മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നായക നടിയാണ്.
കളിയൂഞ്ഞാലിന് ശേഷം മയില്‍പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നീട് മലയാളത്തിന്റെ യുവനനടന്‍ നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലയാളത്തില്‍ നായികയായി മഞ്ജിമ അരങ്ങേറി.
തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു നടി. അതിന് ശേഷം മിഖായേല്‍ എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ നായികയായി. തമിഴിലെ ക്ലാസ്സിക് സംവിധായകന്‍ ഗൗതം മേനോന്റെ അച്ചം യെന്‍പത് മടമയടായിലൂടെ തമിഴില്‍ അരങ്ങേറി. വിഷ്ണു വിശാലിന്റെ എഫ്‌ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാര്‍ത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ചും തന്റെ തീരുമാനങ്ങളെക്കുറിച്ചുമെല്ലാം മഞ്ജിമ തുറന്നുപറയുന്ന ഒരു അഭിമുഖ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തില്‍ വടക്കന്‍ സെല്‍ഫി റിലീസ് ചെയ്ത സമയത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താന്‍ നേരിട്ടതെന്ന് മഞ്ജിമ പറയുന്നു.
Also Read: വല്ലാത്തൊരു ഫീലിങ്‌സ്, സ്‌ക്രീനില്‍ ആ രൂപം കണ്ടതോടെ പൊട്ടിക്കരഞ്ഞ് മഷൂറയും ബഷീറും
ആ സിനിമയില്‍ ഞാന്‍ കരയുന്ന രംഗം കണ്ട് ആളുകള്‍ കൂവുന്നത് നേരിട്ട് കണ്ടിരുന്നുവെന്ന് താരം പറയുന്നു. വടക്കന്‍ സെല്‍ഫി സമയത്ത് അന്യഭാഷയില്‍ പോവുന്നതൊന്നും തന്റെ മനസ്സിലില്ലായിരുന്നുവെന്നും വര്‍ഷത്തില്‍ ഒരുപടം ചെയ്താലും കുഴപ്പമില്ല, ചെയ്യുന്നത് നല്ലതായിരിക്കണം എന്നാണ് എന്റെ നിലപാടെന്നും മഞ്ജിമ പറയുന്നു.
അതേസമയം തടി കൂടിയത് കൊണ്ട് നിരവധി അവസരങ്ങള്‍ ആണ് നഷ്ടമായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു. യോഗ ചെയ്യാന്‍ തുടങ്ങിയതോടെ തനിക്ക് വണ്ണം കുറഞ്ഞുവെന്നും
വെറും ഒരു മാസം മാത്രമേ താന്‍ യോഗ ചെയ്യാന്‍ തുടങ്ങിയിട്ടുള്ളൂവെന്നും എന്നാല്‍ ശരീരത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി എന്നും താരം കൂട്ടിച്ചേര്‍ത്തു.