അന്ന് അവസരം ചോദിച്ച് ഹണിറോസ് വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി വിനയൻ

40087

വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കമിച്ച് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ടിലെ രണ്ട് നായിക മാരിൽ ഒരാളായിട്ടായിരുന്നു നടി എത്തിയത്. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴിലും തെലുങ്കിലുമുൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്.

പൊതു പരിപാടികളിലും സമൂഹ മാധ്യമങ്ങളിലും എല്ലാം തന്നെ താരം സജീവമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. അതേ സമയം അടുത്തിടെ ഹണി റോസിനെ സിനിമയിൽ എത്തിച്ചതിനെ കറിച്ച് വിനയൻ ഒരു അഭിഖത്തിൽ പറഞ്ഞിരുന്നു. ബോയ് ഫ്രണ്ട് എന്ന സിനിമക്ക് മുമ്പേ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയിൽ ആയിരുന്നു ഹണി ആദ്യം എത്തേണ്ടിയിരുന്നത് എന്നാണ് വിനയൻ പറയുന്നത്.

Advertisements

ഒരിക്കൽ ഒരു എട്ടാം ക്ലാസുകാരി തന്റെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവരികയായിരുന്നു. അന്ന് ആ സിനിമയിൽ നായികയാകാനുളള പ്രായം ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനും ആകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്.

Also Read
നിറ ചിരിയോടെ ഭാര്യയേയും മക്കളെയും ചേർത്തുപിടിച്ച് സുരേഷ് ഗോപി; പ്രിയ താരത്തിന്റെ പുതിയ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കിയ അയച്ചിരുന്നു. പിന്നീട് ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കും. ആ സമയത്താണ് പുതുമുഖങ്ങളോട് ഒപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടക്കും വർഗ്ഗീസ് ചേട്ടൻ വിളിച്ചു.

അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ വാക്ക് ഞാൻ പാലിക്കുകയായിരുന്നു. അങ്ങനെയാണ് ഹണി റോസ് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്നതെന്ന് വിനയൻ അഭിമുഖത്തിൽ പറഞ്ഞു.

2005 ൽ ബോയ് ഫ്രണ്ടിലൂടെ സിനിമയിൽ എത്തിയെങ്കിലും 2012 പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് നടിക്ക് കരിയർ ബ്രേക്ക് ലഭിച്ചത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിച്ചു.

മലയാളത്തിലെ മെഗാസ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ ജയറാം സുരേഷ് ഗോപി ദിലീപ് എന്നിവർക്ക ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. അടുത്തിടെ തന്റെയൊരു കടുത്ത ആരാധകനെ കുറിച്ച് ഹണി റോസ് പറഞ്ഞിരുന്നു.

തമിഴ് നാട്ടിൽ നിന്നുള്ള ആരാധകനാണ്. അദ്ദേഹം വിളിച്ചിട്ട് പറയുന്നത് തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്നാട്ടിൽ ഉണ്ടെന്നാണ്. പക്ഷെ ഞാൻ നേരിട്ട് പോയി കണ്ടിട്ടൊന്നുമില്ല. എന്നോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം.

ബോയ് ഫ്രണ്ട് മുതൽ എല്ലാ ആഴ്ചയും എന്നെ വിളിക്കും. പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറിൽ ഒരു ഫോട്ടോ വന്നാലും വിളിക്കും. സിനിമയിൽ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്.

Also Read
വിവാഹത്തിന് ശേഷം 10 വര്‍ഷത്തെ നീണ്ട ഇടവേള, തിരിച്ചുവരവിനൊരുങ്ങി സജിത ബേട്ടി, ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്ന് താരം!

പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിത്. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായി നടി വ്യക്ത മാക്കുന്നു. മോൺസ്റ്റർ ആണ് ഹണിയുടെ പുതിയ സിനിമ. പിന്നാലെ പട്ടാംപൂച്ചിയെന്ന തമിഴ് സിനിമയും അണിയറയിലുണ്ട്. തുടർന്ന് തെലുങ്കിൽ ബാലയ്യയുടെ നായികയായും ഹണി റോസ് എത്തും.

Advertisement