രാത്രി ഉറങ്ങാതെ കൂനി കൂടിയിരുന്ന് ബീഡി തെറുത്താണ് കൂന് വന്നത്, വലിയ ആഗ്രഹങ്ങളൊന്നുമില്ല, മക്കൾ മാത്രം ലോകം; അമ്മയുടെ വരവ് കണ്ട് നിറകണ്ണുകളോടെ ബിനീഷ്, കരയിപ്പിച്ച് സ്റ്റാർ മാജിക്

276

ഒരുപാട് പ്രേക്ഷകരുടെ പിന്തുണ നേടി മുൻപോട്ട് പോകുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ചിരിയുടെ മാലപ്പടക്കം തീർക്കുന്ന സ്റ്റാർ മാജിക്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് കാണികൾ ഏറെയാണ്. സോഷ്യൽമീഡിയയിൽ എത്തുന്ന പ്രോഗ്രാമിന്റെ വീഡിയോകളും മറ്റും പെട്ടെന്നാണ് വൈറാലാകാറുള്ളത്. ചിരിപ്പിക്കുന്ന പരിപാടി പലപ്പോഴും നമ്മളെ കരയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു എപ്പിസോഡാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

ഷോയിൽ പങ്കെടുക്കുന്ന താരവും നടനും ആയ ബിനീഷ് ബാസ്റ്റിന്റെ അമ്മ, ചിന്നമ ബാസ്റ്റിൻ പ്രോഗ്രാമിലേയ്ക്ക് എത്തിയതാണ് സങ്കട കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. തന്റെ പ്രിയപ്പെട്ട അമ്മച്ചി വരുന്ന കാര്യം ബിനീഷ് അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു കൗതുകം. അമ്മച്ചിയെ കണ്ടപ്പോൾ സ്റ്റക്ക് ആയ അവസ്ഥയിലായിരുന്നു ബിനീഷ്. ജീവിതത്തിൽ ആദ്യമായിട്ടാണ് അമ്മച്ചി ഇതുപോലൊരു ടിവി പരിപാടിയിൽ പങ്കെടുക്കുന്നത്.

Advertisements

Also read; മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു ശൂന്യത അവിടെ തന്നെ ഉണ്ടാവും: മഞ്ജുവാര്യർ

വളരെ അധികം സന്തോഷമുണ്ടെന്ന് ബിനീഷ് പറയുന്നു. ആകെ രണ്ട് ചാനൽ മാത്രമേ ചിന്നമ്മച്ചി കാണാറുള്ളൂ, ഷാലോം ചാനലും ഫ്ളവേഴ്സ് ചാനലും. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷോ സ്റ്റാർ മാജിക് തന്നെയാണെന്നും ബിനീഷ് കൂട്ടിച്ചേർത്തു. സ്റ്റാർ മാജിക്ക് ടിവിയിൽ വരുമ്പോൾ അതിന്റെ മുന്നിലിരുന്ന് കൈ കൊട്ടി ചിരിക്കുന്ന ചിന്നമ്മച്ചിയുടെ വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. പിന്നാലെയാണ് താരത്തിന്റെ അമ്മയെ പ്രോഗ്രാമിലേയ്ക്ക് എത്തിച്ചത്.

ഇതിനിടെ ജീവിതം കൊണ്ടുപോയ കാഠിന്യമേറിയ വഴികളും ദുരിതങ്ങളും ബിനീഷ് ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ് അമ്മച്ചി. അച്ഛൻ മരിച്ച ശേഷം ഞങ്ങൾ നാല് ആൺമക്കളെയും നോക്കി വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടു. വീട്ടിൽ ആദ്യമൊക്കെ ഭയങ്കര ദാരിദ്രം ആയിരുന്നു. ബീഡി തെറുക്കലാണ് അമ്മച്ചിയുടെ പണി. അത് കൂടാതെ ആടിനെ വളർത്തി വിൽക്കുകയും ചെയ്യും. രാത്രി ഉറങ്ങാതെ കൂനി കൂനി ഇരുന്ന് ബീഡി തെറുക്കുമായിരുന്നു.

