ആരതി പൊടിയെ നെഞ്ചോട് ചേർത്ത് ഡോ. റോബിൻ; വിവാഹ ഒരുക്കങ്ങൾ തകൃതി, മോഹൻലാലിനെ കണ്ട് അനുഗ്രഹം തേടി പ്രണയജോഡികൾ

282

ബിഗ് ബോസ് അവസാനിച്ചിട്ടും പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത മുഖമുണ്ടോ എന്ന് ചോദിച്ചാൽ തെല്ലും ആശയക്കുഴപ്പമില്ലാതെ പറയുന്ന ഒരേയൊരു പേര് അത് ഡോ. റോബിൻ രാധാകൃഷ്ണന്റേതാണ്. കാരണം റഓബിൻ അത്രത്തോളം പ്രേക്ഷകരുടെ മനസിൽ ഇടംനേടിയിരിക്കുന്നു എന്നതിന് തെളിവാണ്. സോഷ്യൽമീഡിയയിലും തിളങ്ങി നിൽക്കുന്ന താരത്തിന് കൈനിറയെ ആരാധകരാണുള്ളത്.

Advertisements

ബിഗ് ബോസ് നൽകിയ മുഖം ഇപ്പോൾ സിനിമയിലും കാണിക്കാൻ ഒരുങ്ങി നിൽക്കുകയാണ് താരം. ഒരുപിടി ചിത്രങ്ങളാണ് റോബിനെ തേടിയെത്തിയത്. റോബിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത ആരാധകരിൽ ചെറിയ ഓളം അല്ല സൃഷ്ടിച്ചത്. താരത്തെ സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Also read : വീണ്ടും മഞ്ജു സുനിച്ചൻ ടാറ്റു ചെയ്തു, പുതിയ ടാറ്റു എവിടെയാണെന്ന് കണ്ടോ

ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകാൻ വരെ സാധ്യതയുണ്ടായിരുന്നിട്ടും മത്സരം 70 ദിവസങ്ങൾ പിന്നിട്ടപ്പോൾ റോബിന് പുറത്തു പോകേണ്ടി വന്നു. എന്നാൽ ഒരു മത്സരത്തിന്റെ വിജയി എന്നതിനേക്കാൾ മികച്ച സ്വീകരണമാണ് റോബിൻ പുറത്തിറങ്ങിയപ്പോൾ ആരാധകർ നൽകിയത്.

ഇപ്പോൾ പുതിയ ഞെട്ടിപ്പിക്കുന്ന വാർത്ത പങ്കുവെയ്ക്കുകയാണ് റോബിൻ. താരം വിവാഹിതനാകുന്നുവെന്നാണ് റിപ്പോർട്ട്. റോബിൻ തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അഭിനേത്രിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധുവാകുന്നത്. ബിഗ് ബോസിന് അകത്ത് റോബിന്റെ പേരിനൊപ്പം ചർച്ചയായതാണ് ദിൽഷ പ്രസന്നൻ എന്ന പേര്.

റോബിന് ദിൽഷയോടെ തോന്നിയ പ്രണയവും കാത്തിരിപ്പും എല്ലാം ആരാധകർക്കിടയിൽ ആവേശം നിറച്ചു. എന്നാൽ ഇപ്പോൾ ഒരു വിവാഹത്തിന് താല്പര്യമില്ലെന്ന് ദിൽഷ അറിയിച്ചതോടെ റോബിനും പിന്മാറി. പിന്നീട് വളരെ അപ്രതീക്ഷിതമായാണ് ആരതി പൊടി കടന്നുവന്നത്. ഗോസിപ്പുകൾ നിറഞ്ഞതോടെയാണ് ഇരുവരും വിവാഹ വാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.

ഇപ്പോൾ, വിവാഹത്തിന്റെ തിരക്കിലാണ് ഡോക്ടർ റോബിൻ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടയാണ് റോബിൻ ആരതിയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രേക്ഷകരോട് മനസ്സ് തുറക്കുന്നത്. ‘പലരും പറഞ്ഞു ഞാൻ കേൾക്കുന്നു എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞെന്ന്. പക്ഷേ അതൊന്നും ശരിയല്ല, എന്റെ എൻഗേജ്‌മെന്റ് ഒന്നും ഇതുവരെയും കഴിഞ്ഞിട്ടില്ല പക്ഷേ ഞാൻ കമ്മിറ്റഡാണ്. ആളാരാണെന്ന് നിങ്ങൾക്കറിയേണ്ടേ? ആരതി പൊടി’എന്നാണ് റോബിൻ ഉദ്ഘാടന പറഞ്ഞത്.

ഇതാദ്യമായാണ് റോബിൻ ആരതിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസ്സുതുറക്കുന്നത്. ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകും എന്നും റോബിൻ പറയുന്നു. ഇരുവരും വിവാഹത്തിന്റെ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ഇപ്പോൾ റോബിൻ പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. ആരതിക്കൊപ്പം കഴിഞ്ഞദിവസം റോബിൻ മോഹൻലാലിന്റെ ഫ്‌ളാറ്റിൽ എത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങൾ റോബിൻ തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിന് താഴെ വിവാഹം ക്ഷണിക്കാൻ എത്തിയതാണോ അനുഗ്രഹം വാങ്ങാൻ എത്തിയതോ എന്ന ചോദ്യവും ഉയർന്നിരുന്നു. ചിത്രം നിമിഷ നേരംകൊണ്ടാണ് വൈറലായത്. ഇപ്പോൾ ആരതിയുമായി നിൽക്കുന്ന ചിത്രവും അതോടൊപ്പം നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ശ്രദ്ധേയം ആകുന്നത്.

Also read; എവിടെ എങ്കിലും ഒന്ന് ഇരുന്നാൽ മതി! ഒന്നിനോടും ഒരു താത്പര്യമില്ല; എനിക്ക് വീട്ടിൽ പോവാനും തോന്നുന്നു, മഷുവിന്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

ചിത്രത്തോടൊപ്പം ‘ഔദ്യോഗികമായി എന്റേത്’ എന്നാണ് റോബിൻ കുറിച്ചിരിക്കുന്നത്. ഇതേ പോസ്റ്റിൽ ആരതിയും കമന്റുമായി എത്തിയിട്ടുണ്ട്. ആരതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ റോബിൻ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം നിങ്ങൾ പ്രണയത്തിലാണോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് റോബിൻ ഇതേക്കുറിച്ച് ആദ്യമായി പ്രതികരിക്കുന്നത്.

Advertisement