പ്രായം പ്രണയത്തിന് ഒരു പ്രശ്‌നമല്ല, എനിക്ക് വന്ന എല്ലാ പ്രണയവും ഞാൻ സ്വീകരിച്ചിട്ടുണ്ട്, ഒടുവുൽ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ജിഎസ് പ്രദീപ്

138

ഒരു കാലത്ത് കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് ഗെയിം ഷോ ആയിരുന്നു അശ്വമേധം എന്ന പരിപാടി. ആ ടെലിവിഷൻ പരിപാടിയിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായി മാറിയ താരമായിരുന്നു ജിഎസ് പ്രദീപ്. അറിവിന്റെ നിറകുടമായ ജി എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനഃ പാഠമാണ്.

ഓർമ്മ ശക്തിയും വിശകലനപാടവും കൊണ്ട് അശ്വമേതം പോലെയുള്ള പരിപാടികളിലൂടെ പ്രേക്ഷക മനസിനെ കോരിത്തരിപ്പിക്കാൻ പ്രദീപിന് സാധിച്ചിരുന്നു. ഒന്ന് രണ്ടു സിനിമകളിലും ജിഎസ് പ്രദീപ് അഭിനയിച്ചിരുന്നു. മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജിഎസ് പ്രദീപ് മിനി സ്‌ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. അദ്ദേഹത്തിന്റെ ജീവിതവും അതിന്റെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്.

Advertisements

ഇപ്പോളിതാ പ്രണയത്തെ കുറിച്ച് തുറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രദീപ്. എനിക്കിപ്പോൾ അമ്പത് വയസായി ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറെ ഇല്ല.

Also Read
അയാൾ അങ്ങനത്തെ ഒരാൾ ആയിരുന്നു, സംവിധായകൻ മുഖത്തടിച്ചതിനെ കുറിച്ച് പത്മപ്രിയ വെളിപ്പെടുത്തുന്നു

ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്നേഹം പ്രണയമല്ല അത് സ്നേഹമാണ്.

ഉപാധികൾ ഇല്ലാത്തതാണ് പ്രണയം അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ലെന്നും ജി എസ് പ്രദീപ് വ്യക്തമാക്കുന്നു.

അശ്വമേധം തുടങ്ങുന്നതിന് മുൻപ് ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ സ്ഥിരമായി എനിക്ക് കത്തുകളെഴുതുന്ന പെൺകുട്ടി ഉണ്ടായിരുന്നു. രസമുള്ള ഭാഷകളിലാണ് ആ കത്തുകൾ. ഒന്നര വർഷം മുൻപായിരുന്നെങ്കിൽ ഞാൻ ആ പേര് പറഞ്ഞെനേ. ആ കഥയുടെ ക്ലൈമാക്സിലേക്ക് വരികയാണെന്ന് ജിഎസ് പ്രദീപ് പറയുന്നു. എനിക്ക് വരുന്ന ഇത്തരം കത്തുകൾ ഞാനാദ്യം വായിക്കും.

Also Read
ഇത് ഗൗരി തന്നെയാണോ?, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സീരിയല്‍ താരം, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

അതിന് ശേഷം എന്റെ ഏറ്റവും അടുത്ത സുഹൃത്തിനും വായിക്കാൻ കൊടുക്കും. അദ്ദേഹം രണ്ട്, മൂന്ന് വർഷം മുൻപ് അദ്ദേഹം മരിച്ച് പോയി. അതെന്റെ അച്ഛൻ തന്നെയാണ്. എന്റെ എല്ലാ പ്രണയിനികളെ കുറിച്ചും അറിയാവുന്ന എന്റെ സുഹൃത്ത് അച്ഛനായിരുന്നു. ഞങ്ങൾ രണ്ടാളും കത്ത് വായിക്കാറുണ്ടെങ്കിലും അതിന് മറുപടി എഴുതുന്നത് കുറവാണ്.

വളരെ പ്രണയ സാന്ദ്രമായിട്ടാണ് ആ പെൺകുട്ടി കത്തുകൾ അയച്ചിരുന്നത്. ഒന്നര വർഷം മുൻപാണ് ആ കുട്ടിയുടെ അവസാന കത്ത് വന്നത്. പിന്നെ കത്ത് വന്നില്ല. ഒരു അഭിമുഖത്തിന് വന്നപ്പോൾ ഒരാൾ എന്നോട് ആ കുട്ടിയെ കുറിച്ച് ചോദിച്ചു. നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും കത്തിലൂടെ അത്രയും അടുത്ത പരിചയമാണെന്ന് ഞാൻ പറഞ്ഞു. എനിക്ക് കത്ത് അയച്ചതിന് ശേഷം ഒരു ക്രിസ്തുമസ് ദിനത്തിലാണ് ആ കുട്ടി മരിച്ച് പോയെന്ന് ഞാൻ അറിയുന്നതെന്നും ജി എസ് പ്രദീപ് പറയുന്നു.

Advertisement