ആ മക്കൾക്ക് ഇനി അമ്മത്തണൽ, സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതൻ ആകുന്നു, ആശംസകളുമായി കേരളക്കര

170

നിപ്പ എന്ന ഭീതി കേരളത്തിൽ നിറഞ്ഞ നാളുകളിൽ കേട്ട പേരാണ് സിസ്റ്റർ ലിനിയുടേത്. നിപ്പ രോഗികളെ സ്വന്തം ജീവൻ ത്യാഗം ചെയ്ത് ശുശ്രൂശിച്ച ലിനിയെ ആരും ഇനിയും മറന്നുകാണില്ല. മാറാരോഗത്തോട് പൊരുതി അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു സിസ്റ്റർ ലിനി. ലിനിയുടെ ഓർമ്മകൾ എന്നും മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വിങ്ങലാണ്. ലിനിയുടെ ഭർത്താവ് സജീഷും ജനങ്ങൾക്ക് സുപരിചിതനാണ്. ലിനിയുടെ വിയോഗത്തിന് ശേഷം മക്കളെ മാറോടടുക്കി പിടിച്ച് നൊന്തു കരഞ്ഞ സജീഷിനെയും ആർക്കും മറക്കാനാകില്ല.

ഇപ്പോഴിതാ സജീഷ് പങ്കുവെച്ച് പുതിയ പോസ്റ്റാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. താനും മക്കളും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്നാണ് സജീഷ് പറയുന്നത്. സിദ്ധാർത്ഥനും റിതുലിനും ഇനി അമ്മയും ചേച്ചിയും ആയി രണ്ടുപേർ കൂടെയുണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് താൻ വിവാഹിതയാവുകയാണ് എന്നാണ് സജീഷ് അറിയിച്ചിരിക്കുന്നത്.

Advertisements

ഇതുവരെ നിങ്ങൾ നൽകിയ കരുതലും സ്‌നേഹവും കൂടെയുണ്ടാവണം എന്നാണ് സജീഷ് പറയുന്നത്. പ്രതിഭ എന്നാണ് വധുവിന്റെ പേര്. ദേവപ്രിയ എന്ന ഒരു മകൾ കൂടി പ്രതിഭയ്ക്ക്. സജീഷ് അറിയിച്ച ഈ സന്തോഷവാർത്ത പ്രേക്ഷകർ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആളുകളാണ് ആശംസകളും അനുഗ്രഹങ്ങളും അർപ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. തീർച്ചയായും ജീവിതത്തിൽ ഒരു കൂട്ട് അനിവാര്യമായ നിമിഷമാണ് ഇതെന്നും നല്ല തീരുമാനമാണെന്നും ഒക്കെയാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.. അമ്മയും ചേച്ചിയും ആയി ഇവർ ഇനി ഒപ്പം കാണും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സജീഷ് കുറിച്ചത്. വലിയ സന്തോഷത്തോടെയാണ് ഒരു വാർത്ത ഇപ്പോൾ എല്ലാവരും പങ്കുവെയ്ക്കുന്നത്.

ALSO READ- സൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് തുറന്നടിച്ച് സായ് പല്ലവി, കാരണവും വ്യക്തമാക്കി നടി, അമ്പരന്ന് ആരാധകർ

കുട്ടികൾ ചെറുതായിരിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾക്ക് കൂടെ ഒരാൾ ഉണ്ടാവുന്നത് നല്ലതാണ് എന്നും നന്നായി മുന്നോട്ടു പോകട്ടെ എന്നൊക്കെ ആളുകൾ പറയുന്നത്. രണ്ടാനമ്മ എന്നല്ലാതെ സ്വന്തം അമ്മ എന്ന കുട്ടികൾക്ക് തോന്നൽ ഉണ്ടാവട്ടെ പെറ്റമ്മ ഇല്ലാതെ ആയെങ്കിലും പോറ്റമ്മ അവരെ സ്‌നേഹിക്കട്ടെ എന്നൊക്കെയാണ് ആളുകൾ പ്രതികരിക്കുന്നത്.

സജീഷ് പങ്കുവെച്ച ഈ കുറിപ്പ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയിരുന്നത്. നിപ്പ വൈറസിന്റെ സമയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ പേരായിരുന്നു ലിനി എന്നത്. നിരവധി ആളുകളായിരുന്നു ലിനിക്ക് പ്രാർത്ഥനകളുമായി അന്ന് എത്തിയിരുന്നത്.

ALSO READ-അവൾ അതിന് അഡിക്ട് ആണ്, രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും എല്ലാം അതിനെ കുറിച്ച് മാത്രമാണ് ചിന്ത: ഗോപികയെക്കുറിച്ച് റബേക്ക സന്തോഷ് പറഞ്ഞത് കേട്ടോ

ലിനി മരിച്ചിട്ട് ഇപ്പോൾ നാല് വർഷങ്ങൾ പിന്നിടുകയാണ്. ഈ കാലത്തെല്ലാം ലിനിയുടെ ഓർമ്മകളിൽ തന്നെയായിരുന്നു സജീഷ്. ലിനി മരണപ്പെട്ട സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ വേദനയോടെ സംസാരിച്ചത് ലിനിയുടെ മക്കളെ കുറിച്ചായിരുന്നു. ആ കുഞ്ഞു മക്കൾക്ക് അമ്മ ഇല്ലല്ലോ എന്ന വേദനയായിരുന്നു എല്ലാവർക്കും.

സർക്കാർ സജീഷിന് ജോലി നൽകി കുഞ്ഞുങ്ങളുടെ ജീവിതവും സുരക്ഷിതമാക്കിയിരുന്നു. ഒറ്റപ്പെട്ടുപോയ സജീഷിന് ഒരു കൂട്ടായി പ്രതിഭ എത്തുമ്പോൾ മക്കൾക്കും സന്തോഷം തന്നെയാണ് എന്ന് ചിത്രങ്ങളിൽ നിന്ും വ്യക്തം. സ്വന്തം മക്കളെ പോലെ ലിനിയുടെ മക്കളെ സ്‌നേഹിക്കാൻ ഇനി പ്രതിഭ ഉണ്ടാകും. സ്വന്തം മക്കളെ പോലെ തന്നെ പ്രതിഭ സ്‌നേഹിക്കട്ടെ എന്നാണ് ആളുകളും ആശംസിക്കുന്നത്.

Advertisement