വർഷങ്ങളായി മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവ്വശി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായതിലൂടെ മലയാളത്തിന്റെ മുൻനിര നായികമാരിൽ ഒഴിച്ചുകൂടാൻ ആകാത്ത പേരുകൂടിാണ് ഉർവശി.
തമിഴിലും മലയാളത്തിലും എല്ലാം ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച ഉർവ്വശി ആദ്യ സിനിമ മുതൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധകർ നെഞ്ചോട് ചേർത്ത് പിടിക്കുന്നവയായിരുന്നു. അഭിനയത്തിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളത് പ്രണയ സീനുകളിൽ അഭിനയിക്കുക എന്നത് ആയിരുന്നു എന്ന് വെളിപ്പെടുത്തിയും താരം രംഗത്തെത്തിയിരുന്നു
അതേസമയം, വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളാണ് ഉർവശി. നടൻ മനോജ് കെ ജയനുമായുള്ള വിവാഹം ശേഷം ഉണ്ടായ വിവാഹ മോചനവും എല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് ഉർവശി. സിനിമയിലേക്ക് വീണ്ടും എത്തിയത് വ്യക്തി ജീവിത്തിലെ ചില പ്രശ്‌നങ്ങൾ കാരണമായിരുന്നു എന്ന് ഉർവശി പറയുകയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും കുറച്ച് മാറി നിൽക്കാൻ തന്നെയായിരുന്നു തീരുമാനം. ഞാനുടനെ തന്നെ ഗർഭിണി ആയി, പ്രസവിച്ചു.
പക്ഷെ അതിനു ശേഷവും എനിക്ക് വളരെ പെട്ടെന്ന് തന്നെ ജോലിക്ക് പോയാലേ പറ്റൂ എന്ന അവസ്ഥയായിരുന്നു അന്ന്. കാരണം വേറെ വരുമാനമില്ല. ഞാൻ ഷൂട്ടിംഗിന് പേയേ പറ്റൂ. പ്രസവത്തിന്റെ ഒരാഴ്ച മുമ്പും ഞാൻ ഷൂട്ടിംഗ് അറ്റൻഡ് ചെയ്തിരുന്നു. ഞാൻ ഒരിക്കലും അഭിനയിക്കില്ല എന്ന് പറഞ്ഞല്ല അന്ന് അഭിനയത്തിൽ നിന്നും മാറി നിന്നത്, തൽക്കാലം മാറി നിൽക്കുന്നു എന്നായിരുന്നു പറഞ്ഞതെന്നും ഉർവശി വിശദീകരിക്കുന്നു.
കുടുംബത്തിന് മറ്റ് വരുമാനമില്ലാത്ത അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്ത് തുടങ്ങുകയായിരുന്നു. രണ്ടാം വരവിൽ വീണ്ടും സജീവമായി സിനിമകൾ ചെയ്യണമോ എന്ന് ഞാൻ ആലോചിച്ചിരുന്നു, എന്നാൽ തേടി ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വന്നതോടെ അത് നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി- ഉർവശി പറഞ്ഞതിങ്ങനെ. ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ മനസ്സിനെ വിഷമിപ്പിച്ചിരുന്നെന്നും സിനിമകൾ ചെയ്യുമ്പോഴും ഈ വിഷമങ്ങൾ തന്നെ ബുദ്ധിമുട്ടിച്ചിരുന്നെന്നും ഉർവശി അന്ന് തന്നെ തുറന്നടിച്ചിരുന്നു.
അഭിനയിക്കുമ്പോഴും മനസിലെ വിഷമങ്ങൾ അഭിനയത്തെ കാര്യമായി ബാധിച്ചിരുന്നു. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അധികവും ദുഖപുത്രി കഥാപാത്രങ്ങളല്ല. കുറച്ച് തമാശയും കുസൃതിയുമാെക്കെ ഉള്ള കഥാപാത്രങ്ങളാണ്. അതെനിക്ക് സന്തോഷത്തോടെ ചെയ്യാൻ പറ്റാത്തൊരു സാഹചര്യവും വരും. കൂടെ വർക്ക് ചെയ്യുന്നവരുടെ സപ്പോർട്ട് അപ്പോഴാണ് ഉപകരിക്കുക. മനപ്പൂർവം എല്ലാം ഉള്ളിൽ ഒതുക്കി കഥാപാത്രമായി മാറുന്ന നിമിഷം കുറച്ച് ആശ്വാസം ലഭിക്കുമെന്നും ഉർവശി തുറന്നുപറയുന്നുണ്ട്.
പിന്നെ എനിക്ക് ഉള്ളൊരു പോസിറ്റീവ് ആയിട്ടുള്ള കാര്യം എന്നത് ചെല്ലുന്ന അന്തരീക്ഷവുമായി ഇഴുകിച്ചേരാൻ പറ്റുന്ന മാനസികാവസ്ഥ എനിക്ക് എപ്പോഴുമുണ്ട് എന്നതാണ്. ഒറ്റയ്ക്കിരിക്കുമ്പോൾ മനസ്സിനെ ശാന്തമാക്കാൻ നമ്മൾ ശീലിക്കും. അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ഉൾക്കൊണ്ട്, അത് കുഴപ്പമില്ല അതിങ്ങനൊക്കെ തന്നെയാണ്, ഇതൊക്കെ ഒരു വിധിയാണ്, സഹിക്കണം എന്ന് ചിന്തിച്ച് ശാന്തമാവാനുള്ള മാനസികാവസ്ഥ എപ്പോഴും ഉണ്ടാവാറുണ്ട് എന്നും ഉർവശി പറയുന്നു.