മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സന്തത സഹചാരിയയ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ് ആശിർവാദ് സിനിമാസ്. മോഹൻലാലും ആന്റണി പെരുമ്പാവൂരും ചേർന്നുള്ള കൂട്ടായ്മയായ
ആശിർവാദ് സിനിമാസ് ഇപ്പോൾ മലയാള സിനിമയിലെ മുൻനിര സിനിമ നിർമ്മാണ കമ്പനിയിൽ ഒന്നാണ്
2000 ൽ നരസിംഹം എന്ന സിനിമ നിർമ്മിച്ച് കൊണ്ടാണ് ആശിർവാദ് സിനിമാസ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങൾ ആശിർവാദ് നിർമ്മിച്ചിട്ടുണ്ട്. മോഹൻലാലിന്റെ എലോൺ, ട്വൽത്ത് മാൻ, മോൺസ്റ്റർ, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ഇനി പുറത്തിറങ്ങാൻ തയ്യാറായി വരുന്നത്.
ആശിർവാദ് സിനിമയുടെ ഒരു അഭിമാന നേട്ടം അടുത്തിടെ ആന്റണി പെരുമ്പാവൂർ പങ്കു വെച്ചിരുന്നു. കൃത്യമായി നികുതി അടച്ചതിന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സ് അഭിനന്ദനക്കത്ത് നൽകിയെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരിക്കുന്നത്. ഈ അഭിമാന മുഹൂർത്തം ഫേസ്ബുക്കിലൂടെ ആയിരുന്നു ആന്റണി പങ്കുവെച്ചത്.
കൊച്ചി ആസ്ഥാനമായാണ് ആശിർവാദ് സിനിമ നിർമാണ കമ്പനി പ്രവർത്തിക്കുന്നത്. നരസിംഹം തൊട്ട് മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകളാണ് ആശിർവാദ് ഇതിനോടകം മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. രസതന്ത്രം, ലൂസിഫർ, ഒപ്പം, ഒടിയൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി ചിത്രങ്ങൾ ആശിർവാദിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ഇപ്പോഴിതാ മറ്റൊരു നേട്ടവുമായി ആശിർവാദ് നിർമ്മാണ കമ്പനി എത്തിയിരിക്കുകയാണ്. ആശിർവാദ് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് കമ്പനിയുടെ പുതിയ ഓഫീസ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഉദ്ഘാടന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇരുപത്തി മൂന്നു വർഷത്തെ അർപ്പണബോധവും പ്രതിബദ്ധതയും പ്രവർത്തിപരിചയവും കൊണ്ട് സ്‌ക്രീനിൽ മാജിക് മെനയുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുക്കുകയും ചെയ്യുന്നു. സമ്പൂർണ്ണ നടന്റെ മിടുക്കും വൈദഗ്ധ്യവും കാരണം ആശിർവാദ് സിനിമാസ് ഒരുപാട് മുന്നോട്ട് പോയി.
ആശിർവാദ് സിനിമാസിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണിത്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടും പ്രാർത്ഥനകളോടും കൂടി ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് 2022 ഓഗസ്റ്റ് 27 ന് ദുബായിൽ ഉദ്ഘാടനം ചെയ്തു. വളരെയേറെ സന്തോഷമുണ്ട്. മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ ആശിർവാദ് ഇന്ന് ഈ അവസ്ഥയിൽ എത്തില്ല. അതിനാൽ മോഹൻലാലിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്ന് ആന്റണി പെരുമ്പാവൂർ കുറിച്ചു.
കമ്പനിയുടെ ഉദ്ഘാടന വീഡിയോ മോഹൻലാൽ തന്നെ പങ്കുവെച്ചിരിക്കുകയാണ്. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളും ദുബായ് കേന്ദ്രീകരിച്ചായിരിക്കും നടക്കുന്നത്. ദുബായിൽ എത്തിയപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നതിന് മോഹൻലാൽ ഒപ്പുവെച്ചിരുന്നു. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Aashirvad Cinemas now in Dubai! Sharing with you our happiness.https://t.co/cCNxzJ5WVM@antonypbvr @aashirvadcine
— Mohanlal (@Mohanlal) August 28, 2022