ഏറെക്കാലമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടൻ മിഥുൻ രമേഷ്. ചെറുതും വലുതുമായ വേഷത്തിലൂടെ ആരാധകർക്ക് സുപരിചിതിനായി മാറിയ മിഥുൻ വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടനാണ്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന ഹാസ്യ പരിപാടിയുടെ അവതാരകൻ ആയി എത്തിയതോടെ മിഥുൻ കൂടുതൽ ജനപ്രിയൻ ആയി മാറുകയായിരുന്നു.
ഫാസിൽ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു മിഥുൻ രമേശിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. വെട്ടം, കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്‌ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, റൺവേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു.
കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകൻ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാർഥ സ്വഭാവം മലയാളികൾ തിരിച്ചറിയുന്നത്. പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വർദ്ധിച്ചു. ഇപ്പോൾ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങുകയാണ് താരം.
അവതാരകയായ ലക്ഷ്മി മേനോനെയാണ് മിഥുൻ രമേഷ് വിവാഹം ചെയ്തിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. മലയാളത്തിലെ ആദ്യ വ്‌ളോഗർ കൂടിയാണ് ലക്ഷ്മി. ആക്ഷേപ ഹാസ്യത്തിലൂടെ സമൂഹത്തിലെ എന്തിനെയും ഏതിനെയും അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഒക്കെ വലിയ ഹിറ്റുകളാണ്. സോഷ്യൽ മീഡിയകളിലും ഏരെ സജീവമാണാ മിഥുനും ലക്ഷ്മിയിലും. സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്റുകൾക്കുള്ള ആരാധകരുടെ കമന്റുകൾക്ക് എല്ലാം ഇരുവരും മറുപടി നൽകാറുമുണ്ട്. വല്ലപ്പോഴും മകൾ തൻവിയും ദമ്പതികളുടെവീഡിയോസിൽ എത്താറുണ്ട്.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം നടത്തിയക്യൂ ആൻഡ് സെക്ഷനിലൂടെ പ്രേക്ഷകരുമായി സംസാരിക്കുന്നതിനിടെ താൻ കടന്നുപോകുന്ന മാനസികാവസ്ഥയെ കുറിച്ച് തുറന്നുപറയുകാണ് താരം. ഡിപ്രഷനിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടോ എന്ന് ഒരാൾ ചോദിച്ചതോടെയാണ് തനിക്ക് നാല് വർഷമായി ഡിപ്രഷൻ ബാധിച്ചിരിക്കുകയാണ് എന്ന് ലക്ഷ്മി പറഞ്ഞത്.
‘കഴിഞ്ഞ നാല് വർഷമായി ഞാൻ ചികിത്സയിലാണെന്നായിരുന്നു ലക്ഷ്മി മറുപടി പറഞ്ഞത്’. ടീനേജ് സമയത്ത് എന്തെങ്കിലും പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ‘അമ്മയാണ് ധൈര്യം തന്നത്. അമ്മ അന്നും ഇന്നും ശക്തയാണ്. അമ്മയാണ് എന്റെ സ്ട്രോംഗ് പില്ലർ’-എന്നും ലക്ഷ്മി പറയുന്നു.
ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ച് ഒരാൾ ചോദിച്ചപ്പോഴാകട്ടെ, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. എന്റെ മൂഡ് സ്വിംഗ്സാണ് എനിക്കിഷ്ടമല്ലാത്തത്. ചേച്ചി വണ്ണം കുറക്ക്, നല്ല ഭംഗിയുണ്ടാവുമെന്ന് ഒരാൾ പറഞ്ഞതിനോടും ലക്ഷ്മി പ്രതികരിക്കുന്നുണ്ട്. എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ട്.
പക്ഷെ എന്റെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ഈ ശരീരം വെച്ച് ക്യാമറയ്ക്ക് മുന്നിൽ വരുന്നതിനൊന്നും എനിക്കൊരു പ്രശ്നവുമില്, ലക്ഷ്മി വ്യക്തമാക്കി.