കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക ത്തി പ്പ ടരുന്ന മീടു വെളിപ്പെടുത്തലുകൾ സിനിമാ രംഗത്തും വ്യാപകമായി നടക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യൻ സിനിമയിലും മീടു തരംഗം ചൂടപിടിക്കുന്നതിന് ഇടെയാണ് കന്നട സിനിമാ ലോകത്തുനിന്നും ഒരു ഞെട്ടിപ്പിക്കുന്ന മീടു വെളിപ്പെടുത്തൽ ഉണ്ടായത്.
പതിനഞ്ചാം വയസ്സിൽ തന്നെ സിനിമാ മേഖലയിൽ നിന്നുമുള്ള ചിലർ ശാരീരകമായി ഉപയോഗിച്ചെന്നും ആ അനുഭവങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും പറഞ്ഞ് നടി സംഗീത ഭട്ട് രംഗത്ത് വന്നിരിന്നു.
10 വർഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഈ ദുരനുഭവങ്ങൾ കൊണ്ടാണെന്നും സംഗീത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
2008ൽ കാസ്റ്റിംഗ് ഡയറക്ടറാണ് തന്നെ ആദ്യം ശാരീരികമായി ഉപയോഗിച്ചത്. ആ കാലം മോശപ്പെട്ട ഓർമകളുടേതാണ്. കാസ്റ്റിംഗ് ഡയറക്ടർ, പ്രശസ്തരായ ഡയറക്ടർമാർ, നടന്മാർ, കോമഡി താരങ്ങൾ, ഹെയർ ഡ്രസ്സേഴ്‌സ് തുടങ്ങിയവർ തുടർച്ചയായി പലവട്ടം തന്റെ സ്വകാര്യത ലംഘിക്കുകയും സിനിമ മേഖലയിൽ തന്നെ താറടിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്.
പലരും തന്റെ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇത് തുറന്നുപറയാനുള്ള സമയമാണ്’ സംഗിത പറഞ്ഞു. താനനുഭവിക്കുന്ന വേദനയും മനഃസംഘർഷവും ആരുമറിയാതെപോകരുത് എന്നതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. അനന്തരഫലം മുൻകൂട്ടിക്കണ്ടുതന്നെയാണ് ഇതെഴുതുന്നത്.
ആ സംഭവങ്ങൾ തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇപ്പോഴും അതിന് ചികിത്സയിലാണെന്നും നടി കുറിപ്പിൽ പറയുന്നു. എന്നാൽ തനിക്കെതിരെ അ ക്ര മം കാട്ടിയവരുടെ പേരുകൾ നടി വെളിപ്പെടുത്തി യിരുന്നില്ല.