഞ്ഞാന്‍ ഹോട്ടലില്‍ മുറിയെടുത്തു മദ്യപിക്കുമായിരുന്നു എന്നും ഭര്‍ത്താവ് പറഞ്ഞു. ഔദ്യോഗിക യോഗമുണ്ട് എന്നു പറഞ്ഞായിരുന്നു സ്വാതീ വീട്ടില്‍ നിന്നു പോയത് എന്നു ഭര്‍ത്താവ് പറഞ്ഞു.

Advertisement