സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയല്‍. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയല്‍ കടന്നുപോകുന്നത്.
ഈ സീരിയലില്‍ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിന്‍ ജോണിയാണ്. മോഡലാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അഭിനയ ലോകത്താണ് നൂബിന്‍ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.
കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതല്‍ സ്നേഹമുള്ള സ്നേഹ നിധിയായ മകനാണ് നൂബിന്‍ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകര്‍ക്ക് പ്രത്യേക സ്നേഹമാണ്.
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് നൂബിന്‍ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു. കാമുകിയെ വാരിപുണര്‍ന്ന് ചുംബിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിവാഹം സംബന്ധിച്ച വിവരങ്ങള്‍ നൂബിന്‍ പുറത്ത് വിട്ടത്.
Also Read: സ്ലീവ് ലെസ് ബ്ലൗസ്, ഓഫ് വൈറ്റ് സാരി; അതീവ സുന്ദരിയായി നടി പൂർണ്ണിമ ഇന്ദ്രജിത്ത്
എന്നാല്‍ വധുവിന്റെ മുഖം കാണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നൂബിന്‍ തന്റെ പ്രിയതമയെ പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലില്‍ തന്റെ ഭാവി വധുവിനൊപ്പമുള്ള ഒരു വീഡിയോ നൂബിന്‍ പങ്കുവെച്ചിട്ടുണ്ട്.
അങ്ങനെ ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഞങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ നൂബിന്‍ കുറിച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. നിരവധി ആരാധകരാണ് നൂബിന് ആശംസകള്‍ അറിയിച്ചത്.