അവസാനം അമ്മച്ചിയ്ക്ക് കൂന് വന്നു. അന്ന് ഭയങ്കര കഷ്ടപ്പാടാണെങ്കിലും ഇന്ന് വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് അമ്മച്ചിയും ഞങ്ങളും കഴിഞ്ഞു പോകുന്നതെന്ന് ബിനീഷ് പറയുന്നു. ‘നമ്മുടെയൊക്കെ ജീവിതത്തിൽ ഇപ്പോഴാണ് ലോക്ക് ഡൗണും കാര്യങ്ങളും വന്നത്. അമ്മച്ചിയൊക്കെ ജീവിച്ചത് മുഴുവൻ ലോക്ക് ഡൗണായിട്ടാണ്. അമ്മച്ചിയ്ക്ക് വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. പള്ളിയും വീടും അല്ലാതെ മറ്റൊന്നും അറിയില്ല.

ഞാൻ ഇപ്പോൾ കൂട്ടി കൊണ്ടു പോകുന്ന സ്ഥലങ്ങൾ മാത്രമാണ് അമ്മച്ചിയ്ക്ക് അറിയാവുന്നത്. അതുകൊണ്ട് ഇടയ്ക്ക് അമ്മച്ചിയെയും കാറിലിരുത്തി പുറത്ത് പോകും. ഞങ്ങൾ ചെറുതായിരുന്ന കാലത്ത് അപ്പച്ചൻ വരുമ്പോൾ എന്നും ഒരു പൊതി കൊണ്ടുവരുമായിരുന്നു. പലപ്പോഴും ആ പൊതിയിൽ പരിപ്പുവടയും പഴംപൊരിയും ഒക്കെ ആയിരിയ്ക്കും. ഇപ്പോൾ ഞാൻ വീട്ടിലേക്ക് വരുമ്പോൾ അത് പോലെ ഒരു പൊതി മേടിയ്ക്കും. അമ്മച്ചിയ്ക്ക് അത് ഭയങ്കര ഇഷ്ടമാണ്. അത്രയൊക്കയേ ഉള്ളൂ അമ്മച്ചിയുടെ ആഗ്രഹങ്ങളെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

ഇപ്പോൾ പുതിയ വീട് വച്ചു, പുതിയ കാർ വാങ്ങി. കാറ് വാങ്ങിയപ്പോൾ ആദ്യം തന്നെ അമ്മച്ചിയെയും കൊണ്ട് പള്ളിയിലേക്കാണ് പോയതെന്നും താരം വെളിപ്പെടുത്തി. ബിനീഷ് ബാസ്റ്റിന്റെ വ്ളോഗ് വീഡിയോകളിലൂടെയും അമ്മച്ചിയെ എല്ലാവർക്കും പരിചയമാണ്. ചിന്നമ്മച്ചി നല്ലൊരു ഷെഫ് ആണെന്നാണ് ലക്ഷ്മി വിശേഷിപ്പിച്ചത്.

Also read; അന്ന് വേറെ വരുമാനമില്ല, ഷൂട്ടിംഗിന് പോയേ പറ്റൂ; ഗർഭിണിയായിരിക്കുമ്പോഴും ഷൂട്ടിങിന് പോയി; ഉള്ളിലെ വിഷമങ്ങൾ അഭിനയത്തെ ബാധിക്കുമെന്നും് ഉർവശി

മാത്രമല്ല, ഫ്ളോറിൽ ചിന്നമ്മച്ചി ഉണ്ടാക്കിയ അയലക്കറി കൊണ്ട് വന്ന് ഷാജോൺ അടക്കമുള്ളവർ കഴിച്ചു നോക്കി നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അമ്മച്ചിയെ കുറിച്ച് ബിനീഷ് ബാസ്റ്റിൻ സംസാരിക്കുമ്പോൾ ഷാജോണും ബിനു അടിമാലിയും എല്ലാം കണ്ണ് തുടയ്ക്കുന്ന കാഴ്ചയും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണാമായിരുന്നു. പ്രേക്ഷകർക്കും ഇത് സങ്കടകാഴ്ച തന്നെയായിരുന്നു.

Advertisement