സീരിയൽ നടൻ റെയ്ജൻ വിവാഹിതൻ ആയി; തന്റെ നാലാമത്തെ പ്രണയം താരം സഫലമാക്കിയത് രജിസ്റ്റർ ഓഫീസിൽ വച്ച്

295

മലയാളികൾക്ക് ഏറെ സുപരിചിതനായ സീരിയൽ താരമാണ് റെയ്ജൻ രാജൻ മോഡലിങ്ങിലൂടെ എത്തിയ റെയ്ജൻ മകൾ എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിൽ എത്തിയത്. ഇതിന ുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖി എന്ന സീരിയലിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു.

പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ ഭാവന എന്ന സീരിലയിലാണ് റെയ്ജൻ അഭിനയിക്കുന്നത്. ഇപ്പോഴിതാ റെയ്ജൻ രാജൻ വിവാഹിതനായിരിക്കുകയാണ്. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് വധു. തൃശൂരിലെ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം. വിവാഹിതനായെന്ന് അറിയിച്ച് റെയ്ജൻ യുട്യൂബിൽ വിഡിയോ പങ്കുവച്ചു.

Advertisements

കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ് ആയി വരും റെയ്ജൻ പറഞ്ഞു. ലളിതമായിരുന്നു ചടങ്ങുകൾ. വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു. വിവാഹിതൻ ആകുന്ന വിവരം റെയ്ജൻ നേരത്തേ യുട്യൂബിലൂടെ അറയിച്ചിരുന്നു. എന്നാൽ വധു ആരെന്നോ, വിവാഹം തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല.

Also Read
സ്വാസികയെ ഉമ്മവെക്കാൻ എനിക്ക് പേടിയായിരുന്നു, പെൺകുട്ടിയായ എനിക്ക് കുഴപ്പമില്ലല്ലോ പിന്നെന്താണ് ഷാനുവിന് പ്രശ്‌നം എന്നാണ് സ്വാസിക ചോദിച്ചത്: ഷാനവാസ് ഷാനു പറയുന്നു

അതിനാൽ വിവാഹിതൻ ആയെന്ന വാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. അതേ സമയം നടൻ പൃഥ്വിരാജിനോടുള്ള സാമ്യമാണ് സീരിയൽ നടൻ റെയ്ജൻ രാജനെ പെൺകുട്ടികൾക്ക് ഇടയിൽ ശ്രദ്ധേയനാക്കിയത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന റെയ്ജൻ അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതനായേക്കും എന്നും വെളിപ്പെടുത്തിയത്.

വിവാഹ ഷോപ്പിങ്ങിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റെയ്ജൻ തന്റെ പ്രണയസാഫല്യം നേടിയിരിക്കുകയാണ്. വിവാഹശേഷം വധുവിനൊപ്പം നടന്ന് വരുന്നതടക്കമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടെയാണ് റെയ്ജന്റെ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചർച്ചയായത്.

സാധാരണ സീരിയൽ താരങ്ങളുടെ വിവാഹം പോലെ വലിയൊരു ആഘോഷമായി നടത്താൻ താൽപര്യമില്ലാത്തത് കൊണ്ട് വളരെ സിംപിളായിട്ടുള്ള രജിസ്റ്റർ വിവാഹമായിരുന്നു. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് വിവാഹം നടത്തിയത്. ഒപ്പിട്ടതിന് ശേഷം ഇവിടെ വച്ച് തന്നെ റെയ്ജൻ ശിൽപയുടെ കഴുത്തിൽ താലിക്കെട്ടി. ശിൽപ റെയ്ജന്റെ കഴുത്തിൽ മാലയിട്ട് കൊടുക്കുകയും ഇരുവരും പരസ്പരം മോതിരങ്ങൾ ഇടുകയും ചെയ്തു.

വിവാഹത്തിന് ശേഷം ഇരുവരും ഒരു പള്ളിയിലും പോയിരുന്നു. പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന താരദമ്പതിമാരുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ വൈറലാവുകയാണ്. വെള്ള നിറത്തിൽ ജുബ്ബയും മുണ്ടുമാണ് റെയ്ജന്റെ വേഷം. വധു വെള്ളസാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിനെത്തിയത്.

താൻ വിവാഹിതനാവാൻ പോവുകയാണെന്ന് അടുത്തിടെയാണ് റെയ്ജൻ പറഞ്ഞത്. എന്നാൽ വിവാഹത്തീയ്യതിയെ കുറിച്ചോ വധു ആരാണെന്നോ പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി വീഡിയോ പുറത്ത് വന്നതോടെയാണ് നടന്റെ വിവാഹം കഴിഞ്ഞെന്നുള്ള കാര്യം എല്ലാവരും അറിയുന്നത്. ഇതോടെ നവ താരദമ്പതിമാർക്ക് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി.

Also Read
കുടുംബവിളക്കിലെ പ്രതീഷ് സീരിയൽ നടൻ നൂബിൻ ജോണി വിവാഹിതനായി; താരം ജോസഫൈനെ സ്വന്തമാക്കിയത് 9 വർഷത്തെ പ്രണയത്തിന് ഒടുവിൽ

റെയ്ജന്റെ വീഡിയോയുടെ താഴെ നൂറ് കണക്കിന് മെസേജുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം വിവാഹത്തോട് അനുബന്ധിച്ച് പ്രണയത്തെ കുറിച്ച് റെയ്ജൻ പറഞ്ഞ വാക്കുകളും വൈറലായി. ഒന്നിലധികം പ്രണയങ്ങളും പ്രണയപരാജയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മുൻപ് പല അഭിമുഖങ്ങളിലൂടെയും നടൻ പറഞ്ഞിരുന്നു.

മൂന്ന് തവണ സീരിയസായി പ്രണയം ഉണ്ടായെങ്കിലും അത് പരാജയപ്പെട്ടു. ഇത് നാലാമത്തെ പ്രണയമാണെന്നാണ് റെയ്ജൻ പറഞ്ഞത്. എന്തായാലും പറഞ്ഞത് പോലെ തന്നെ നാലാമത്തെ പ്രണയം സാഫല്യമായി മാറിയിരിക്കുകയാണ്. നിലവിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾകലമാൻ എന്ന സീരിയലിലാണ് റെയ്ജൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Advertisement