സ്വത്തുക്കൾ എന്റെ പേരിലാണ് വാങ്ങിയതും സുകുവേട്ടൻ എഴുതിവെച്ചതും; അല്ലെങ്കിൽ പലരും കുറ്റപ്പെടുത്തിയേനെ: മല്ലിക സുകുമാരൻ

3919

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച മുൻ നടൻ സുകുമാരന്റേത്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

സുകുമാരൻ തന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് മല്ലിക സുകുമാരൻ. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്.

Advertisements

എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത് എന്നാണ് സുകുമാരനെ കുറിച്ച് താരം പറയുന്നത്.

Also Read
എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ ഞാൻ പീ ഡി നത്തിന് ഇരയായി, അച്ഛന്റെ അടുത്ത സുഹൃത്ത് ആയിരുന്നു അയാൾ: മീരാ വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

താനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്, അതിന് ശേഷം മാത്രമാണ് പൃഥ്വിയുടെയും ഇന്ദ്രന്റെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ എന്നും മല്ലിക പറയുന്നു. താൻ അറിയാത്ത കുറെ തെറ്റുകൾ തന്റെ പേരിൽ വന്നുചേർന്നു, പലരും കുറ്റപ്പെടുത്തി. എന്നാൽ സുകുമാരൻ എന്ന വ്യക്തി തന്നെ രക്ഷപ്പെടുത്തി. സ്വത്തുക്കളും മറ്റും സുകുമാരൻ തന്റെ പേരിൽ വാങ്ങിവെച്ചു എന്നാണ് മല്ലിക സുകുമാരൻ തുറന്നുപറയുന്നത്.

ഒരു അമ്മായിയമ്മ എന്ന നിലയിൽ മരുമക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയും താൻ തന്റെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന കൂട്ടത്തിലുമാണ്. ഇന്ദ്രന്റെ വീട്ടിലും രാജുവിന്റെ വീട്ടിലും ആഘോഷങ്ങൾക്ക് കൃത്യമായി പോകും. രാജുവിനോട് പറയും, ഒന്ന് വിശ്രമിക്ക് എന്ന്, പറഞ്ഞാൽ കേൾക്കില്ല. രാജു ഫാമിലിയിലെ പല കല്യാണങ്ങൾക്കും വരില്ല, അതൊക്കെ അവരെ ഒന്ന് പറഞ്ഞു മനസിലാക്കാൻ എന്ത് ബുദ്ധിമുട്ടാണ്.

അമ്മ പറഞ്ഞാൽ പൃഥ്വി പരിപാടിക്ക് വരുമല്ലോ എന്ന് പറഞ്ഞ് പലരും ശുപാർശയുമായി വരും. അവരെയൊക്കെ മാനേജ് ചെയ്യണമല്ലോ. ഇപ്പോൾ അതൊക്കെ ഒരു ശീലമായി മാറി. കുട്ടിക്കാലത്ത് പഠിക്കാൻ രണ്ടുപേരും വലിയ മിടുക്കന്മാർ ആയിരുന്നു, അതൊക്കെ സുകുവേട്ടന്റെ മിടുക്കാണ് കിട്ടിയിരിക്കുന്നത്.

പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം തന്നെ ക്രിയേറ്റിവ് ആയ പല കാര്യങ്ങളും ഇവർ സ്വന്തമായി ചെയ്യാൻ ശീലിച്ചിരുന്നു. മക്കളെക്കുറിച്ച് പറയുമ്പോൾ മല്ലിക സുകുമാരന്റെ മനസ് നിറയുകയാണ്, ഒപ്പം നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

Also Read
വളരെ മോശമായി എലിസബത്ത് എന്നെ ചീത്ത പറഞ്ഞു, അങ്ങനെയൊരു വീഡിയോ ഇട്ടത് ക്ഷമ നശിച്ചപ്പോൾ, എലിസബത്തുമായി പിരിയുന്നുവെന്ന വാർത്ത വന്ന വഴിയെകുറിച്ച് ബാല

Advertisement