ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് നടി രോഹിണി. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി രോഹിണി മാറിയിരുന്നു.
സഹനടിയായും ക്യാരക്ടര്‍ റോളുകളിലും ഇപ്പോഴും വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമാണ് രോഹിണി. മലയാളത്തില്‍ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി.
ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതല്‍ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും താരം തിളങ്ങിയിച്ചുണ്ട്. എണ്‍പതുകളുടെ പകുതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു രോഹിണി സിനിമാ രംഗത്ത് തിളങ്ങിയത്.
നടന്‍ റഹ്‌മാനുമായുള്ള ഗോസിപ്പുകള്‍ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് നടന്‍ രഘുവരനെ ആയിരുന്നു. സിനിമയില്‍ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
Also Read: വല്ലാത്തൊരു ഫീലിങ്‌സ്, സ്‌ക്രീനില്‍ ആ രൂപം കണ്ടതോടെ പൊട്ടിക്കരഞ്ഞ് മഷൂറയും ബഷീറും
അമിതമായ മ ദ്യ പാ നത്തെ തുടര്‍ന്ന് അന്തരികാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച് ആയിരുന്നു 2008 ല്‍ രഘുവരന്റെ വിയോഗം. 1996 ലായിരുന്നു രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. രഘുവരന്‍ ല ഹ രി ക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം ആയിരുന്നു.
അമിതമായ ല ഹ രി ഉപയോഗം രഘുവരന്റെ കുടുംബ ജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ല ഹ രി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി.
ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്. വിവാഹമോചന ശേഷം രഘുവരന്റെ ല ഹ രി ഉപയോഗം കൂടി. 2008 ല്‍ രഘുവരന്‍ മ ര ണ ത്തിനു കീഴടങ്ങി. 2004 നവംബര്‍ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയില്‍ രഘുവരനും രോഹിണിയും വിവാഹമോചന കരാര്‍ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരന്‍ തുടര്‍ന്നിരുന്നു.
ഇപ്പോഴിതാ രഘുവരനെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ രോഹിണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒത്തിരി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് രോഹിണി പറയുന്നു.
മകന്‍ ഋഷിയെ രഘു മരിച്ച സമയത്ത് കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്കു പോയിരുന്നു. രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്‍പം സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നു അത്. കൊച്ചു കുട്ടിയായ ഋഷിയ്ക്കു പത്രക്കാരും ആള്‍ക്കൂട്ടവും ഉള്‍ക്കൊള്ളാനുള്ള പക്വത ആയിട്ടില്ലായിരുന്നുവെന്ന് രോഹിണി പറയുന്നു.
പത്രക്കാരോട് തങ്ങളെ വെറുതെ വിടാന്‍ പറഞ്ഞിരുന്നുവെന്നും അവര്‍ അത് കേട്ടില്ലെന്നും രോഹിണി കൂട്ടിച്ചേര്‍ത്തു. മകന്‍ ഇപ്പോഴും തന്നോടൊപ്പം പുറത്തുവരാന്‍ മടി കാട്ടാറുണ്ട്. ആള്‍ക്കൂട്ടം അവനെ അസ്വസ്ഥനാക്കുന്നു. ആളുകള്‍ സെല്‍ഫിയെടുക്കുന്നതൊന്നും അവന് ഇഷ്ടമില്ലെന്നും രോഹിണി പറയുന്നു.