സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ല, എന്നെ സംബന്ധിച്ചിടത്തോളം ആ തീരുമാനം അത്ര എളുപ്പവുമായിരുന്നില്ല; മിത്ര കുര്യന്റെ വെളിപ്പെടുത്തൽ

135

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധനേടിയ താരമാണ് നടി മിത്ര കുര്യൻ. സിനിമയിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എത്തിനിൽക്കുന്നത് സീരിയൽ രംഗത്തും. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മിത്രയുടെ സിനിമ അരങ്ങേറ്റം. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് 2010 ൽ പുറത്ത് ഇറങ്ങിയ ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെയാണ്.

നയൻതാരയുടെ സുഹൃത്ത് സേതു ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിച്ചത്. ഇത് മിത്രയുടെ കരിയർ തന്നെ മാറ്റി മറിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കഥാപാത്രത്തിന്റെ പേരിലാണ് മിത്ര ഇന്നും പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിലും മിത്ര അഭിനയിച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നൽകിയ താരം മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

Advertisements

Also read; 16 പെൺകുട്ടികളുടെ ഭാവി വെച്ച് കളിച്ചു, ശേഷം 16 വയസ് മൂത്തയാളെ വിവാഹം ചെയ്തു; വിവാഹ ശേഷവും സയേഷയും ആര്യയും നേരിട്ടത് ഇങ്ങനെ

ആറ് വർഷത്തോളമാണ് മിത്ര ക്യാമറയ്ക്ക് മുൻപിൽ നിന്നും അപ്രത്യക്ഷമായത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ എന്ന പരമ്പരയിലൂടെയായിരുന്നു നടി പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷൻ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്.

അതേസമയം, സീരിയലുകൾ അവിഹിതത്തെ മഹത്വൽക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകൾ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തിൽ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി. സീരിയലുകളെ വിമർശിക്കുന്നവർ അത് കാണുന്നവർ അല്ലെന്നും അതിന്റെ പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു.

സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ വരുംകാലങ്ങളിൽ സീരിയലുകളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മിത്ര പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ ഇപ്പോൾ സീരിയലുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. വെബ്സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങൾ കാണുന്ന യുവാക്കൾ ടെലിവിഷനിലേക്ക് എത്തുമ്പോൾ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.

മിത്രയുടെ വാക്കുകളിലേയ്ക്ക്;

‘അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താൻ ഞാൻ ഏറെ സമയമെടുത്തു. സിനിമ എന്നതിനുള്ളിൽ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല. അക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീർച്ചയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെ ആയാലും മിനി സ്‌ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. കോവിഡ് സമയത്താണ് ഞാൻ അമ്മ മകളുടെ കഥ കേൾക്കുന്നത്. അമ്മയും മകളും തമ്മിലുള്ള അതുല്ല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ എനിക്ക് വേണ്ട സമയമെടുത്തു, അതിന്റെ ഗുണദോഷങ്ങൾ ആലോചിച്ച ശേഷം, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. എന്തായാലും ഇപ്പോൾ ഞാൻ ഈ ജോലി ആസ്വദിക്കുന്നുണ്ട്.

സീരിയലുകൾ എനിക്ക് ശരിയാകുമോ എന്ന ടെൻഷനും എനിക്ക് ഉണ്ടായിരുന്നു. ക്യമറയ്ക്ക് മുന്നിൽ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, പക്ഷേ ഇത് തീർത്തും വ്യത്യസ്തമായ ലോകമാണ്. ഞാൻ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് (സംവിധായകൻ സിദ്ധിഖ്) ഞാൻ നന്ദി പറയുന്നത്. ഏറ്റവും നല്ല സ്വാഭാവിക അഭിനയമാണ് ഞാൻ പഠിച്ചത്.’

Also read; ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹം ചെയ്തത്, ഈ ബന്ധം അധികം പോവില്ലെന്നും പറഞ്ഞവരുണ്ട്, അനന്യ പറയുന്നു

സിനിമയിൽ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീർക്കുന്നതെങ്കിൽ സീരിയലിൽ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂർത്തിയാകും. മറ്റൊരു വ്യത്യാസം ഡയലോഗ് പ്രോംപ്റ്റിംഗാണ്. ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു. സിനിമകളിൽ സ്‌ക്രിപ്റ്റ് വായിച്ച് പഠിച്ച് ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കും. ഭാവിയിൽ സിനിമകൾ വരുമ്പോൾ ഇതൊന്നും എന്നെ ബാധിക്കില്ല. ഒപ്പം നല്ല സീരിയലുകൾ വന്നാൽ അത് ചെയ്യും.

Advertisement