റോബിനെ കണ്ണെടുക്കാതെ നോക്കിയിരുന്ന് ആരതി, പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍ക്കായി പങ്കുവെച്ച് താരം, ക്യൂട്ട് ജോഡിയെന്ന് ആരാധകര്‍!

157

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ദില്‍ഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അതിനായി കാത്തിരിപ്പിലായിരുന്നു ദില്‍റോബ് ഫാന്‍സും. എന്നാല്‍ വിജയിയായി പുറത്തെത്തിയ ദില്‍ഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്.

Advertisements

ഇതോടെ കുറെപേര്‍ ദില്‍ഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദില്‍ഷയെ സൈബര്‍ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദില്‍ഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിന്‍ ആരാധകരോട് പറഞ്ഞത്. പിന്നീട് ഡോ. റോബിനെ ഇന്റര്‍വ്യൂ ചെയ്ത ആരതി പൊടിയുമായി ചേര്‍ത്തും ഡോക്ടറുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി.

Also Read:കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം

ഇപ്പോഴിതാ ദില്‍ഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ആ സ്ഥാനത്ത് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

Also Read: ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, ആ സമയത്ത് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്: വീണ നന്ദകുമാർ പറയുന്നു

ഇന്ന് റോബിന്റെയും ആരതിയുടെയും വീഡിയോകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. ഇപ്പോഴിതാ ആരാധകര്‍ക്കായി തന്റെ തന്റെ നല്ല പാതിയെ താന്‍ കണ്ടെത്തിയ പഴയ വീഡിയോ വീണ്ടും കുത്തിപൊക്കി പങ്കുവെച്ചിരിക്കുകയാണ് ആരതി.

ഇരുവരെയും പൊടിറോബ് എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരാധകരിലൊരാള്‍ ഷെയര്‍ ചെയ്ത വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുകയാണ് ആരതി. തന്നെ ഇതുപോലെ മനസിലാക്കി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പെണ്‍കുട്ടി ജീവിത പങ്കാളിയായി വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിന്‍ പറയുമ്പോള്‍ ആരതി കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ കണ്ട് ആരാധകര്‍ അടിപൊളിയാണെന്ന് കമന്റ് ചെയ്തിരിക്കുകയാണ്.

Advertisement