കോബ്രയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഞാന്‍ സിംഗിള്‍, ചിത്രത്തിന്റെ റിലീസ് ആയപ്പോഴേക്കും മകന്‍ ലൂക്കയ്ക്ക് ഒരു വയസ്സ്, രസകരമായ മിയയുടെ വീഡിയോ വൈറല്‍

185

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമയില്‍ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആണ് മിയ ജോര്‍ജ്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വേഷമിട്ടിട്ടുള്ള മിയ ഇപ്പോള്‍ മലയാളത്തിലെ ഭാഗ്യനായികമാരില്‍ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ്.

ഏഷ്യാനെറ്റിലെ അല്‍ഫോണ്‍സാമ്മ സീരിയലില്‍ മാതാവായി അഭിനയിച്ച് കൊണ്ടായിരുന്നു മിയ ജോര്‍ജ് അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചുകുട്ടി ആയിരുന്നു മിയ. സ്‌കൂളില്‍ നടന്ന ഓഡീഷന്‍ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്. അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും മിയക്ക് അന്നുണ്ടായിരുന്നില്ല.

Advertisements

പാട്ടിലും നൃത്തത്തിലും സജീവമായിരുന്നത് കൊണ്ടാണ് അഭിനയത്തിലും ഒന്ന് പരീക്ഷിക്കാമെന്ന് മിയ കരുതിയത്. അഭിനയിക്കുന്നതിന് പണം കിട്ടുമെന്ന് പോലും തനിക്കോ അമ്മയ്‌ക്കോ അറിയില്ലായിരുന്നു എന്നും മിയ പറഞ്ഞിട്ടുണ്ട്. അല്‍ഫോണ്‍സാമ്മയില്‍ അഭിനയിച്ചതിന് പ്രതിഫലമായി ആയിരം രൂപയാണ് മിയയ്ക്ക് ലഭിച്ചത്.

Also Read: ആ കാരണങ്ങള്‍ കൊണ്ട് സീരിയലിലെ അവസരങ്ങളെല്ലാം നഷ്ടമായി, പ്രണയവിവാഹത്തെക്കുറിച്ചും സീരിയലിനെക്കുറിച്ചും നടി സിനി വര്‍ഗീസ്

മിയയുടെ യഥാര്‍ഥ പേര് ജിമി എന്നാണ്. സിനിമയിലേക്ക് എത്തിയപ്പോഴാണ് മിയയെന്ന് താരം പേര് മാറ്റിയത്. അപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടം ജിമിയെന്ന് വിളിക്കാന്‍ തന്നെയാണ്. സീരിയലില്‍ നിന്നും പിന്നീട് സിനിമകളില്‍ സഹനടിയായിട്ടാണ് മിയ കുറച്ച് കാലം അഭിനയിച്ചത്. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, നവാഗതര്‍ക്ക് സ്വാഗതം, തിരുവമ്പാടി തമ്പാന്‍ തുടങ്ങിയ സിനിമകളിലായിരുന്നു സഹനടിയായി താരം അഭിനയിച്ചത്.

ലോക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിനാണ് മിയയുടെ ഭര്‍ത്താവ്. വിവാഹശേഷവും മിയ അഭിനയത്തില്‍ തുടര്‍ന്നു. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് മിയ. ലൂക്ക എന്നാണ് മിയയുടെ അശ്വിന്റെയും മകന്റെ പേര്. നടന്‍ വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം.

വരുന്ന ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് വിക്രമും മിയയുമടക്കമുള്ളവര്‍. ഇതിന്റെ ഭാഗമായി നായകന്‍ വിക്രം ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ എത്തിയിരുന്നു.

Also Read: റൂം എനിക്ക് തന്നു, എന്നിട്ട് അദ്ദേഹം ആ ചൂടില്‍ പുറത്തിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

മിയയും ഉണ്ടായിരുന്നു ചടങ്ങില്‍. ഇപ്പോഴിതാ കോബ്രയുടെ പ്രൊമൊഷന്‍ ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. കോബ്രയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്ന് താരം പറയുന്നു.

താന്‍ ഈ പടത്തില്‍ ജോയിന്‍ ചെയ്യുന്നത് 2020 ജനുവരിയിലാണെന്നും അപ്പോള്‍ താന്‍ സിംഗിളായിരുന്നുവെന്നും മിയ പറയുന്നു. എന്നാല്‍ രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും താന്‍ വിവാഹിതയായി എന്നും മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തീര്‍ത്ത സമയത്ത് മകന്‍ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോള്‍ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആള്‍ക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്. ഇനി പടത്തിന്റെ സക്‌സസ് പാര്‍ട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കും,’ മിയ പറഞ്ഞു.

മിയയുടെ രസകരമായ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മിയ സംസാരിക്കുന്നതിനിടെ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തിയിരുന്നു. ‘ഇത് കോബ്ര ബേബിയാണ്’ എന്നായിരുന്നു വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്.

Advertisement