എന്റെ സ്വന്തം ചേച്ചി തന്നെ, എന്തും പരസ്പരം തുറന്നു സംസാരിക്കാം, അനന്യയെക്കുറിച്ച് സഹോദരന്റെ ഭാര്യ പറയുന്നത് ഇങ്ങനെ

195

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയില്‍ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവം ആവുകയായിരുന്നു.

Also Read: യഥാര്‍ത്ഥ പേര് ഉണ്ണികൃഷ്ണന്‍, പിന്നീട് യുവയായി മാറിയത് ഇങ്ങനെ, മനസ്സ് തുറന്ന് സീരിയല്‍ താരം യുവ കൃഷ്ണ

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

ഭ്രമത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപായമായിരുന്നു ലഭിച്ചത്. പ്രശസ്ത ക്യാമറമാന്‍ രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഭ്രമം. ഹിന്ദി സിനിമ അന്ധാധുന്നിന്റെ മലയാളം റീമേക്കായിരുന്നു ഭ്രമം.

അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം.അര്‍ജുന്റെ വധു മാധവി ബാലഗോപാല്‍ ആണ് . വിവാഹ ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: തനി നാടന്‍ വേഷത്തില്‍ കളിമണ്ണ് ഉണ്ടാക്കുന്ന പെണ്‍കുട്ടി, വൈറലായ ആ ശ്രീലങ്കന്‍ മോഡലിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകര്‍!

അനന്യയും സഹോദരന്റെ ഭാര്യ മാധവിയും വിവാഹത്തെക്കുറിച്ച് ഫില്‍മി ബീറ്റിനോട് തുറന്നുസംസാരിക്കുകയാണ്. താനാണ് ആദ്യം മാധവിയെ കാണുന്നതും പരിചയപ്പെടുന്നതുമെന്നും മാധവിയെ ഒരു വര്‍ഷമായിട്ട് അറിയാമെന്നും അനന്യ പറയുന്നു.

”അര്‍ജുന്റെയും മാധവിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് അഞ്ച് മാസം മുമ്പാണ്. അതിന് ശേഷം അവര്‍ക്ക് സമാധാനമായിട്ട് പ്രണയിക്കാനുള്ള സമയം കിട്ടി. വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇവരുടേത് എന്നൊക്കെ വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങളാകെ ഞെട്ടി.” എന്ന് അനന്യ പറയുന്നു.

‘അവള്‍ ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് ജോലി ചെയ്യുന്നു. നല്ലൊരു അനിയത്തിക്കുട്ടിയെ കിട്ടിയതില്‍ സന്തോഷം, സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതം ഇരുവര്‍ക്കും ആശംസിക്കുന്നു” എന്നും അനന്യ പറഞ്ഞു’

‘ശരിക്കും അനന്യ ചേച്ചിയെ സിസ്റ്റര്‍ ഇന്‍ ലോ എന്ന രീതിയില്‍ കണ്ടിട്ടില്ല. ഞാനാദ്യം സംസാരിക്കുമ്പോള്‍ തൊട്ട് ചേച്ചി എന്ന രീതിയില്‍ തന്നെയാണ് കണ്ടത്. രണ്ട് പേര്‍ക്കും എന്തും പരസ്പരം തുറന്നു സംസാരിക്കാം, നല്ല ഫ്രണ്ട്‌സിനെ പോലെയാണ് ഞങ്ങള്‍’ അനന്യയെക്കുറിച്ച് മാധവി പറഞ്ഞു.

Advertisement