ഗുരുനാഥൻ റാഫി തിരക്കഥ ഒരുക്കും; നാദിർഷ വീണ്ടും സംവിധായകന്റെ വേഷത്തിൽ; പുതിയ ചിത്രം പ്രഖ്യാപിച്ചു

72

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനും ആണ് നാദിർഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിർഷ പിന്നീട് ഗായകൻ, സംവിധായകൻ, സംഗിത സംവിധായകൻ അഭിനേതാവ്, ടെലിവിഷൻ അവതാകരകൻ എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു.

ഒരു അഭിനേതാവ് ആകണം എന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാൽ നാദിർഷയെ കാലം ഒരു സംവിധായകൻ ആക്കി മാറ്റുകയായിരുന്നു. കേശു ഈ വീടിന്റെ നാഥൻ ആണ് നാദിർഷയുടെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മലയാളത്തിന്റെ ജനപ്രിയ നാടനും നാദിർഷയുടെ ഉറ്റ സുഹൃത്തുമായ ദിലീപ് ആയിരുന്നു കേശു ഈ വീടിന്റെ നാഥനിലെ നായകൻ.

Advertisements

2021 ഡിസംബർ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്. ജയസൂര്യ നായകൻ ആകുന്ന ഈശോയാണ് ഇനി റിലീസ് ചെയ്യാനുള്ള നാദിർഷ ചിത്രം. 2015 ൽ പുറത്ത് ഇറങ്ങിയ അമർ അക്ബർ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ അണിനിരന്ന ചത്രം വൻ വിജയമായിരുന്നു.

ALSO READ- എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ല; ഹനാന്റെ പ്രണയം സ്വീകരിക്കുമോ എന്ന് അവതാരകൻ; ഷെയ്ൻ നിഗം നൽകി മറുപടി ഇങ്ങനെ

പിന്നാലെ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ കട്ടപ്പനയിലെ ഋതിക് റോഷനും വൻ വിജയം നേടിയിരുന്നു. മേരാനാം ഷാജിയാണ് നാദിർഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം.

ഇപ്പോഴിതാ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കലന്തൂർ എന്റർടൈൻമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കലന്തൂർ എന്റർടൈൻമെന്റ്‌സിന്റെ രണ്ടാമത്തെ നിർമ്മാണമാണ് നാദിർഷ-റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയിലാണ് ആരംഭിക്കുക.

താൻ സിനിമയിലെ ഗുരുക്കന്മാരായി എന്നും കാണുന്നത് സിദ്ധിക്ക് ലാലും, റാഫി മെക്കാർട്ടിനും തുടങ്ങിയവരാണെന്ന് നാദിർഷ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തന്റെ ഗുരുവിന്റെ സ്‌ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഹ്യൂമർ ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെന്നാണ് താരം നാനയോട് പറഞ്ഞത്.

ALSO READ- സീരിയലിലെ അനിരുദ്ധ് അല്ല ഞാൻ! അമ്മയോടും യഥാർഥ അമ്മയോടും എങ്ങനെയാണ് പെരുമാറുന്നതെന്ന് തുറന്ന് പറഞ്ഞ് കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ

ദിലീപ് നായകനായെത്തിയ കേശു ഈ വീടിന്റെ നാഥനാണ് നാദിർഷയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിൽ ഉർവശിയും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. സിദ്ധീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസൈൻ ഏലൂർ, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി നായർ, വത്സല മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

അനിൽ നായരാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരുക്കുന്നത്. നാദ് ഗ്രൂപ്പ്, യുജിഎം ബാനറിൽ ദിലീപ്, ഡോക്ടർ സഖറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂർ ആണ് ഒരുക്കിയത്. ബി കെ ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷയാണ് സംഗീത സംവിധാനം.

Advertisement