നടി ഓവിയയുമായുളള തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് ചിമ്പു

16

നടന്‍ ചിമ്പുവും ഓവിയയും തമ്മിലുളള വിവാഹത്തിന്റെ വ്യാജ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചിമ്പുവിന്റെ സിനിമയായ ഇതു നമ്മ ആള് എന്ന സിനിമയിലെ നയന്‍താരയുമായുളള ഒരു രംഗം മോര്‍ഫ് ചെയ്താണ് ചിത്രം പ്രചരിപ്പിച്ചത്. ചിത്രം കണ്ട ചിലര്‍ ശരിക്കും ചിമ്പുവിന് ഓവിയയെ വിവാഹം ചെയ്തുകൂടേയെന്നും ചോദ്യമുയര്‍ത്തി.

ചിമ്പുവിനൊപ്പം ഓവിയയുടെ പേര് ചേര്‍ത്ത് പ്രണയകഥ മെനയാന്‍ തുടങ്ങിയിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ബിഗ്‌ബോസ് ഷോയില്‍നിന്നും ഓവിയയെ പുറത്താക്കിയതിനെ വിമര്‍ശിച്ച് ചിമ്പു എത്തിയതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്. ഇതിനുപിന്നാലെ ചിമ്പുവിന്റെ പേരിലുളള വ്യാജ അക്കൗണ്ടില്‍നിന്നും ഓവിയയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് ട്വീറ്റും പുറത്തുവന്നു. ട്വീറ്റ് ട്രെന്‍ഡായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് ചിമ്പു രംഗത്തെത്തി.

Advertisements

ഇപ്പോഴിതാ ഓവിയയുമായുളള തന്റ രഹസ്യ വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ക്ക് ചിമ്പു മറുപടി പറഞ്ഞിരിക്കുകയാണ്. വിജയ് ടിവിയില്‍ ഓവിയ അതിഥിയായെത്തിയ പൊങ്കല്‍ദിന പരിപാടിയിലാണ് ചിമ്പു വ്യാജ വിവാഹവാര്‍ത്തയെക്കുറിച്ച് പറഞ്ഞത്. ഇതിനു മുന്‍പ് ഒരു 10 തവണയെങ്കിലും എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ മുഴുവനും നിന്നെ കല്യാണം കഴിപ്പിക്കുന്നുണ്ട്, ഞാനെപ്പോഴാ നിന്നെ കല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കാറുണ്ട്. എന്റെ കല്യാണ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്ചിമ്പു പറഞ്ഞു.

ഇതുകേട്ട ഓവിയ എത്രയും പെട്ടെന്ന് ചിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്ണിനെ ഭാര്യയായി കിട്ടട്ടെയെന്നും പറഞ്ഞു. ഇപ്പോഴാണ് താന്‍ മനഃസമാധാനത്തോടെയുളളതെന്നും അത് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ചിമ്പുവിന്റെ മറുപടി.

Advertisement