ഞാന്‍ സൗബിനേക്കാളും താഴെയുള്ള നടനല്ല, സിനിമയില്‍ അവസരങ്ങള്‍ കുറയുന്നു, അഭിനയമല്ലാതെ മറ്റ് ജോലി അറിയില്ലെന്ന് നടന്‍ മണികണ്ഠന്‍ ആചാരി

652

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം. ഈ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം സിനിമയിലെ പ്രകടനം മണികണ്ഠന്‍ ആചാരിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

ഈ ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ മണികണ്ഠന്‍ ആചാരി അവതരിപ്പിച്ചത്. തകര്‍പ്പന്‍ അഭിനയമാണ് മണികണ്ഠന്‍ കമ്മട്ടിപ്പാടത്തില്‍ കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Advertisements

കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്. ഇതിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സഹനടനായുളള വേഷങ്ങളിലാണ് നടന്‍ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.

Also Read: സിനിമ സെറ്റില്‍ വെച്ച് മമ്തയോട് പ്രണയം തോന്നി, പ്രൊപ്പോസ് ചെയ്തു, തുറന്നുപറഞ്ഞ് ആസിഫ് അലി

ഇപ്പോഴിതാ മണികണ്ഠന്റെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമാ മേഖലയില്‍ നി്ന്ന് നേരിടുന്ന അവഗണനയെക്കുരിച്ചാണ് താരം ഫില്‍മി ബീറ്റ് മലയാളവുമായുള്ള അഭിമുഖത്തില്‍ പറയുന്നത്. എന്ത് കൊണ്ടാണ് നല്ല റോളുകള്‍ തനിക്ക് തരാത്തതെന്ന് അറിയില്ലെന്നും അഭിനയമല്ലാതെ മറ്റ് ജോലികള്‍ അറിയില്ലെന്നും നടന്‍ പറയുന്നു.

എന്നെത്തേടി രണ്ട് മൂന്ന് സ്‌ക്രിപ്റ്റുകള്‍ വന്നിരുന്നു, എന്നാല്‍ അതിന് പ്രൊഡ്യൂസര്‍മാരെ കിട്ടുന്നില്ലെന്നും സാറ്റ്‌ലൈറ്റ് മൂല്യം ഇല്ലെന്നുമൊക്കെയാണ് അതിന് കാരണമായി പറയുന്നതെന്നും നടന്‍ പറയുന്നു. സൗബിന്‍ നായകനായി അഭിനയിച്ച ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ തന്നോട് ആദ്യം പറഞ്ഞിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

”എന്നാല്‍ പിന്നീട് ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് കിട്ടുന്നില്ലെന്നും മാര്‍ക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്’ മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇങ്ങനൊരു രൂപമാറ്റം വിശ്വസിക്കാന്‍ പറ്റുന്നില്ല, സീമയുടെ പഴയ ചിത്രം കണ്ട് ഞെട്ടി ആരാധകര്‍, താന്‍ മാറിപ്പോയെന്ന് മറുപടിയുമായി സീമ വിനീതും!

ഒരു നടനെന്ന നിലയില്‍ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടന്‍ സമ്മതിക്കില്ല. എനിക്ക് വേണ്ടത്ര മാര്‍ക്കറ്റ് ഇല്ലെന്നാണ് പലരും പറയുന്നത്. മാര്‍ക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല, എന്റെ ഗ്രാഫ് താഴോട്ട് പോകുകയാണ്, തെറ്റ് എന്റെ ഭാഗത്താണെങ്കില്‍ തിരുത്താന്‍ തയ്യാറാണ്” മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement