എവിടെ ചെന്നാലും ലളിത തന്നെ എന്റെ ഭാര്യ, എന്നേക്കാള്‍ ഒരുപിടി മുകളില്‍ അഭിനയിക്കുന്ന സ്ത്രീയാണ്; കെപിഎസി ലളിതയെക്കുറിച്ച് ഇന്നസെന്റ്

518

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു അന്തരിച്ച നടി കെപിഎസി ലളിത. അതുകൊണ്ട് തന്നെ ആ അതുല്യ പ്രതിഭ യാത്ര ആകുമ്പോള്‍ മലയാള സിനിമയില്‍ ഒരിക്കലും നിറയ്ക്കാനാകാത്ത ഒരു ശൂന്യത തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്.

നിരവധി മലയാളം സിനിമകളില്‍ ജോഡികളായി എത്തിയ താരങ്ങളായിരുന്നു കെപിഎസി ലളിയതയും ഇന്നസെന്റും. ഈ ജോഡി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതില്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് മണിച്ചിത്രത്താഴും ഗോഡ്ഫാദറും.

Advertisements

മലയാളത്തിന്റെ പ്രിയ നടി കെ പി എ സി ലളിത മരിച്ചിട്ട് ആറ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ആ അഭിനയ വിസ്മയത്തെ കുറിച്ച് ഓര്‍ക്കുകയാണ് നടന്‍ ഇന്നസെന്റ്. തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരില്‍ ഒരുപിടി മുകളില്‍ അഭിനയിക്കുന്ന സ്ത്രീയാണ് കെ പി എ സി ലളിതയെന്ന് കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

Also Read: അത്രത്തോളം ഭംഗിയായിരുന്നു ആ നടനെ കാണാന്‍, മമ്മൂട്ടിയടക്കം ഒരുകാലത്ത് പേടിച്ചിരുന്നു, പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍

ഒത്തിരി മലയാളം സിനിമകളില്‍ തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരായി വേഷമിട്ടുണ്ട് എന്നും എവിടെ ചെന്നാലും തനിക്ക് നായിക കെ പി എ സി ലളിത തന്നെ ആയിരിക്കും എന്നും ഇന്നസെന്റ് പറയുന്നു. ഇതേക്കുറിച്ച് നെടുമുടി വേണുവിനോട് തമാശയായി പറഞ്ഞ കാര്യവും അദ്ദേഹം പങ്കുവെച്ചു.

ഒരു സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ ആരാണ് തന്റെ നായിക എന്നും ഒരു പുതുമ ഉണ്ടോ എന്നും അറിയാന്‍ ആകാംഷയോടെ നോക്കിയിരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് അറിയുന്നത് ഇത്തവണയും കെപിഎസി ലളിത തന്നെയാണെന്നും ഇന്നസെന്റ് പറയുന്നു.

”ഒരിക്കല്‍ കെ പി എ സി ലളിത കേള്‍ക്കവേ നെടുമുടി വേണുവിനോട് നേരം പോക്കിന് പറഞ്ഞു, എവിടെ ചെന്നാലും ഈ ലളിത തന്നെ നമ്മുടെ ഭാര്യ. നമ്മുടെ മനസില്‍ ഉര്‍വശിയും മഞ്ജു വാര്യരും നവ്യ നായരും ഒക്കെ ആണ്. ആര്‍ക്കായാലും വിഷമമുണ്ടാവില്ലേ.’

‘ നെടുമുടി വേണു അപ്പോള്‍ എന്നോട് പറഞ്ഞു, ഉണ്ടാവും ചിലര്‍ക്ക് ഒക്കെ ഉണ്ടാവുമെന്ന്. അക്കാര്യം ലളിത കേട്ടു. പിന്നീട് ഞാന്‍ ഒരു പടത്തിന് ചെന്നപ്പോള്‍ അവിടെ കുറെ നടിമാര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നു. ലളിതയെ കാണാനില്ല. എനിക്ക് ഭാര്യ ഉണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് പറഞ്ഞിരുന്നു.

Also Read: ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹം ചെയ്തത്, ഈ ബന്ധം അധികം പോവില്ലെന്നും പറഞ്ഞവരുണ്ട്, അനന്യ പറയുന്നു

ലളിത അവിടെ ഉണ്ടാവാത്തതിനാല്‍ ഞാന്‍ അപ്പോള്‍ മറ്റാരെങ്കിലും ആയിരിക്കും എന്റെ നായിക എന്ന് കരുതി. അങ്ങനെ ഇരിക്കെ, ആ സീന്‍ തുടങ്ങാറായപ്പോള്‍ വാതിലും തുറന്ന് ഒരാള്‍ വരികയാണ്, മുടിയൊക്കെ നരപ്പിച്ചിട്ട്. എന്നിട്ട് എന്നോട് പറയുകയാണ് ഞാന്‍ തന്നെയാണ് ഇത്തവണയും ഭാര്യയെന്ന്, നോക്കിയപ്പോ അത് കെ പി എ സി ലളിതയാണ്.” ഇന്നസെന്റ് ഓര്‍ത്ത് പറയുന്നു.

Advertisement