ആ വശ്യമാർന്ന ശരീരസൗന്ദര്യം തന്നെ തിരിച്ചടിയായി; താരരാജാക്കന്മാരുടെ പോലും ഇഷ്ടം നേടിയ സുന്ദരി സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷമായത് ഇങ്ങനെ

19558

വടിവൊത്ത ശരീരം, പാലിന്റെ നിറം, അഴകൊത്ത കണ്ണ് ഇതെല്ലാമാണ് പൊടുന്നനെ അപ്രതീക്ഷിതമായ നടി മീനാക്ഷിയെ കുറിച്ചു പറയുമ്പോൾ ഏവരുടെയും മനസിൽ ഓടിയെത്തുന്നത്. അത്രമേൽ സൗന്ദര്യവും അഭിനയിക്കാനുള്ള കഴിവുണ്ടായിട്ടും നടി സിനിമയിൽ നിന്ന് അപ്രത്യക്ഷമായതിന്റെ കാരണമാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വശ്യതയാർന്ന സൗന്ദര്യമുള്ള മീനാക്ഷിയെ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. മീനാക്ഷി നായികയായ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തലകുത്തനെ വീണു. ഒന്നിനും ഒരുചലനവും സൃഷ്ടിക്കാൻ കഴിയാതെ വന്നതോടെയാണ് നടി സിനിമയിൽ നിന്നും മാഞ്ഞുപോയത്.

Advertisements

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ മീനാക്ഷിയുടെ അച്ഛന്റെ ആഗ്രഹം, മീനാക്ഷിയെ ഒരു ഡോക്ടറോ ടെക്കിയോ ആകണമെന്നായിരുന്നു. എന്നാൽ, നടി എത്തിയത് സിനിമാ ലോകത്തും. മീനാക്ഷി നല്ല യഥാർത്ഥത്ത പേര് ശർമിള എന്നായിരുന്നു. കാക്കകറുമ്പൻ എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിന്റെ പേര് തന്നെയായിരുന്നു.

പിന്നീട് ഈ പേര് തന്നെ സിനിമയിലും ലഭിക്കുകയായിരുന്നു. നടി ആദ്യം അഭിനയിക്കുന്നത് തമിഴിൽ ആയിരുന്നു എങ്കിലും ആ ചിത്രങ്ങൾ പരാജയമായതോടെ തെലുങ്കിലും ഒരു കൈ നോക്കിയിരുന്നു മീനാക്ഷി. കാക്കകറുമ്പൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മീനാക്ഷി മലയാളത്തിലും രാശി തെളിയിച്ചിട്ടില്ല.

Also read; തന്റെ പുറകെ നടന്ന് ജയറാമിന്റെ ചെരുപ്പ് തേഞ്ഞതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആശാ ശരത്

തമിഴിലും തെലുങ്കിലുമൊക്കെ മീനാക്ഷിയെ പിന്തുടർന്ന പരാജയം മലയാളത്തിലും ആവർത്തിച്ചു. കാക്കകറുമ്പൻ ബോക്സ് ഓഫീസിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. പിന്നീട് മീനാക്ഷി മറ്റു ചിത്രങ്ങളുടെ ഭാഗമായി മാറി. ജൂനിയർ സീനിയർ, യൂത്ത് ഫെസ്റ്റിവെൽ, വെള്ളിനക്ഷത്രം,പൊന്മുടി പുഴയോരത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ മീനാക്ഷിയുടെ സാന്നിധ്യം കാണാൻ തുടങ്ങി.

വിനയൻ ചിത്രമായ വെള്ളിനക്ഷത്രം മാത്രമായിരുന്നു ബോക്സോഫീസിൽ ഒരു ചലനം സൃഷ്ടിച്ചിരുന്നത്. എങ്കിലും താരത്തിന്റെ ശരീരസൗന്ദര്യം കൂടി പലചിത്രങ്ങളിലും ചൂഷണം ചെയ്യപ്പെടുകയായിരുന്നു എന്നതാണ് സത്യം. വശ്യതയാർന്ന കഥാപാത്രങ്ങളായിരുന്നു നടിക്ക് ലഭിച്ചതിൽ അധികവും. ഏറ്റവും അവസാനം ബ്ലാക്ക് എന്ന ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ ആണ് താരം എത്തിയിരുന്നത്.

താരം ഒരിക്കൽ മമ്മൂട്ടിക്കൊപ്പമുള്ള ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടിയെ അങ്ങോട്ട് പരിചയപ്പെട്ടു. ആ സമയത്ത് മമ്മൂട്ടി നടിയോടെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് നിങ്ങളെ അറിയാം, തമിഴിൽ അഭിനയിക്കുന്ന കാലം മുതൽ തന്നെ. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്.

മെഗാസ്റ്റാറിന്റെ നാവിൽനിന്നും അത്തരത്തിൽ ഒരു വാചകം കേട്ട് ആദ്യനായിക കൂടിയായിരുന്നു മീനാക്ഷി. ഇത്രമേൽ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടും സിനിമാ ലോകത്ത് മീനാക്ഷി പരാജയമായി മാറി. സിനിമയിൽ തുടർച്ചയായി പരാജയം മീനാക്ഷിയെ തളർത്തിക്കളഞ്ഞു എന്നതാണ് സത്യം. അതോടെ സിനിമ തനിക്ക് പറ്റി ഇടമല്ലെന്ന് മീനാക്ഷി തീരുമാനിച്ചു.

Also read; ഒളിച്ചോടി വിവാഹം; കാത്തിരുന്ന കൺമണി പിറന്നിട്ട് ഒരു മാസം മാത്രം; വിഷ്ണുവമായി ഒത്തുപോകില്ല, വിവാഹ മോചിതയാകുന്നുവെന്ന് നടി അനുശ്രീ, ഞെട്ടലോടെ ആരാധകർ

പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷമായി തുടങ്ങി. ഒരുപാട് നാളുകൾക്ക് ശേഷമാണ് മീനാക്ഷി വിവാഹിതയായത് പോലും ആരാധകർ അറിഞ്ഞത്. അത്രത്തോളം ലൈംലൈറ്റിൽ നിന്നും അവർ മാറി നിന്ന് കഴിഞ്ഞിരുന്നു. എങ്കിലും മലയാളികളുടെ മനസിൽ ഇന്നും മീനാക്ഷിയും മീനാക്ഷിയുടെ സൗന്ദര്യവും ഉണ്ട്.

Advertisement