‘റോബിന്‍ എനിക്ക് സ്വന്തം മകനെ പോലെ’, ഡോ റോബിന്‍ രാധാകൃഷ്ണനെ ചേര്‍ത്തുനിര്‍ത്തി ഗോകുലം ഗോപാലന്‍ പറഞ്ഞത് കേട്ടോ!

109

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ഏറ്റവും ശക്തനായിരുന്ന മത്സരാര്‍ഥി ഡോ.റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകരുടെ എതിര്‍പ്പിനെ മറികടന്നാണ് റോബിനെ ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ പുറത്താക്കിയിരിക്കുന്നത്.

Advertisements

റോബിനാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ളത്. അതിനാല്‍ തന്നെ റോബിന്‍ പുറത്തായതിനാല്‍ ഇനി ബിഗ് ബോസ് ഷോ കാണില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റോബിനെ പുറത്താക്കുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യും വരെ പ്രേക്ഷകരെല്ലാം റോബിന്‍ തിരികെ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു.

Also Read: മോഹന്‍ലാലും മമ്മൂട്ടിയും കൊള്ളാമെന്ന് പറഞ്ഞു, അങ്ങനെയാണ് ഫഹദിന് സിനിമയില്‍ അവസരം നല്‍കിയത്, ഫാസില്‍ പറയുന്നു

റോബിനെ തിരികെ വീട്ടിലേക്ക് കയറ്റാന്‍ നിര്‍വാഹമില്ലെന്നും സഹ മത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്യുന്നത് നിയമങ്ങള്‍ക്കെതിരാണെന്നും മോഹന്‍ലാല്‍ റോബിനേയും വീട്ടില്‍ ശേഷിക്കുന്ന മത്സരാര്‍ത്ഥികളേയും ധരിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചത്. മുമ്പ് സമാന സംഭവം സീസണ്‍ 2ല്‍ രജിത്ത് കുമാറിനും സംഭവിച്ചിരുന്നു.

ഇത്തരത്തില്‍ ബിഗ് ബോസ് മലയാളത്തില്‍ നിന്നും പുറത്താകുന്ന രണ്ടാമത്തെ മത്സരാര്‍ത്ഥിയാണ് റോബിന്‍. എഴുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും റോബിന്‍ പുറത്തെത്തിയത്. അന്ന് റോബിനെ ആരാധകര്‍ ഞെട്ടിച്ചിരുന്നു.

Also Read: ഒടുവില്‍ പ്രണയിനിയെ വെളിപ്പെടുത്തി നൂബിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

ഇന്ന് ഉദ്ഘാടന പരിപാടികളും സ്റ്റേജ് പരിപാടികളുമൊക്കെയായി തിരക്കിലാണ് റോബിന്‍. ഇപ്പോഴിതാ റോബിനെക്കുറിച്ച് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്ഡമീഡിയ ഏറ്റെടുത്തിരിക്കുന്നത്. റോബിന്‍ തനിക്ക് മകനെ പോലെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


കോഴിക്കോട് ഗല്ലേറിയ മാളില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ് ലീ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിനിടെയാണ് ഗോകുലം ഗോപാന്‍ റോബിനെ ചേര്‍ത്തുനിര്‍ത്തി ഇക്കാര്യം പറഞ്ഞത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ റോബിനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement