വിനയൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് ഹണി റോസ്. ആദ്യമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.
തന്റെ പതിനാലാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ച നടി 30 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. പതിനേഴ് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മലയാളത്തിന്റെ താരരാജാക്കൻമാർ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കൂടെ അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തകയാണ് താരം.
താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ മോഹൻലാലിന് ഒപ്പെ തന്നെയാണ്. നേരത്തെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ താരം മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. റിലീസ് കാത്തിരിക്കുന്ന വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഹണിറോസ് മോഹൻലാലിന് ഒപ്പം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
മോഹൻലാലെന്ന നടൻ എന്നെ സംബന്ധിച്ച് ഒരു വിസ്മയം തന്നെയായിരുന്നു. എനിക്കെന്നല്ല അഭിനയത്തെ ഇഷ്ടമുള്ള ഏതൊരാൾക്കും അതങ്ങനെ തന്നെയാകും. ഇത്രയേറെ പ്രചോദനം തരുന്ന മറ്റൊരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല.
സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ അത്രയ്ക്കാണ്. നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം. അത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകാൻ എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ സെറ്റിൽ മോഹൻലാലെന്ന നടൻ അങ്ങനെയാണ്.
സിനിമയുടെ ഓരോ ഇടത്തിലും മോഹൻലാൽ ടച്ച് ഉണ്ടാകും. എന്നാണ് മോഹൻലാലിന് ഒപ്പം അഭിനയിക്കുക എന്നതാണ് ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യങ്ങളിൽ ഒന്ന്. ഇനിയത് ഇല്ല എന്നത് മറ്റൊരു വലിയ സന്തോഷവും.
മോഹൻലാലിന് ഒപ്പം അഭിനയിക്കുക എന്നത് സ്വപ്‌നം ആയിരുന്നുവെങ്കിലും, സംഗതി കാര്യമായപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ആളെ കണ്ടപ്പോൾ നെർവസ് ആയിപ്പോയി. പക്ഷേ പിന്നീടുള്ള ഷൂട്ടിങ് ദിനങ്ങളിൽ ഒന്നും അങ്ങനുണ്ടായില്ല. അതിന് ലാലേട്ടൻ അവസരം തന്നില്ലെന്നു വേണം പറയാൻ.
അത്രയേറെ കംഫർട്ടബിൾ ആയിരുന്നു അദ്ദേഹം. ഓരോ നിമിഷവും എൻജോയ് ചെയ്ത് ജോലി ചെയ്യാം അദ്ദേഹത്തിന് ഒപ്പമാണെങ്കിൽ വളരെ കൂൾ ആണ്. നമ്മൾക്ക് എപ്പോഴെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാൽ അതിനെ വളരെ കൂളായി ഇല്ലാതാക്കും അദ്ദേഹം. ഷൂട്ടിങ് ദിവസങ്ങളിൽ എല്ലാവരും ഒരുപോലെ പ്രതിസന്ധിയിലായ ദിവസങ്ങൾ ഉണ്ടായിരുന്നു.
പ്രത്യേകിച്ച് ദോഹയിലെ കടുത്ത ചൂടിൽ ഷൂട്ട് ചെയ്യേണ്ടി വന്നപ്പോൾ. ലാലേട്ടനായിരുന്നു ആ സമയത്ത് എല്ലാവർക്കും വലിയ പ്രോത്സാഹനം തന്നത് എന്നും ഹണി റോസ് പറയുന്നു.