മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്ന് ഏറെ സുപരിചിതയായ നടിയാണ് അനു മോള്‍. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലുംവളരെ പെട്ടെന്ന് തന്നെ് ഇടംപിടിച്ചുപറ്റിയ താരമാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്‌സറ്റാര്‍ എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയ ആയത്.
ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. അഭിനേത്രി എന്നതിന് ഉപരി നര്‍ത്തകി കൂടിയാണ അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അനുമോള്‍.
തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം. പലര്‍ക്കും ഇന്ന് അറിയേണ്ടത് അനുമോളുടെ വിവാഹത്തെക്കുറിച്ചാണ്. ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കുകയാണ് അനുമോള്‍ ഇപ്പോള്‍.
മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് അനുമോള്‍ മനസ് തുറക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ കുഴപ്പമെന്താണെന്ന് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നവരോട് അനുമോള്‍ തിരിച്ച് ചോദിക്കുന്നു. അച്ചന്‍ മരിച്ചതോടെ ചെറിയ പ്രായത്തില്‍ ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയ അമ്മയെ കുറിച്ചും അനുമോള്‍ പറയുന്നു.
‘എന്റെ അമ്മയ്ക്ക് ഇരുപത്തിയെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോകുന്നത്. എന്നെയും അനിയത്തിയെയും വളര്‍ത്തിയത് അമ്മയാണ്. ഞങ്ങളെ പോലെ രണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടും അമ്മ ജീവിച്ചു. പിന്നെന്ത് കൊണ്ട് എനിക്ക് ജീവിച്ചൂടാ?” എന്ന് അനുമോള്‍ ചോദിക്കുന്നു.
ഒരുപക്ഷേ അമ്മയേക്കാള്‍ നന്നായി തനിക്ക് ജീവിക്കാനാവുമെന്നും കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ എന്ന കാഴ്ചപ്പാടൊന്നും തനിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ആരും നിര്‍ബന്ധിച്ചത് കൊണ്ട് കല്യാണം കഴിക്കില്ലെന്നും വിവാഹത്തിന് സമയമാവുമ്പോള്‍ കെട്ടുമെന്നും താരം പറയുന്നു.