ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഒരുപാട് കുഞ്ഞിക്കണ്ണന്മാരും രാധമാരുമാണ് സംസ്ഥാനത്ത് പൊതുനിരത്തിൽ ഇറങ്ങിയത്. നിമിഷ നേരംകൊണ്ട് കള്ളക്കണ്ണന്മാരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടയിൽ തരംഗം സൃഷ്ടിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. രാധയെ മാറോട് ചേർത്ത് നിൽക്കുന്ന സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന ഒരു ശ്രീകൃഷ്ണ ചിത്രം.
ഈ ശ്രീകൃഷ്ണന് പിന്നിൽ മറഞ്ഞിരിക്കുന്നതാകട്ടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു നടിയാണ്. മറ്റാരുമല്ല, ചുരുങ്ങിയ കാലം കൊണ്ട് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടനടി അനുശ്രീയാണ്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ… അവതാരപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ…’ എന്ന തലകെട്ടോടു കൂടിയാണ് നടി ചിത്രം പങ്കുവെച്ചത്.
ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ അനുശ്രീയുടെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് അംഗീകാരങ്ങൾ താരം നേടി. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.
ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. നാടൻ വേഷങ്ങൾക്ക് പുറമെ, മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു അഭിനേത്രിയാണ് താരം. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിലാണ് പ്രധാനമായും നടി എത്തിയിട്ടുള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിങ്ങനെ നീളുന്നു താരം അഭിനയിച്ച പ്രധാന സിനിമകൾ. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.